കൊടും ചൂടിൽ തിളച്ച് കേരളം; സീസണിലെ ഏറ്റവും കൂടിയ ചൂട് പാലക്കാട്ട്
Perinthalmanna RadioDate: 28-03-2026 തിരുവനന്തപുരം: കേരളം ചൂടിൽ തിളച്ചുമറിയവേ, പാലക്കാട്ട് ഈ സീസണിലെ ഏറ്റവും കൂടിയ ചൂട് വ്യാഴാഴ്ച രേഖപ്പെടുത്തി- 39.8 ഡിഗ്രി. ഈ വേനൽക്കാലത്ത് ആദ്യമായാണ് പാലക്കാട്ടെ ചൂട് 39 ഡിഗ്രി കടക്കുന്നത്. പുനലൂരിൽ 38 ഡിഗ്രിയും രേഖപ്പെടുത്തി. കോട്ടയത്ത് ദീർഘകാല ശരാശരിയിലും 2.6 ഡിഗ്രി ഉയർന്ന് 37.3 ഡിഗ്രിയിലെത്തി.ഇനി 31 വരെ ചൂട് ക്രമാതീതമായി ഉയരാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. ഈ ദിവസങ്ങളിൽ എല്ലാ ജില്ലകളിലും ഇടിമിന്നലോടെ വേനൽമഴ പ്രതീക്ഷിക്കുന്നുണ്ട്. ഇതിന് അനുകൂലമായ ന്യൂനമർദപ്പാത്തി രൂപപ്പെട്ടിട്ടുണ്ട്. 31 കഴിഞ്ഞാലും ചില ജില്ലകളിലെങ്കിലും മഴ തുടരാം. ഈ വർഷം എൽ നിനോയുടെ പ്രഭാവം ഇല്ലാത്തതിനാൽ 2024-ലേതുപോലെ അതിരൂക്ഷമായ വേനൽ അനുഭവപ്പെടാൻ ഇടയില്ലെന്നാണ് നിഗമനമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ നീത കെ. ഗോപാൽ പറഞ്ഞു. ...............................................കൂടുതൽ വ...


