പെരിന്തല്‍മണ്ണയില്‍ കുടുംബശ്രീ ഓണം വിപണന മേള ആരംഭിച്ചു
Perinthalmanna RadioDate: 28-08-2025 പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭ കുടുംബശ്രീ സിഡിഎസിന്‍റെ ഓണം വിപണന മേള കോടതിപ്പടിയില്‍ ആരംഭിച്ചു. നഗരസഭാ ചെയർമാൻ പി.ഷാജി പൊതുപ്രവർത്തകൻ എം. രാധാകൃഷ്ണന് ഓണക്കിറ്റ് വിതരണം ചെയ്താണ് മേള ഉദ്ഘാടനം ചെയ്തത്. വൈസ് ചെയർപേഴ്സണ്‍ നസീറ അധ്യക്ഷത വഹിച്ചു. കുടുംബശ്രീയുടെ 20 ലധികം സംരംഭകരാണ് മേളയില്‍ പങ്കെടുക്കുന്നത്. കുടുംബശ്രീ സംരംഭകരുടെ തനത് ഭക്ഷ്യവിഭവങ്ങള്‍, ജൈവ പച്ചക്കറി, പൂക്കള്‍, മസാലപ്പൊടികള്‍, ചിപ്സ്, ക്ലീനിംഗ് ഉത്പന്നങ്ങള്‍ തുടങ്ങി വൈവിധ്യമാർന്ന ഉത്പന്നങ്ങള്‍ ലഭ്യമാണ്. സ്ത്രീകളുടെ സാന്പത്തിക, സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് കുടുംബശ്രീ ആരംഭിച്ച സംരംഭങ്ങള്‍ക്ക് കൂടുതല്‍ വരുമാനവും പൊതുവിപണിയില്‍ കുടുംബശ്രീ ഉത്പ്പന്നങ്ങള്‍ ലഭ്യമാക്കുകയുമാണ് ലക്ഷ്യം.കുടുംബശ്രീ അംഗങ്ങളുടെ വീടുകളില്‍ നിന്ന് ശേഖരിച്ച സാരികള്‍ കൊണ്ട് തയാറാക്കിയ തുണി സഞ്ചികള്‍ മേളയില്‍ സൗജന്യമായി നല്...





