എളാട് – മപ്പാട്ടുകര പാലം; നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്
Perinthalmanna RadioDate: 28-01-2024ഏലംകുളം: ഏലംകുളം പഞ്ചായത്തിലെ എളാടിനെയും കുലുക്കല്ലൂര്‍ പഞ്ചായത്തിലെ മപ്പാട്ടുകരയെയും ബന്ധിപ്പിക്കുന്ന പാലം യാഥാര്‍ഥ്യമാകാത്തതില്‍ നാട്ടുകാര്‍ പ്രക്ഷേഭത്തിലേക്ക്. പാലം യാഥാര്‍ഥ്യമായാല്‍ രണ്ടു നാടിന്‍റെയും ചിരകാല സ്വപ്നവും വികസന, ഗതാഗത രംഗത്ത് പുത്തന്‍ പ്രതീക്ഷകളും കൈവരും.പട്ടാമ്പി, ഷൊര്‍ണൂര്‍, പെരിന്തല്‍മണ്ണ മണ്ഡലങ്ങളിലെ മൂവായിരത്തിലധികം കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതായിരിക്കും പാലം. ആശുപത്രി ആവശ്യങ്ങള്‍ക്കും വിദ്യാഭ്യാസ കാര്യങ്ങള്‍ക്കുമായി പെരിന്തല്‍മണ്ണയെ ആശ്രയിക്കുന്നവര്‍ക്കും നിലവിലെ 30 കിലോമീറ്റര്‍ ദൂരം പാലം പൂര്‍ത്തിയാകുന്നതോടെ കേവലം 13 കിലോമീറ്ററായി കുറയും.പാലത്തിന്‍റെ ആവശ്യകത ഉന്നയിച്ച് ഇരുഭാഗത്തെ പ്രദേശവാസികള്‍ കഴിഞ്ഞ 20 വര്‍ഷമായി അധികാരികളെ സമീപിച്ചുവരികയാണ്. അതിന്‍റെ ഫലമായി മപ്പാട്ടുകര എളാട് പാലത്തിന്‍റെ ഇന്‍വെസ്റ്റിഗേഷന്...




