Tag: 280324

ജില്ലയിലെ ഏറ്റവും വലിയ മെഡിസിൻ സ്‌റ്റോർ ഇനി പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ
Local

ജില്ലയിലെ ഏറ്റവും വലിയ മെഡിസിൻ സ്‌റ്റോർ ഇനി പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ

Perinthalmanna RadioDate: 28-03-2024 പെരിന്തൽമണ്ണ: മരുന്ന് സംഭരിക്കുന്നതിന് ജില്ലയിലെ ഏറ്റവും വലിയ മെഡിസിൻ സ്‌റ്റോർ ഇനി പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ. ജില്ലാ പഞ്ചായത്ത് വിവിധ ഘട്ടങ്ങളിലായി 50 ലക്ഷം രൂപയിലേറെ ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. മോർച്ചറി കെട്ടിടത്തിന്റെ മുകളിലാണ് പ്രത്യേക ബ്ലോക്ക് സജീകരിച്ചത്. 2023–24 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് എയർകണ്ടിഷനർ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ സ്‌റ്റോർ പ്രവർത്തന സജ്ജമാക്കിയത്. ലിഫ്‌റ്റ് സൗകര്യവുമുണ്ട്. ജില്ലയിൽ മരുന്ന് സൂക്ഷിക്കുന്നതിന് ഇത്ര വിപുലമായ സൗകര്യങ്ങൾ മറ്റൊരു ഗവ.ആശുപത്രിക്കും നിലവിലില്ല. പ്രതിവർഷം ഒരു കോടി രൂപയിലേറെ മരുന്നുകൾ ജില്ലാ പഞ്ചായത്തിന്റേത് മാത്രമായി ആശുപത്രിക്ക് ലഭിക്കുന്നുണ്ട്. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------...
പാലക്കാട് – കോഴിക്കോട് ഗ്രീൻഫീല്‍ഡ് ദേശീയപാത; നഷ്ടപരിഹാര വിതരണം 87 ശതമാനം പൂര്‍ത്തിയായി
Local

പാലക്കാട് – കോഴിക്കോട് ഗ്രീൻഫീല്‍ഡ് ദേശീയപാത; നഷ്ടപരിഹാര വിതരണം 87 ശതമാനം പൂര്‍ത്തിയായി

Perinthalmanna RadioDate: 28-03-2024മലപ്പുറം: പാലക്കാട്- കോഴിക്കോട് ഗ്രീൻഫീല്‍ഡ് ദേശീയ പാതക്കായി ഭൂമി ഏറ്റെടുത്തതില്‍ നഷ്ടപരിഹാര വിതരണം വിതരണം 87 ശതമാനവും പൂർത്തിയായി.ജില്ലക്ക് നഷ്ടപരിഹാരം നല്‍കാൻ 1986.64 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ 1700 കോടി രൂപയും വിതരണം ചെയ്തു. അതേസമയം, പാത വീതികൂട്ടാൻ രണ്ടാംഘട്ട ഭൂമിയേറ്റെടുക്കല്‍ നടപടി ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ആരംഭിക്കൂ.ടോള്‍ പിരിവിന് കേന്ദ്രങ്ങള്‍ നിർമിക്കാനും ചരക്ക് വാഹനങ്ങള്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ഒതുക്കി നിർത്തി ഡ്രൈവർമാർക്ക് വിശ്രമിക്കാൻ സൗകര്യം ഒരുക്കാനുമാണ് കൂടുതല്‍ ഭൂമി ഏറ്റെടുത്ത് പാത വീതി കൂട്ടുന്നത്. ഇതിനായി ജില്ലയില്‍ ഏഴ് സ്ഥലങ്ങളില്‍ കൂടുതല്‍ ഭൂമി ഏറ്റെടുക്കാനാണ് തീരുമാനം. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തില്‍ പൂർത്തികരിക്കാനാണ് എൻ.എച്ച്‌.എ ശ്രമം നടത്തിയിരുന്നത്. ഈ മാസം തന്നെ ത്രീ എ ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിക്കാനും...
ഇന്ന് ബദ്ർ ദിനം; ധീരസ്മ‌രണകൾ പുതുക്കി വിശ്വാസികൾ
Local

ഇന്ന് ബദ്ർ ദിനം; ധീരസ്മ‌രണകൾ പുതുക്കി വിശ്വാസികൾ

Perinthalmanna RadioDate: 28-03-2024പെരിന്തൽമണ്ണ: ബദ്‌രീങ്ങളുടെ ധീര സ്മരണകള്‍ പുതുക്കി വിശ്വാസികള്‍ ഇന്ന് ബദ്ര്‍ ദിനം ആചരിക്കും. ഇസ്ലാമിക ചരിത്രത്തിലെ പോരാട്ടത്തിന്റെയും സഹനത്തിന്റെയും അനുപമായ സന്ദേശം നല്‍കുന്ന ബദ്ര്‍ യുദ്ധം നടന്നത് ഹിജ്‌റ രണ്ടാം വര്‍ഷം റമസാന്‍ 17നാണ്. മുഹമ്മദ് നബി (സ) ആദ്യമായി പങ്കെടുത്ത യുദ്ധം കൂടിയാണ് ബദ്ര്‍. ഇസ്ലാമിക വളര്‍ച്ചയില്‍ നിര്‍ണായക വഴിത്തിരിവുണ്ടാക്കിയ പ്രഥമ പ്രതിരോധ സമരത്തിന്റെ ഓര്‍മ പുതുക്കിയും ബദ്‌റില്‍ രക്തസാക്ഷിത്വം വരിച്ചവരുടെ ആണ്ടനുസ്മരണം നടത്തിയുമാണ് വിശ്വാസികള്‍ ഇന്ന് ബദ്ര്‍ ദിനമായി ആചരിക്കുന്നത്.സത്യത്തിനും നീതിക്കും വേണ്ടി ആദര്‍ശ തെളിമയുള്ള ഒരു സമൂഹം അനുഭവിച്ച കഠിനയാതനകളും പീഡനങ്ങളും ഓര്‍മപ്പെടുത്തുന്ന താണ് ബദ്ര്‍. വിശ്വാസ ദൃഢതയും അല്ലാഹുവിന്റെ സഹായവുമുണ്ടെങ്കില്‍ ഏതു പ്രതിസന്ധിയെയും അതിജയിക്കാനാകുമെന്ന വലിയ സന്ദേശമാണ് ബദ്ര്‍ നല്‍കുന്നത്. ബദ്‌റില്‍...
റോഡ് നവീകരണം പൂർത്തിയായപ്പോഴേക്കും കക്കൂത്ത് റോഡ് പൈപ്പിടാൻ വെട്ടിപ്പൊളിച്ചു
Local

റോഡ് നവീകരണം പൂർത്തിയായപ്പോഴേക്കും കക്കൂത്ത് റോഡ് പൈപ്പിടാൻ വെട്ടിപ്പൊളിച്ചു

Perinthalmanna RadioDate: 28-03-2024പെരിന്തൽമണ്ണ: റോഡ് നവീകരണം പൂർത്തിയായപ്പോഴേക്കും ജല അതോറിറ്റി വെട്ടിപ്പൊളിച്ചു. പെരിന്തൽമണ്ണ ടൗൺഹാൾ- കക്കൂത്ത് നമ്പ്യാർപടി റോഡിനാണ് ഈ ദുരവസ്ഥ. പുതിയ റോഡിലൂടെ യാത്ര ചെയ്ത് കൊതി തീരുന്നതിനു മുൻപ് പൈപ്പ് മാറ്റി സ്ഥാപിക്കാൻ റോഡ് കീറാൻ തുടങ്ങി.ഊട്ടി റോഡിനെയും മണ്ണാർക്കാട് റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന ലിങ്ക് റോഡുകളിൽ ഒന്നാണിത്. ജംക്‌ഷനിലെത്താതെ വാഹനങ്ങൾക്ക് ഇതുവഴി കടന്നു പോകാനാകും. ഏറെക്കാലമായി തകർന്നു കിടന്ന റോഡ് ഫെബ്രുവരി 7നാണ് നവീകരണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്‌തത്.നജീബ് കാന്തപുരം എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 2 കോടി രൂപ ചെലവഴിച്ചാണ് നവീകരണം പൂർത്തിയാക്കിയത്.റോഡ് നവീകരിച്ച് ദിവസങ്ങൾക്കകംതന്നെ ശുദ്ധജല വിതരണ പൈപ്പ് പൊട്ടി ജലപ്രളയമായി. റോഡിൽ ടൗൺഹാളിനു സമീപ ഭാഗത്തായിരുന്നു അന്ന് പൈപ്പ് പൊട്ടിയത്. ഇവിടെ റോഡ് പൊളിച്ച് പ്രശ്‌നം പരിഹരിച്ചതോടെ കഴിഞ്...
11 ദിനരാത്രങ്ങൾ നീണ്ട ഉത്സവം; വള്ളുവനാടിന്റെ പൂരം കൊടിയിറങ്ങി
Local

11 ദിനരാത്രങ്ങൾ നീണ്ട ഉത്സവം; വള്ളുവനാടിന്റെ പൂരം കൊടിയിറങ്ങി

Perinthalmanna RadioDate: 28-03-2024അങ്ങാടിപ്പുറം: ആചാരങ്ങളുടെയും അനുഷ്‌ഠാനങ്ങളുടെയും പൂർണതയിൽ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തിനു പരിസമാപ്തി. 11 ദിനരാത്രങ്ങളിലായി ലക്ഷക്കണക്കിന് ആളുകളാണ് തിരുമാന്ധാംകുന്നിലെത്തിയത്. അനുബന്ധ പൂരം എഴുന്നള്ളത്തുകളോടെയാണ് പതിനൊന്നാം പൂരം കൊടിയിറങ്ങിയത്. ഗജവീരന്മാരും നാടൻകലാരൂപങ്ങളും വാദ്യമേളങ്ങളും കോമരങ്ങളും ആഘോഷത്തിന് അണിനിരന്നു.കീഴേടം വേട്ടേക്കരൻ കാവിൽനിന്നും റാവറമണ്ണ ശിവക്ഷേത്രത്തിൽനിന്നും ഗജവീരന്മാരുടെ അകമ്പടിയോ‌ടും മേളത്തോടും കൂടി മുതുവറ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. വിവിധ ദേശങ്ങളിൽനിന്നെത്തിയ എഴുന്നള്ളത്തുകൾ സംഗമിച്ച് ഇവിടെനിന്ന് തളി ക്ഷേത്രത്തിലേക്കും അവിടെനിന്ന് തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലേക്കും പഞ്ചവാദ്യത്തോടെ കൂട്ടിഎഴുന്നള്ളത്ത് നടന്നു. ഇതേ സമയം വടക്കേ നടയിൽ പൂതങ്ങളും ആണ്ടിപ്പൂതങ്ങളും ഭഗവതിയെ കുമ്പിട്ടു മടങ്ങി. ദേവസ്വം പ്രതിനിധി,...