Tag: 280725

ഓരാടംപാലം- മാനത്ത്‌മംഗലം ബൈപാസ്; രാഷ്ട്രീയ വടംവലിയിൽ എങ്ങുമെത്തിയില്ല

Local

ഓരാടംപാലം- മാനത്ത്‌മംഗലം ബൈപാസ്; രാഷ്ട്രീയ വടംവലിയിൽ എങ്ങുമെത്തിയില്ല

Perinthalmanna RadioDate: 28-07-2025പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്തെ ഗതാഗത കുരുക്കിന് പരിഹാരം ആകുമായിരുന്ന ഓരാടംപാലം മാനത്തമംഗലം ബൈപാസ് രാഷ്ട്രീയ വലിയിൽ എങ്ങുമെത്താതെ ശൂന്യതയിൽ തന്നെ. കോഴിക്കോട് പാലക്കാട് ദേശീയ പാതയിൽ പെരിന്തൽമണ്ണയിലും അങ്ങാടിപ്പുറത്തും അനുഭവപ്പെടുന്ന ഗതാഗത കുരുക്കിന് പരിഹാരം കാണാൻ ഒരാടംപാലം മുതൽ മാനത്തുമംഗലം വരെ റെയിൽവേ മേൽപാലത്തോട് കൂടിയ ബൈപാസ് പദ്ധതിയാണ് 14 വർഷമായി എങ്ങുമെത്താതെ പോയത്. പെരിന്തൽമണ്ണയിലെ വ്യാപാര സമൂഹം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബൈപാസ് സംസ്ഥാന സർക്കാർ മുൻ കൈയെടുത്ത് പൂർത്തിയാക്കേണ്ട അനിവാര്യ വികസന പദ്ധതിക്ക് 2010ൽ അന്നത്തെ ഇടതു സർക്കാർ പത്ത് കോടി രൂപ അനുവദിച്ചതാണ്. അങ്ങാടിപ്പുറത്ത് ഓരാടംപാലം എന്ന പ്രദേശത്തെയും പെരിന്തൽമണ്ണ മാനത്ത് മംഗലത്തെയും കൂട്ടി യോജിപ്പിച്ച് കൃഷിയിടങ്ങളിലൂടെ കൂടുതൽ നാശ നഷ്ടങ്ങളില്ലാതെയാണ് ബൈപാസ് നിർദേശിക്കപ്പെട്ടത്. ആദ്യ സർവേയിൽ 4.04-...
കുട്ടികൾക്ക് ചൈൽഡ് ഹെൽമെറ്റും സുരക്ഷാ ബെൽറ്റും നിർബന്ധമാക്കുന്നു

Local

കുട്ടികൾക്ക് ചൈൽഡ് ഹെൽമെറ്റും സുരക്ഷാ ബെൽറ്റും നിർബന്ധമാക്കുന്നു

Perinthalmanna RadioDate: 28-07-2025ഇരുചക്രവാഹന യാത്രക്കാരായ കുട്ടികൾക്ക് ചൈൽഡ് ഹെൽമെറ്റും സുരക്ഷാ ബെൽറ്റും നിർബന്ധമാക്കാൻ മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നു. പിന്നാലെ കാറിൽ ചൈൽഡ് സീറ്റും നിർബന്ധമാക്കും.കുട്ടികൾ ഹെൽമെറ്റ് ധരിക്കുന്നത് ശീലമാക്കി തുടങ്ങിയിട്ടുണ്ട്. സുരക്ഷാ ബെൽറ്റ് ധരിപ്പിച്ച് കുട്ടികളെ കൊണ്ടു പോകുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. കുട്ടികൾ ഉറങ്ങിയാലും അപകടത്തിൽപെടില്ല.ആദ്യം ബോധവത്കരണം നടത്തും. തുടർന്ന് മുന്നറിയിപ്പ്. അതിനു ശേഷമേ പിഴ ചുമത്തൂ. ഇതു സംബന്ധിച്ച റിപ്പോർട്ട് മോട്ടോർ വാഹന വകുപ്പ് ഉടൻ ഗതാഗത വകുപ്പിന് നൽകും. ബോധവത്കരണം ഉൾപ്പെടെയുള നടപടികൾ എന്നു തുടങ്ങണമെന്ന് വകുപ്പ് മന്ത്രി കെ.ബി.ഗണേശ്‌കുമാർ അന്തിമ തീരുമാനമെടുക്കും.കഴിഞ്ഞ വർഷം സെപ്തംബർ മുതൽ കാറിൽ ചൈൽഡ് സീറ്റും ഇരുചക്ര വാഹനത്തിൽ കുട്ടിഹെൽമെറ്റും നിർബന്ധമാക്കാൻ മോട്ടോർ വാഹന വകുപ്പ് നിർദ്ദേശിച്ചിരുന്നെങ്കിലും മന്ത്രി അത് തട...
മങ്കടയിലെ ജനവാസ കേന്ദ്രത്തിൽ എബിസി സെന്ററിന് സ്ഥലം അനുവദിക്കാൻ നിർദേശം

Local

മങ്കടയിലെ ജനവാസ കേന്ദ്രത്തിൽ എബിസി സെന്ററിന് സ്ഥലം അനുവദിക്കാൻ നിർദേശം

Perinthalmanna RadioDate: 28-07-2025 മങ്കട: ജില്ലയിൽ തെരുവുനായ വന്ധ്യംകരണ പദ്ധതിക്കുള്ള എബിസി സെന്ററിന് മങ്കടയിൽ സ്ഥലം അനുവദിക്കാൻ നിർദേശം. ജനവാസ കേന്ദ്രത്തിലെ എബിസി സെന്ററിനെതിരേയുള്ള മങ്കട പഞ്ചായത്ത് ഭരണസമിതിയുടെ പ്രമേയം തള്ളിയാണ് പുതിയ നിർദേശം. മങ്കട പഞ്ചായത്തിലെ 14-ാം വാർഡിൽ നാടിപ്പാറയിൽ 50 സെൻറ് സ്ഥലം പാട്ടവ്യവസ്ഥയിൽ ഏറ്റെടുക്കാനാണ് ജില്ലാ കളക്ടർ പെരിന്തൽമണ്ണ തഹസിൽദാരോട് നിർദേശം നൽകിയത്.ജില്ലാ പഞ്ചായത്തിന്റെ അധീനതയിൽ എബിസി സെൻററിന് ജില്ലയിൽ സ്ഥലം ലഭ്യമല്ല. അതിനാൽ ജില്ലാ പഞ്ചായത്തിന്റെ അപേക്ഷയിലാണ് റവന്യൂവകുപ്പിന്റെ അധീനതയിലുള്ള 50 സെൻറ് പുറമ്പോക്ക് ഭൂമി പാട്ടത്തിന് നൽകാൻ നിർദേശം. തദ്ദേശ വകുപ്പും മൃഗസംരക്ഷണവകുപ്പും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ സ്ഥലം അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.ജില്ലാ പഞ്ചായത്തിന്റെ അധീനതയിൽ എബിസി സെൻററിന് ജില്ലയിൽ സ്ഥലം ലഭ്യമല്ല. അതിനാൽ ജില്ലാ പഞ്ചായത്...
ഇത്തവണയും സൗജന്യ ഓണക്കിറ്റ് മഞ്ഞ റേഷന്‍  കാർഡുകള്‍ക്ക് മാത്രം

Local

ഇത്തവണയും സൗജന്യ ഓണക്കിറ്റ് മഞ്ഞ റേഷന്‍  കാർഡുകള്‍ക്ക് മാത്രം

Perinthalmanna RadioDate: 28-07-2025ഓണക്കാലത്ത് റേഷൻ കടകള്‍ വഴി സൗജന്യമായി വിതരണം ചെയ്യുന്ന ഓണക്കിറ്റ് ഇത്തവണയും അന്ത്യോദയ (മഞ്ഞ) കാർഡുകള്‍ക്ക് മാത്രം. ആറ് ലക്ഷം മഞ്ഞ കാർഡുകള്‍ക്കാണ് ഇത്തവണ സൗജന്യ ഓണക്കിറ്റ് റേഷൻ കടകള്‍ വഴി വിതരണം ചെയ്യുക. 15 ഇനങ്ങളാണ് കിറ്റില്‍ അടങ്ങിട്ടുള്ളത്. അര ലിറ്റർ വെളിച്ചെണ്ണ, അര കിലോ പഞ്ചസാര, കറിപ്പൊടികള്‍, നെയ്യ് അടക്കം 15 ഇനങ്ങളാണ് കിറ്റിലുണ്ടാകുക.മഞ്ഞ കാർഡുകള്‍ക്ക് പുറമെ ക്ഷേമ സ്ഥാപനങ്ങളിലും ഓണക്കിറ്റ് സൗജന്യമായി നല്‍കുന്നതാണ്. ക്ഷേമ സ്ഥാപനത്തിലെ അംഗങ്ങളില്‍ നാല് പേർക്ക് ഒരു കിറ്റ് എന്ന കണക്കിലാണ് ഓണക്കിറ്റ് വിതരണം ചെയ്യുക. ഇത് കൂടാതെ വെള്ള, നീല കാർഡുകാർക്ക് കിലോയക്ക് 10.90 രൂപ നിരക്കില്‍ അരി നല്‍കുന്നതാണ്. നീല കാർഡുകാർക്ക് പത്ത് കിലോയും വെള്ള കാർഡുകാർക്ക് 15 കിലോ അരിയും ലഭിക്കും. ഇവയ്ക്ക് പുറമെ കെ-റൈസ് 25 രൂപയ്ക്ക് ലഭിക്കുന്നതാണ്. നിലവില്‍ 29 രൂപയാണ് കെ-റൈസിൻ...
പെരിന്തല്‍മണ്ണയിലും പരിസരത്തും റോഡിലെ കുഴികള്‍ ദുരിതമാകുന്നു

Local

പെരിന്തല്‍മണ്ണയിലും പരിസരത്തും റോഡിലെ കുഴികള്‍ ദുരിതമാകുന്നു

Perinthalmanna RadioDate: 28-07-2025പെരിന്തല്‍മണ്ണ: കോഴിക്കോട്- പാലക്കാട് ദേശീയ പാതയില്‍ അങ്ങാടിപ്പുറം മുതല്‍ പെരിന്തല്‍മണ്ണ വരെ ഉടനീളം കുഴികള്‍. രൂക്ഷമായ ഗതാഗതക്കുരുക്കിനൊപ്പം വാഹനങ്ങള്‍ കുഴികളില്‍ വീണ് അപകടങ്ങളുണ്ടാകുന്നത് പതിവായി. അങ്ങാടിപ്പുറത്ത് മേല്‍പാലം പരിസരത്ത് ആഴ്ചകളോളം റോഡ് പൂർണമായി അടച്ചിട്ട് കട്ട പതിച്ചിട്ടും കാര്യമായ പ്രയോജനമില്ല.പൂട്ടുകട്ട പതിച്ചതിനോടു ചേർന്ന് മേല്‍പാലത്തില്‍ വലിയ കുഴി രൂപപ്പെട്ടിരിക്കുകയാണ്. വിരിച്ച കട്ടയെ ബലപ്പെടുത്താൻ ഇരുവശത്തും കോണ്‍ക്രീറ്റ് നടത്തി ഉയർത്തിയതോടെ ഈ ഭാഗത്ത് കുഴിയിലേക്ക് ചക്രങ്ങള്‍ ഇറങ്ങി വാഹനങ്ങള്‍ കുടുങ്ങുന്ന അവസ്ഥയാണ്.പെരിന്തല്‍മണ്ണ ഭാഗത്ത് പ്രസന്‍റേഷൻ സ്കൂളിനു മുന്നിലായി റോഡിന്‍റെ മധ്യത്തിലുള്ള വലിയ കുഴി ഇതിനകം തന്നെ വാഹനങ്ങള്‍ക്ക് കെണിയായിട്ടുണ്ട്. ചില ഇരുചക്ര വാഹനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കുഴിയില്‍ വീണ് മറിഞ്ഞ സാഹചര്യമുണ്ടായി. പരാതി ...