മങ്കട സിഎച്ച് സെന്റർ; പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു
Perinthalmanna RadioDate: 28-04-2025മങ്കട : സി.എച്ച്. സെൻററിന് നിർമിക്കുന്ന പുതിയ കെട്ടിടത്തിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തറക്കല്ലിട്ടു. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതുജനങ്ങൾക്കും ഉപകാരപ്പെടുന്ന രീതിയിൽ കുറഞ്ഞ നിരക്കിലോ സൗജന്യമായോ ഉള്ള ഭക്ഷണശാല, നമസ്കാരഹാൾ, ഫിസിയോതെറാപ്പി സൗകര്യങ്ങൾ തുടങ്ങിയവ പുതിയ കെട്ടിടത്തിൽ ഒരുക്കും.കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ അധ്യക്ഷനായി. മങ്കട സർവീസ് സഹകരണബാങ്ക് സി.എച്ച്. സെൻററിന് നൽകുന്ന ആധുനിക സൗകര്യങ്ങളുള്ള ആംബുലൻസ് കൈമാറി. മഞ്ഞളാംകുഴി അലി എംഎൽഎ, പി. അബ്ദുൽ ഹമീദ്, എം.എൽഎ, സി.പി. സൈതലവി, ഉമർ അറയ്ക്കൽ, കുന്നത്ത് മുഹമ്മദ്, സി.എച്ച്. സെൻറർ ചെയർമാൻ കുഞ്ഞിമോൻ കാക്കിയ, പെരിഞ്ചീരി ഹനീഫ എന്നിവർ പ്രസംഗിച്ചു.®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
...