പെരിന്തൽമണ്ണ മണ്ഡലത്തിൽ ഭൂരേഖയില്ലാത്തവരുടെ പട്ടിക ഏപ്രിൽ 15നകം തയാറാക്കും
Perinthalmanna RadioDate: 28-03-2025പെരിന്തൽമണ്ണ ∙ നിയോജക മണ്ഡലത്തിൽ ഭൂമിക്ക് രേഖയില്ലാത്ത മുഴുവൻ കൈവശക്കാരെയും കണ്ടെത്തി അവർക്കെല്ലാം പട്ടയം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ നിയോജക മണ്ഡലംതല പട്ടയ അസംബ്ലിയിൽ തീരുമാനം. ഇതിനായി മണ്ഡലത്തിലെ മുഴുവൻ വില്ലേജുകളിലും പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ ഭൂരഹിതരെയും കൈവശ രേഖയില്ലാത്തവരെയും കണ്ടെത്തും. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ലിസ്റ്റ് ചെയ്ത് ഏപ്രിൽ 15നകം വില്ലേജ് ഓഫിസർക്ക് നൽകും. വില്ലേജ് ഓഫിസർ സമയബന്ധിതമായി അന്വേഷണം നടത്തി തഹസിൽദാർക്ക് റിപ്പോർട്ട് നൽകണം. തഹസിൽദാർ പ്രസ്തുത റിപ്പോർട്ട് പട്ടയം ലഭിക്കേണ്ട ഓഫിസുകളിലേക്ക് കൈമാറുന്നതിനും തീരുമാനമായി. ജൂൺ 30ന് മുൻപായി പട്ടയം ഇല്ലാത്ത മുഴുവൻ ആളുകൾക്കും രേഖ ലഭ്യമാക്കുന്നതിന് ആവശ്യമായ കർമ പദ്ധതികൾ ആവിഷ്കരിക്കുന്നതിനും ധാരണയായി.എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും...






