ഒരു കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
Perinthalmanna RadioDate: 28-04-2025പെരിന്തൽമണ്ണ ∙ വിൽപനയ്‌ക്കായി സൂക്ഷിച്ച ഒരു കിലോഗ്രാമിലേറെ കഞ്ചാവുമായി ബംഗാൾ സ്വദേശി പെരിന്തൽമണ്ണയിൽ എക്സൈസ് സംഘത്തിന്റെ പിടിയിലായി. എക്സൈസ് വകുപ്പിന്റെ ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി പെരിന്തൽമണ്ണ എക്സൈസ് സർക്കിൾ പാർട്ടി നടത്തിയ പരിശോധനയിലാണ് ബംഗാൾ സ്വദേശി ജ്യോതിർമോയ് മണ്ഡലിനെ (40) കഞ്ചാവുമായി അറസ്‌റ്റ് ചെയ്തത്. 20 വർഷത്തോളമായി കേരളത്തിൽ താമസിക്കുന്ന ഇയാൾ പെരിന്തൽമണ്ണയിലും പരിസര പ്രദേശങ്ങളിലും യുവാക്കൾക്കിടയിലും വിദ്യാർഥികൾക്കിടയിലും കഞ്ചാവ് എത്തിക്കുന്നതിൽ പ്രധാന കണ്ണിയാണെന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു. എക്സൈസ് സിഐ വി.അനൂപ് ,അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)കുഞ്ഞാലൻകുട്ടി, സിവിൽ എക്സൈസ് ഓഫീസർമാരായ എ.കെ.മുഹമ്മദ് റിയാസ്, കെ.നിബുൺ, എ.ശരത്ത് എന്നിവരാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. പെരിന്തൽമണ്ണ കോടതി പ്രതിയെ റിമാൻഡ് ചെയ്‌തു®Perinthalm...





