Tag: 280525

സംസ്ഥാനത്ത് ജൂണ്‍ 9 മുതല്‍ ട്രോളിങ് നിരോധനം
Local

സംസ്ഥാനത്ത് ജൂണ്‍ 9 മുതല്‍ ട്രോളിങ് നിരോധനം

Perinthalmanna RadioDate: 28-05-2025സംസ്ഥാനത്ത് ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധരാത്രി വരെയുള്ള 52 ദിവസം ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ മെയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.ട്രോളിങ് നിരോധന സമയത്ത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും പട്രോളിങ്ങിനുമായി 9 തീരദേശ ജില്ലകളിലായി 19 സ്വകാര്യ ബോട്ടുകള്‍ വാടകയ്ക്ക് എടുക്കും.കൂടാതെ വിഴിഞ്ഞം വൈപ്പിന്‍ ബേപ്പൂര്‍ എന്നീ ഫിഷറീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് മൂന്ന് മറൈന്‍ ആംബുലന്‍സുകളും പ്രവര്‍ത്തിക്കും. കഴിഞ്ഞവര്‍ഷം നിരോധനം നടപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ കൂടുതല്‍ കാര്യക്ഷമമായി ഈ വര്‍ഷവും നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ...
അങ്ങാടിപ്പുറം മേൽപാലത്തിന് സമീപത്തെ കുഴികൾ ട്രാഫിക് പോലീസിൻ്റെ നേതൃത്വത്തിൽ അടച്ചു
Local

അങ്ങാടിപ്പുറം മേൽപാലത്തിന് സമീപത്തെ കുഴികൾ ട്രാഫിക് പോലീസിൻ്റെ നേതൃത്വത്തിൽ അടച്ചു

Perinthalmanna RadioDate: 28-05-2025അങ്ങാടിപ്പുറം: കോഴിക്കോട് – പാലക്കാട് ദേശീയ പാതയിലെ അങ്ങാടിപ്പുറം മേൽപാലത്തിന് സമീപം റോഡിൽ രൂപപ്പെട്ട കുഴികൾ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ താത്കാലികമായി അടച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ ഭാഗത്ത് രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപെട്ടിരുന്നു. വാഹനങ്ങൾ കുഴിയുടെ സമീപത്ത് എത്തുമ്പോൾ വേഗം കുറച്ച് പോകുന്നത് കൊണ്ട് രൂക്ഷമായ ഗതാഗത കുരുക്കാണ് ഇവിടെ അനുഭവപ്പെട്ടിരുന്നത്. അങ്ങാടിപ്പുറം മുതൽ ബൈപ്പാസ് ജംഗ്ഷന് അടുത്ത് വരെ നീണ്ടു നിൽക്കുന്ന കുരുക്കിൽ ബസുകൾ ഉൾപ്പെടെയുള്ള ചെറുതും വലുതുമായ വാഹനങ്ങൾ കിടക്കേണ്ടി വന്നിരുന്നു. ആംബുലൻസുകൾ പോലും കുരുക്കിൽ കുടുങ്ങിയിരുന്നു.പൊതുജന പ്രതിഷേധങ്ങൾക്കും പെരിന്തൽമണ്ണ റേഡിയോ ഉൾപ്പെടെയുള്ള മാധ്യമ വാർത്തകൾക്കും പിന്നാലെയാണ് അധികൃതർ അടിയന്തരമായി രംഗത്തിറങ്ങിയത്. പെരിന്തൽമണ്ണ ട്രാഫിക് പോലീസ് സേനയുടെ നേതൃത്വത്തിൽ ക്...
പ്ലസ് വണ്‍ അപേക്ഷയില്‍ ഇന്ന് വൈകീട്ട് അഞ്ചുമണി വരെ തിരുത്തല്‍ വരുത്താം
Local

പ്ലസ് വണ്‍ അപേക്ഷയില്‍ ഇന്ന് വൈകീട്ട് അഞ്ചുമണി വരെ തിരുത്തല്‍ വരുത്താം

Perinthalmanna RadioDate: 28-05-2025പ്ലസ് വണ്‍ പ്രവേശനത്തിന് മുന്നോടിയായി വിദ്യാർഥികള്‍ക്ക് അപേക്ഷയില്‍ തിരുത്തല്‍ വരുത്താൻ ബുധനാഴ്ച വൈകുന്നേരം അഞ്ചുമണി വരെ സമയം. 24ന് അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചിരുന്നു. ജൂണ്‍ രണ്ടിന് പ്രവേശനം സാധ്യമാകുംവിധം ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധപ്പെടുത്തും.18ന് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങും. വിലാസം, ജാതി, ബോണസ് പോയന്റിന് അര്‍ഹമാകുന്ന മറ്റു വിവരങ്ങള്‍ തുടങ്ങിയവയില്‍ പിശകുണ്ടെങ്കില്‍ തിരുത്താനുള്ള അവസാന അവസരമാണിത്. അപേക്ഷയില്‍ അവകാശപ്പെടുന്ന യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പ്രവേശന സമയത്ത് ഹാജരാക്കണം. ഇതിന് കഴിയില്ലെങ്കില്‍ ബന്ധപ്പെട്ട വിവരങ്ങള്‍ തിരുത്തേണ്ടതാണ്.സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് വ്യാഴാഴ്ച വരെ അപേക്ഷിക്കാം. ജൂണ്‍ മൂന്നിനാണ് ആദ്യ അലോട്ട്‌മെന്റ്. എയ്ഡഡ് സ്‌കൂളുകളില്‍ കമ്മ്യൂണിറ്റി ക്വാട്ട അപേക്ഷ വ്യാഴാഴ്ച മ...
ശക്തിപ്രാപിച്ച്‌ കാലവര്‍ഷം; വെള്ളിയാഴ്ച വരെ കനത്ത മഴ തുടരും!
Local

ശക്തിപ്രാപിച്ച്‌ കാലവര്‍ഷം; വെള്ളിയാഴ്ച വരെ കനത്ത മഴ തുടരും!

Perinthalmanna RadioDate: 28-05-2025സംസ്ഥാനത്ത് ശക്തിപ്രാപിച്ച്‌ കാലവർഷം. വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. മലപ്പുറം ഉൾപ്പെടെ ഒൻപത് ജില്ലകളില്‍ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമർദം രൂപപ്പെട്ടു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.അടുത്ത മൂന്ന് മണിക്കൂറില്‍ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 60 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേ...
മേൽപാലത്തിന് സമീപത്ത് വീണ്ടും കുഴികൾ; അങ്ങാടിപ്പുറത്ത് ഗതാഗതക്കുരുക്ക് രൂക്ഷം
Local

മേൽപാലത്തിന് സമീപത്ത് വീണ്ടും കുഴികൾ; അങ്ങാടിപ്പുറത്ത് ഗതാഗതക്കുരുക്ക് രൂക്ഷം

Perinthalmanna RadioDate: 28-05-2025പെരിന്തൽമണ്ണ: കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറം മേൽപാലം പരിസരത്ത് വീണ്ടും റോഡില്‍ കുഴികൾ രൂപപ്പെട്ടു. ഇതോടെ ഇടയ്ക്ക് ചെറിയ ശമനമുണ്ടായിരുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് വീണ്ടും തുടങ്ങി. ഇന്നലെ രാവിലെ മുതൽ തന്നെ രൂക്ഷമായ വാഹനക്കുരുക്കാണ് ഉണ്ടായത്. ഈ ഭാഗത്ത് വാഹനങ്ങൾ വേഗം കുറച്ച് പോകേണ്ടി വരുന്നതാണ് കാരണം. ഇന്നലെ ഉച്ചക്ക് പെരിന്തൽമണ്ണ ഭാഗത്തേക്ക് ജൂബിലി റോഡും കഴിഞ്ഞ് ബൈപ്പാസ് ജംഗ്ഷനോട് അടുത്ത് വരെ കുരുക്ക് നീണ്ടു. ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഏറെനേരം മുന്നോട്ടു നീങ്ങാനാവാതെ കിടന്നു. ആംബുലൻസുകൾ പോലും പലപ്പോഴും കുരുക്കിലകപ്പെട്ടു.നിലവിലെ സ്ഥിതിയിൽ തന്നെ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കെ അടുത്ത ആഴ്ച സ്കൂളുകൾ വീണ്ടും പ്രവർത്തനം ആരംഭിച്ചാൽ രാവിലെയും വൈകിട്ടും സ്കൂൾ സമയം വരുമ്പോൾ വാഹനങ്ങളുടെയും ഗതാഗതക്കുരുക്ക് ഇരട്ടിയാകും. പാലത്തിൻ്റെ പരിസര...