കൊളത്തൂരിൽ വൻ തീപിടുത്തം: കാർ പൂർണ്ണമായും കത്തിയമർന്നു
Perinthalmanna RadioDate: 28-01-2026 കൊളത്തൂർ: മങ്കട ഗവ.കോളജിന് സമീപം ബുധനാഴ്ച ഉച്ചയോടെ ഉണ്ടായ വൻ തീപിടുത്തത്തിൽ വഴിയിൽ നിർത്തിയിട്ടിരുന്ന കാറിലേക്കും തൊട്ടടുത്ത റബർ തോട്ടത്തിലേക്കും തീ പടർന്നു. സംഭവം അറിഞ്ഞ് പെരിന്തൽമണ്ണയിൽ നിന്നും ഫയർഫോഴ്സ് അംഗങ്ങൾ ഉടൻ സ്ഥലത്ത് എത്തുകയും ഏറെ പരിശ്രമത്തിന് ഒടുവിൽ വാഹനത്തിലെ തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. അതിനു ശേഷമാണ് റബർ തോട്ടത്തിലേക്ക് പടർന്ന തീ പൂർണ്ണമായും അണയ്ക്കാൻ സാധിച്ചത്.സംഭവം നടന്ന സ്ഥലത്ത് ആൾ താമസം ഇല്ലാതിരുന്നത് വലിയൊരു അപകടം ഒഴിവാക്കാൻ കാരണമായി. എങ്കിലും റബർ തോട്ടത്തിലേക്ക് തീ പടർന്നത് മൂലം പ്രദേശത്ത് വലിയ തോതിലുള്ള നാശ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വേനൽക്കാലം കടുക്കുന്നതോടെ പറമ്പുകളിലും മറ്റും തീപിടുത്തത്തിനുള്ള സാധ്യതകൾ വർദ്ധിച്ചു വരുന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. .........................




