ഹരിതകർമ സേനാംഗങ്ങളുടെ സമയോചിത ഇടപെടലിൽ വീട്ടിലെ തീപ്പിടിത്തം ഒഴിവായി
Perinthalmanna RadioDate: 28-02-2026 താഴേക്കോട് : ഹരിതകർമ സേനാംഗങ്ങളുടെ സമയോചിതമായ ഇടപെടലിൽ ഒഴിവായത് വലിയ അപകടം. അമ്മനിക്കാട് വീട്ടിലുണ്ടായ തീപ്പിടിത്തമാണ് ഇവരുടെ ഇടപെടലിൽ ഒഴിവായത്. വീടിന്റെ ഷെഡിൽ തീ പടരുന്നത് കണ്ട ഹരിത കർമ സേനാംഗങ്ങൾ അഗ്നി രക്ഷാ നിലയത്തിൽ അറിയിക്കുകയായിരുന്നു.വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം. താഴേക്കോട് ഗ്രാമപ്പഞ്ചായത്തിലെ ഹരിതകർമസേനാംഗങ്ങളായ കെ. നിഷ, ശ്രീജിത, ചിത്ര എന്നിവർ അമ്മിനിക്കാട് അത്തിക്കലിലെ ആനിക്കാട്ടിൽ അബ്ദുൽ റസാഖിന്റെ വീട്ടിൽ അജൈവമാലിന്യം ശേഖരിക്കാൻ എത്തിയപ്പോഴാണ് വീടിനോടുചേർന്ന അടുക്കളഭാഗത്തെ ഷെഡിൽ തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. വെള്ളിയാഴ്ച ജുമാനമസ്‌കാര സമയമായതിനാൽ പരിസരപ്രദേശത്ത് ആളുകളുണ്ടായിരുന്നില്ല. ഹരിതകർസേനാംഗങ്ങൾ ഉടൻ പെരിന്തൽമണ്ണ അഗ്നിരക്ഷാസേനാനിലയത്തിൽ വിവരം അറിയിച്ചു. അഗ്നിരക്ഷാസേനയെത്തി തീ പൂർണമായും അണച്ച് അപകടം ഒഴിവാക്കി.അസിസ്റ്റന്റ് സ്റ്റേ...





