നിലമ്പൂർ പാതയിൽ കൂടുതൽ പാസഞ്ചർ ട്രെയിനുകൾക്കായി കാത്തിരിപ്പ് നീളുന്നു
Perinthalmanna RadioDate: 28-10-2024അങ്ങാടിപ്പുറം : രാത്രി കാലങ്ങളിൽ ഷൊർണൂർ ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നു നിലമ്പൂരിലേക്കുള്ള ട്രെയിൻ ലഭിക്കാനുള്ള നെട്ടോട്ടത്തിലാകും യാത്രക്കാർ. പുതിയ 2 ക്രോസിങ് സ്റ്റേഷനുകൾ കൂടി വരുന്നതോടെ ഷൊർണൂർ - നിലമ്പൂർ ഒറ്റവരിപ്പാതയിൽ കൂടുതൽ പാസഞ്ചർ ട്രെയിൻ സർവീസുകൾ ആരംഭിക്കണം എന്നാണു യാത്രക്കാരുടെ ആവശ്യം. ഷൊർണൂരിൽ നിന്നു നിലമ്പൂരിലേക്കു കൂടുതൽ പാസഞ്ചർ ട്രെയിനുകൾ വേണമെന്നു റെയിൽവേയോട് ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ 7 ട്രെയിനുകൾ ഷൊർണൂരിലേക്കും 7 എണ്ണം നിലമ്പൂരിലേക്കും എന്നിങ്ങനെ ദിവസേന 14 ട്രെയിനുകളാണു സർവീസ് നടത്തുന്നത്. രാത്രി 8.10നാണ് ഷൊർണൂരിൽ നിന്നു നിലമ്പൂരിലേക്കുള്ള അവസാന ട്രെയിൻ. എന്നാൽ 7.47ന് ഷൊർണൂരിൽ എത്തേണ്ട ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിൻ വൈകുമ്പോൾ പലർക്കും നിലമ്പൂരിലേക്കു ട്രെയിൻ കിട്ടാത്ത സാഹചര്യമാണുള്ളത്...





