മോഹൻ ബഗാനെയും മലർത്തിയടിച്ച് ബ്ലാസ്റ്റേഴ്സ് പോയന്‍റ് പട്ടികയിൽ ഒന്നാമത്
Perinthalmanna RadioDate: 27-12-2023കൊൽക്കത്ത: കരുത്തരായ മോഹൻ ബഗാനെ കൊൽക്കത്തയുടെ മണ്ണിൽ മലർത്തിയടിച്ച് കേരള ബ്ലാസ്റ്റേഴ്സിന്‍റെ പടയോട്ടം. മോഹൻ ബഗാനെതിരെ ഐ.എസ്.എല്ലിൽ ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ജയമാണിത്, അതും അവരുടെ തട്ടകമായ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ.ഒരു ഗോൾ ജയത്തോടെ ബ്ലാസ്റ്റേഴ്സ് ഗോവയെ മറികടന്ന് വീണ്ടും പോയന്‍റ് പട്ടികയിൽ ഒന്നാമതെത്തി. ഗ്രീക്ക് സൂപ്പർ സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസാണ് (ഒമ്പതാം മിനിറ്റിൽ) ബ്ലാസ്റ്റേഴ്സിന്‍റെ വിജയ ഗോൾ നേടിയത്. നേരത്തെ പരസ്പരം ഏറ്റുമുട്ടിയ ആറു മത്സരങ്ങളിൽ അഞ്ചിലും ജയം ബഗാനൊപ്പമായിരുന്നു. ഒരു മത്സരം സമനിലയിൽ പിരിഞ്ഞു. 12 മത്സരങ്ങളിൽനിന്ന് 26 പോയന്‍റാണ് ബ്ലാസ്റ്റേഴ്സിന്.രണ്ടാമതുള്ള ഗോവക്ക് ഒമ്പത് മത്സരങ്ങളിൽ 23 പോയന്‍റും. ഒന്നാം പകുതി ബ്ലാസ്റ്റേഴ്സിന് സ്വന്തമായിരുന്നു. ബ്ലാസ്റ്റേഴ്സിന്‍റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. നാലാം മിനി...







