അങ്ങാടിപ്പുറം മേൽപാലം നാളെ മുതൽ ജൂലായ് 5 വരെ അടച്ചിടും
Perinthalmanna RadioDate: 28-06-2025പെരിന്തൽമണ്ണ: ദേശീയപാത 966-ൽ അങ്ങാടിപ്പുറം റെയിൽവേ മേൽപാലം അപ്രോച്ച് റോഡ് ഇന്റർലോക്ക് കട്ട വിരിക്കുന്ന പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള ഗതാഗതം നാളെ മുതൽ ജൂലായ് 5 വരെ പൂർണമായും നിരോധിക്കും. 6 മുതൽ 11 വരെ ചെറിയ വാഹനങ്ങൾക്ക് ഒഴികെ ഭാര വാഹനങ്ങൾക്ക് നിരോധനവും ഏർപ്പെടുത്തിയതായി പൊതുമരാമത്ത് ദേശീയ പാത വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.കോഴിക്കോട്ട് നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വള്ളുവമ്പ്രം-മഞ്ചേരി-പാണ്ടിക്കാട് വഴിയും, ചെറിയ വാഹനങ്ങൾ ഓരാടംപാലം- വലമ്പൂർ-പട്ടിക്കാട് റോഡ് വഴിയും തിരിഞ്ഞു പോകണം. കോഴിക്കോട് ഭാഗത്തു നിന്ന് അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വാഹനങ്ങൾ ഓരാടംപാലം-ഏറാന്തോട് - തരകൻ സ്കൂൾ റോഡ് വഴിയും തിരിഞ്ഞു പോകേണ്ടതാണ്, പാലക്കാട് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മേൽപറഞ്ഞ റോഡുകളിലൂടെ തിരിച...





