അങ്ങാടിപ്പുറം സ്റ്റേഷൻ വികസനം; റെയില്‍വേ ഡിവിഷൻ മാനേജര്‍ പരിശോധന നടത്തി
Perinthalmanna RadioDate: 27-09-2024പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന വികസന പദ്ധതികള്‍ പാലക്കാട് റെയില്‍വേ ഡിവിഷൻ മാനേജർ അരുണ്‍കുമാർ ചതുർവേദിയുടെ നേതൃത്വത്തില്‍ വിലയിരുത്തി.പാലക്കാട്ടുനിന്ന് പ്രത്യേക ട്രെയിനില്‍ എത്തിയ സംഘം അങ്ങാടിപ്പുറത്താണ് ആദ്യം പരിശോധന നടത്തിയത്. വലമ്ബൂർ ഏഴുകണ്ണിപ്പാലമാണ് പ്രധാന പദ്ധതി. അതിന് അനുമതിയായിട്ടുണ്ട്. അങ്ങാടിപ്പുറത്ത് 13.76 കോടി രൂപ ചെലവിട്ട് നടക്കുന്ന നവീകരണ പ്രവൃത്തികളുടെ ശിലാഫലക അനാച്ഛാദനം കഴിഞ്ഞ ഫെബ്രുവരി 26ന് എം.പി. അബ്ദുസമദ് സമദാനി എം.പി നിർവഹിച്ചിരുന്നു. പുതിയ കാത്തിരിപ്പ് കേന്ദ്രം, പ്ലാറ്റ്ഫോം ഷെല്‍ട്ടറുകള്‍, പ്ലാറ്റ്ഫോമുകളുടെ റീസർഫേസിങ്, പാർക്കിങ് ഏരിയ നിർമാണം, ടോയ്‌ലറ്റ് ബ്ലോക്ക്, ഫൂട്ട്‌ഓവർ ബ്രിഡ്ജ് എന്നിവയാണ് അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ യാഥാർഥ്യമാക്കുന്നത്....




