Tag: 270824

സാമൂഹ്യ സുരക്ഷാ പെൻഷൻ; മസ്റ്ററിംഗിന് പുറത്ത് അരലക്ഷം പേര
Local

സാമൂഹ്യ സുരക്ഷാ പെൻഷൻ; മസ്റ്ററിംഗിന് പുറത്ത് അരലക്ഷം പേര

Perinthalmanna RadioDate: 27-08-2024മലപ്പുറം: സാമൂഹ്യ സുരക്ഷാ പെൻഷൻ മസ്റ്ററിംഗിന് ഒരുമാസം മാത്രം ശേഷിക്കേ ജില്ലയില്‍ പൂർത്തിയാക്കാനുള്ളത് 57,928 ഗുണഭോക്താക്കള്‍.സെപ്തംബർ 30നകം മസ്റ്ററിംഗ് നടത്താത്തവർക്ക് പെൻഷൻ നഷ്ടപ്പെടും. ജൂണ്‍ 25ന് തുടങ്ങി ആഗസ്റ്റ് 24 വരെ ആയിരുന്നു നേരത്തെ മസ്റ്ററിംഗിന് അനുവദിച്ച സമയപരിധി. നിരവധിപേർ പുറത്തുനില്‍ക്കുന്ന സാഹചര്യത്തില്‍ സർക്കാർ സമയ പരിധി നീട്ടുകയായിരുന്നു. ഇനി നീട്ടിയേക്കില്ലെന്നാണ് വിവരം. സംസ്ഥാനത്ത് പെൻഷൻ മസ്റ്ററിംഗ് നടത്താനുള്ളവരില്‍ രണ്ടാം സ്ഥാനത്ത് മലപ്പുറം ജില്ലയാണ്. 5,28,808 പേർ സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുമ്ബോള്‍ ഇന്നലെ വരെ 4,70,880 പേരാണ് മസ്റ്ററിംഗ് നടത്തിയത്.കർഷക തൊഴിലാളി പെൻഷൻ വിഭാഗത്തില്‍ ജില്ലയില്‍ 23,261 പേരില്‍ 20,658 പേരാണ് മസ്റ്ററിംഗ് നടത്തിയത്. 2,603 പേർ ഇനിയും ചെയ്യാനുണ്ട്. ദേശീയ വാർദ്ധക്യകാല പെൻഷൻ വിഭാഗത്തില്‍ 2,88,650 പ...
സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ്  സപ്ലൈകോ വഴി നൽകാൻ ആലോചന
Local

സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ്  സപ്ലൈകോ വഴി നൽകാൻ ആലോചന

Perinthalmanna RadioDate: 27-08-2024സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് റേഷൻ  കടകൾക്കു പകരം സപ്ലൈകോ വിൽപനശാലകൾ വഴി നൽകാൻ ആലോചന. ഇത്തവണയും 5.87 ലക്ഷം വരുന്ന മഞ്ഞ കാർഡ് ഉടമകൾക്കാണു പ്രധാനമായും കിറ്റ് നൽകുന്നത്. മുൻ വർഷങ്ങളിൽ റേഷൻ കടകൾ വഴിയായിരുന്നു കിറ്റ് വിതരണം.ചുരുങ്ങിയ എണ്ണം കിറ്റുകൾ റേഷൻ കടയിൽ എത്തിക്കാനുള്ള പ്രയാസവും കിറ്റുകൾ മുൻപ് വിതരണം ചെയ്ത ഇനത്തിൽ കമ്മിഷൻ കുടിശിക നൽകാത്തതിൽ റേഷൻ വ്യാപാരി സംഘടനകൾക്കുള്ള പ്രതിഷേധവും കണക്കിലെടുത്താണ് ഇപ്പോഴത്തെ നീക്കം. സപ്ലൈകോയുടെ മാവേലി സ്റ്റോർ ഉൾപ്പെടെയുള്ള വിൽപനശാലകൾ വഴി നിലവിൽ റേഷൻ കാർഡ് ഉടമകൾക്ക് സബ്സിഡി സാധനങ്ങൾ നൽകുന്നുണ്ട്.ഇതേ സംവിധാനം കിറ്റ് വിതരണത്തിനും ഉപയോഗിക്കാനാണു നീക്കം. എന്നാൽ, കാർഡ് ഉടമകൾ ഏതു സപ്ലൈകോ വിൽപനശാലയെയാണ് സമീപിക്കേണ്ടതെന്നതു സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടാക്കാൻ ഇത് ഇടയാക്കും......................................
അമ്മ പ്രസിഡന്റ് സ്ഥാനം മോഹൻലാല്‍ രാജിവെച്ചു; ഭരണസമിതി പിരിച്ചുവിട്ടു
Local

അമ്മ പ്രസിഡന്റ് സ്ഥാനം മോഹൻലാല്‍ രാജിവെച്ചു; ഭരണസമിതി പിരിച്ചുവിട്ടു

Perinthalmanna RadioDate: 27-08-2024കൊച്ചി: നടന്മാര്‍ക്കെതിരെ ലൈംഗികാരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ താരസംഘടനയായ അമ്മയില്‍ പൊട്ടിത്തെറി. അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടു. സംഘടനയുടെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മോഹന്‍ലാല്‍ രാജിവെച്ചു. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 17 ഭരണസമിതി അംഗങ്ങളും രാജിവെച്ചു. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ 'അമ്മ'സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, 'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നുവെന്നാണ് വിശദീകരണം. രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. 'അമ്മ' ഒന്നാം തീയതി നൽകുന്ന കൈനീട്ടവും ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും 'അമ്മ'യുടെ സ...
ഓട്ടോകൾക്ക് സംസ്ഥാന പെർമിറ്റ്: സിഐടിയു ഇനി എതിർക്കാനില്ല
Local

ഓട്ടോകൾക്ക് സംസ്ഥാന പെർമിറ്റ്: സിഐടിയു ഇനി എതിർക്കാനില്ല

Perinthalmanna RadioDate: 27-08-2024ഓട്ടോറിക്ഷകൾക്ക് സംസ്ഥാന പെർമിറ്റ് നൽകാനുള്ള നീക്കത്തെ എതിർക്കേണ്ടതില്ലെന്ന് സിഐടിയു. സ്റ്റേറ്റ് പെർമിറ്റ് കൊടുക്കാമെന്ന ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ശുപാർശയ്ക്ക് എതിരെ സംഘടന നേരത്തേ ഗതാഗത കമ്മിഷണർക്ക് കത്തു നൽകിയിരുന്നെങ്കിലും മന്ത്രി കെ.ബി.ഗണേഷ് കുമാറുമായി നടത്തിയ ചർച്ചയ്ക്കു ശേഷം നിലപാട് മാറ്റി. അപേക്ഷിക്കുന്നവർക്ക് മാത്രം സംസ്ഥാന പെർമിറ്റ് , അല്ലാത്തവർക്ക് പ്രത്യേക ഫീസില്ലാതെ സമീപ ജില്ലകളിൽ കൂടി സവാരിക്ക് അനുമതി എന്നിങ്ങനെ സിഐടിയു ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കാമെന്നു മന്ത്രി അറിയിച്ചു. സിഐടിയു ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയന്റെ മാടായി ഏരിയ കമ്മിറ്റിയുടെ അപേക്ഷ പ്രകാരമായിരുന്നു സംസ്ഥാന പെർമിറ്റ് നൽകാനുള്ള തീരുമാനം. എന്നാൽ ഇതിനെതിരെ സംഘടനയുടെ സംസ്ഥാന ഘടകം രംഗത്തെത്തുകയായിരുന്നു................................................കൂടുതൽ വാർത്തകൾക്ക് ww...
പെരിന്തൽമണ്ണ കോടതി കെട്ടിടത്തിന് ഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റി
Local

പെരിന്തൽമണ്ണ കോടതി കെട്ടിടത്തിന് ഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റി

Perinthalmanna RadioDate: 27-08-2024പെരിന്തൽമണ്ണ:  കോടതി കെട്ടിടത്തിനും വഴിയാത്രക്കാർക്കും ഭീഷണിയായി നിന്നിരുന്ന മരങ്ങൾ ട്രോമാകെയർ പ്രവർത്തകർ മുറിച്ചുനീക്കി, പരിസരങ്ങളിലെ കാടും വെട്ടിത്തെളിച്ചു. പെരിന്തൽമണ്ണ വില്ലേജ് ഓഫിസർ പി.സി.ജയകൃഷ്‌ണന്റെ നിർദേശാനുസരമാണ് ജില്ലാ ട്രോമാകെയർ പെരിന്തൽമണ്ണ സ്‌റ്റേഷൻ യൂണിറ്റ് പ്രവർത്തകർ ദൗത്യം ഏറ്റെടുത്തത്. യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ സെക്രട്ടറി ഫവാസ് മങ്കട, റഹീസ് കുറ്റീരി, വാഹിദ അബു, യാസർ എരവിമംഗലം, ഗിരീഷ് കീഴാറ്റൂർ, സുമേഷ് വലമ്പൂർ, ഫാറൂഖ് പൂപ്പലം, ജിൻഷാദ് പൂപ്പലം, രവീന്ദ്രൻ പാതായ്‌ക്കര, റീന കാറൽമണ്ണ, ഹുസ്സൻ കക്കൂത്ത്, ഹദിയ കക്കൂത്ത്, ഖദീജ, സിനി ജോബി, യദുകൃഷ്‌ണ, ശ്യാം അങ്ങാടിപ്പുറം, വിനോദ് മുട്ടുങ്ങൽ, പ്രജിത അജീഷ്, നൗഷാദ് പൂപ്പലം എന്നിവർ സേവന പ്രവർത്തനത്തിന്റെ ഭാഗമായി................................................കൂടുതൽ വാർത്ത...