നിലവാരമില്ലാത്ത ഹെല്‍മറ്റുകൾ ഉണ്ടാക്കിയാലും വിറ്റാലും നടപടി
Perinthalmanna RadioDate: 28-08-2024നിലവാരമില്ലാത്ത ഹെൽമെറ്റുകൾക്ക് എതിരേ കർശന നടപടി എടുക്കാൻ കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം. നിലവാരമില്ലാത്ത ഹെൽമെറ്റുകൾ ഉണ്ടാക്കുകയും വിൽക്കുകയും ചെയ്യുന്നത് തടയണമെന്ന് മന്ത്രാലയം സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ നിർദേശം നൽകി. ജില്ലാ കളക്ടർമാർ കർശന നടപടി എടുക്കണമെന്നാണ് കത്തിൽ പറയുന്നത്.ഐ.എസ്.ഐ. അംഗീകാരമില്ലാതെ ഹെൽമെറ്റുകൾ നിർമിക്കുന്നതും ഐ.എസ്.ഐ. മുദ്രയും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി.ഐ.എസ്.) സർട്ടിഫിക്കറ്റ് ഇല്ലാത്തവ വിൽക്കുന്നതും തടയും.ഇവ നിർമിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തി മുദ്രവെക്കും.നിലവിലുള്ള നിയമം കൃത്യമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് പുതിയ നിർദേശം. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടുന്ന അപകടങ്ങളിൽ മരണവും ഗുരുതരപരിക്കും കൂടുന്നത് നിശ്ചിത സുരക്ഷാനിലവാരമില്ലാത്ത ഹെൽമെറ്റുകൾ മൂലമാണെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണിത്.എ.ഐ. ക്യാ...





