ജില്ലയിൽ ആകെയുള്ള മഴക്കുറവ് ഇന്നലത്തെ കനത്ത മഴയോടെ കുറഞ്ഞു
Perinthalmanna RadioDate: 28-10-2025 മലപ്പുറം : ഇന്നലെ പകൽ മുഴുവൻ പെയ്ത മഴ ജില്ലയിൽ പലയിടത്തും ജനജീവിതത്തെ ബാധിചെങ്കിലും ജില്ലയിൽ ആകെയുള്ള മഴക്കുറവ് ഇന്നലത്തെ കനത്ത മഴയോടെ ഒരു പരിധിവരെ കുറഞ്ഞു. ഒക്ടോബറിൽ തുടങ്ങിയ തുലാവർഷ കാലത്ത്, ജില്ലയിൽ കഴിഞ്ഞ ദിവസം വരെ 31% മഴക്കുറവാണ് അനുഭവപ്പെട്ടത്. ഈ മാസം ഒന്നു മുതൽ 26 വരെ ജില്ലയിൽ ലഭിച്ചത് 180.6 മി.മീറ്റർ മഴയാണ്. സാധാരണ 261.5 മി.മീറ്റർ മഴ ലഭിക്കുന്ന സ്ഥാനത്താണിത്. ഞായറാഴ്ച ജില്ലയിലാകെ ലഭിച്ചത് 0.5 മി.മീറ്റർ മഴയാണ്. 7.8 മി.മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്താണിത്. ഇന്നലത്തെ കനത്ത മഴയോടെ മഴക്കുറവ് ഒരു പരിധിവരെ പരിഹരിക്കപ്പെട്ടിട്ടുണ്ടാകുമെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. കരിപ്പൂരിൽ മാത്രം ഇന്നലെ 40.6 മി.മീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ...............................................*കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ...





