Tag: 280925

അങ്ങാടിപ്പുറത്തെ ബഡ്സ് സ്കൂള്‍ മദര്‍ തെരേസ സ്മാരകമാകും <br>
Local

അങ്ങാടിപ്പുറത്തെ ബഡ്സ് സ്കൂള്‍ മദര്‍ തെരേസ സ്മാരകമാകും

Perinthalmanna RadioDate: 28-09-2025 അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ സ്ഥാപിതമാകുന്ന ബഡ്സ് സ്കൂള്‍, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മാതൃകയായിരുന്ന മദർ തെരേസയുടെ സ്മാരകമാക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.പരിയാപുരത്തെ കോനാലിക്കല്‍ ബാബുവർഗീസ് സംഭാവനയായി നല്‍കിയ സ്ഥലത്താണ് മൂന്നുനിലകളില്‍ മൂന്നര കോടിയോളം രൂപ ചെലവ് വരുന്ന കേരളത്തിലെ ഏറ്റവും വലിയ ബഡ്സ് സ്കൂള്‍ അങ്ങാടിപ്പുറം പഞ്ചായത്ത് പണിയുന്നത്.കെട്ടിടത്തിന്‍റെ താഴത്തെ നില വാർപ്പ് കഴിഞ്ഞു. ഇപ്പോള്‍ താഴെ അരിപ്രയില്‍ മഹല്ല് കമ്മിറ്റി നടത്തുന്ന മദ്രസയിലാണ് താല്‍ക്കാലികമായി ബഡ്സ് സ്കൂള്‍ പ്രവർത്തിക്കുന്നത്. ഭരണസമിതി യോഗത്തില്‍ പ്രസിഡന്‍റ് കെ.പി. സഈദ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്‍റ് ഷബീർ കറുമുക്കില്‍, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വാക്കാട്ടില്‍ സുനില്‍ ബാബു, സെലീന താണിയൻ, ഫൗസിയ തവളേങ്ങല്‍, സെക്രട്ടറി സുഹാസ് ...
ജില്ലയിൽ ജൈവമാലിന്യ സംസ്‌കരണത്തിന് പദ്ധതി; ആദ്യ ഘട്ടത്തിൽ പെരിന്തൽമണ്ണയിലും നടപ്പിലാക്കും<br>
Local

ജില്ലയിൽ ജൈവമാലിന്യ സംസ്‌കരണത്തിന് പദ്ധതി; ആദ്യ ഘട്ടത്തിൽ പെരിന്തൽമണ്ണയിലും നടപ്പിലാക്കും

Perinthalmanna RadioDate: 28-09-2025 പെരിന്തൽമണ്ണ: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിൽ അജൈവ മാലിന്യങ്ങളോടൊപ്പം തന്നെ ജൈവ മാലിന്യ സംസ്‌കരണം ആരംഭിക്കുന്നതിനുള്ള പദ്ധതി തയ്യാറായി. പ്രാരംഭ പദ്ധതിയായി ജില്ലയിലെ അഞ്ച് തദ്ദേശസ്ഥാപനങ്ങളിൽ പദ്ധതി നടപ്പാക്കുന്നതിന് ജില്ലാതല മാലിന്യമുക്ത നവകേരളം കാമ്പെയിൻ സെക്രട്ടേറിയറ്റ് അവലോകനയോഗത്തിൽ തീരുമാനമായി. ആദ്യഘട്ടമെന്ന നിലയിൽ പെരിന്തൽമണ്ണ, തിരൂർ, തിരൂരങ്ങാടി നഗരസഭകളിലും തിരുവാലി, പുറത്തൂർ ഗ്രാമപഞ്ചായത്തുകളിലുമായി പദ്ധതി നടപ്പിലാക്കും. ജനുവരിയോടെ ജില്ലയിലെ മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. പരമാവധി ജൈവമാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ സംസ്‌കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും അതിന് കഴിയാത്തത് ശേഖരിച്ച് തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളിലെത്തിച്ച് ശാസ്ത്രീയമായി സംസ്‌കരി...
ഏഷ്യ കപ്പ് ഫൈനലില്‍ ഇന്ന്  ഇന്ത്യ- പാക്ക് ത്രില്ലര്‍ പോരാട്ടം <br>
Local

ഏഷ്യ കപ്പ് ഫൈനലില്‍ ഇന്ന്  ഇന്ത്യ- പാക്ക് ത്രില്ലര്‍ പോരാട്ടം

Perinthalmanna RadioDate: 28-09-2025 വന്‍കരയുടെ രാജാക്കന്മാരാകാന്‍ ഇന്ത്യയും പകരംവീട്ടാന്‍ പാക്കിസ്ഥാനും ഇന്ന് ഏഷ്യ കപ്പ് ഫൈനലില്‍ നേര്‍ക്കുനേര്‍. എതിരാളികളെയെല്ലാം തകര്‍ത്താണ് ഇന്ത്യയുടെ ഫൈനലിലേക്കുള്ള വരവെങ്കില്‍ പാക്കിസ്ഥാന്‍ തോറ്റത് രണ്ടുവട്ടം. രണ്ടുതോല്‍വിയും ഇന്ത്യയ്ക്കെതിരെ. രാത്രി എട്ടുമണിക്കാണ് ഫൈനല്‍. തുടര്‍ച്ചയായ മൂന്നാം ഞായറാഴ്ച്ചയാണ് ഇന്ത്യ– പാക്കിസ്ഥാന്‍ ത്രില്ലര്‍ വരുന്നത്. 41 വര്‍ഷത്തെ ഏഷ്യ കപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനും ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഇന്ത്യയോട് പാക്കിസ്ഥാന്‍ തോറ്റിരുന്നു. സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെയും ശ്രീലങ്കയെയും തോല്‍പ്പിച്ച് അവസാനം ഫൈനല്‍ പോരാട്ടത്തിന് സ്ഥാനം ഉറപ്പിച്ചു. ഗ്രൂപ്പ് ഘട്ടം മുതല്‍ തോല്‍വി അറിയാതെയാണ് ഇന്ത്യയുടെ ഫൈനല്‍ വരവ്. സൂപ്പര്‍ ഫോറിലെ അവസാന മല്‍സരത്തില്‍ ശ്രീലങ്കയെ സൂപ്പര്‍ ...
തദ്ദേശ വോട്ടർ പട്ടിക വീണ്ടും പുതുക്കുന്നു; നാളെ മുതൽ പേര്‌ ചേർക്കാം<br>
Local

തദ്ദേശ വോട്ടർ പട്ടിക വീണ്ടും പുതുക്കുന്നു; നാളെ മുതൽ പേര്‌ ചേർക്കാം

Perinthalmanna RadioDate: 28-09-2025 തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നു. എല്ലാ വോട്ടർമാർക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ സവിശേഷ തിരിച്ചറിയൽ നമ്പർ നൽകും. കരട് വോട്ടർപട്ടിക തിങ്കളാഴ്‌ച പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ അറിയിച്ചു. അന്തിമ വോട്ടർപട്ടിക ഒക്ടോബർ 25ന് പ്രസിദ്ധീകരിക്കും. രണ്ടിന്‌ പുതുക്കി പ്രസിദ്ധീകരിച്ച വോട്ടർപട്ടികയാണ് ഇപ്പോൾ കരടായി പ്രസിദ്ധീകരിക്കുന്നത്. കരട് വോട്ടർപട്ടികയിൽ 2,83,12,458 വോട്ടർമാരുണ്ടാകും. പ്രവാസി വോട്ടർ പട്ടികയിൽ 2087 പേരുണ്ട്‌.കരട് വോട്ടർപട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ sec.kerala.gov.in വെബ് സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും. ഒക്ടോബർ 14 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാം. 2025 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്‌ പൂർത്തിയായവർക്കാണ്‌ അവസരം. വി...