ആർ.സി, ലൈസൻസ് അച്ചടി പുനരാരംഭിക്കും: 8.66 കോടി രൂപ അനുവദിച്ചു
Perinthalmanna RadioDate: 28-02-2024ആർ.സി, ഡ്രൈവിങ് ലൈസൻസ് അച്ചടി ഉടൻ പുനരാരംഭിക്കും. നവംബർവരെയുള്ള അച്ചടിക്കൂലി കുടിശ്ശികയായ 8.66 കോടി രൂപ ഐ.ടി.ഐ. ലിമിറ്റഡിന് അനുവദിച്ചു. ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തിലാണ് തീരുമാനം. രേഖകളുടെ വിതരണം മോട്ടോർവാഹനവകുപ്പ് ഓഫീസുകൾ വഴിയായിരിക്കും. തപാൽകൂലിയിൽ ആറുകോടി രൂപ കുടിശ്ശികയുള്ള സാഹചര്യത്തിലാണ് ഈ ക്രമീകരണമെന്ന് ഗതാഗതമന്ത്രിയുടെ ഓഫീസ് അറിയിച്ചു.വാഹന ഉടമകൾ മൂന്നുമാസമായി അനുഭവിക്കുന്ന പ്രശ്നത്തിനാണ് താത്കാലിക പരിഹാരമായത്. നവംബർ മുതലാണ് അച്ചടി നിർത്തിവച്ചത്. ഫെബ്രുവരി വരെ ഇരുവിഭാഗങ്ങളിലുമായി പത്തുലക്ഷത്തോളം കാർഡുകൾ അച്ചടിക്കേണ്ടതുണ്ട്. നേരത്തെയുള്ള കുടിശ്ശിക മാത്രമാണ് തീർത്തിട്ടുള്ളത്. ഇനി അച്ചടിക്കുന്ന കാർഡുകൾക്കുള്ള പ്രതിഫലവും വൈകാനിടയുള്ളതിനാൽ കരാർ സ്ഥാപനം വേഗത്തിൽ അച്ചടി പൂർത്തിയാക്കാനിടയില്ല.കാർഡുകൾ ഓഫീസുകളിലേക്ക് എത്തിച്ച് വിതരണം ചെയ്യുക ഏറെ ശ്രമകരമാണ്...





