പെരിന്തൽമണ്ണയിൽ മത്സര രംഗത്ത് വീണ്ടും നിഷ- സുബൈർ ദമ്പതികൾ
Perinthalmanna RadioDate: 27-11-2025 പെരിന്തൽമണ്ണ: മൂന്നു തവണ പെരിന്തൽമണ്ണ നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ജനപ്രതിനിധിയായി തഴക്കം വന്ന കോൺഗ്രസിലെ നിഷ സുബൈറിൻ്റെ മത്സരത്തിന് ഇത്തവണയും പ്രത്യേകതയുണ്ട്. ഭർത്താവ് ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം പച്ചീരി സുബൈർ തൊട്ടടുത്ത വാർഡിൽ മത്സരത്തിനുണ്ട്. നിഷ തോട്ടക്കരയിലും സുബൈർ കുട്ടിപ്പാറയിലുമാണ് യു.ഡി.എഫ് സ്ഥാനാർഥികളായി മത്സരിക്കുന്നത്.2020ലും സുബൈർ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. അന്ന് യു.ഡി.എഫ് സ്ഥാനാർഥിയെ പിന്നിലാക്കിയെങ്കിലും 61 വോട്ടിന് പാതായ്ക്കര സ്‌കൂൾ പടിയിൽ സി.പി.എമ്മിലെ കെ. ഉണ്ണികൃഷ്‌ണനോട് പരാജയപ്പെട്ടു.ഫുട്ബാൾ ജീവനായ സുബൈർ അതേ ചിഹ്നത്തിലായിരുന്നു മത്സരിച്ചത്. ഇത്തവണയും സുബൈർ ഫുട്ബാൾ തന്നെയാവും ചോദിക്കുക. 2020ൽ എതിരാളിയായിരുന്ന ഉണ്ണികൃഷ്ണൻ മാസ്റ്റർ തന്നെയാണ് കുട്ടിപ്പാറയിലും ഇടതു സ്ഥാനാർഥി. ഉണ്ണികൃഷ്ണൻ മാസ്റ്റർ 2020 മുതൽ നഗ...





