Tag: 281123

പാതിയിൽ നിലച്ച് പെരിന്തൽമണ്ണയിലെ ഗവ. ആയുർവേദ ആശുപത്രിക്കെട്ടിടം
Local

പാതിയിൽ നിലച്ച് പെരിന്തൽമണ്ണയിലെ ഗവ. ആയുർവേദ ആശുപത്രിക്കെട്ടിടം

Perinthalmanna RadioDate: 28-11-2023നവംബര്‍ 30ന് മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസ്സ് പെരിന്തല്‍മണ്ണയില്‍ നടക്കാനിരിക്കെ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താൻ  പെരിന്തൽമണ്ണയിലെ ചില വികസന പ്രശ്നങ്ങൾ ഇതാ പെരിന്തൽമണ്ണ റേഡിയോ ചൂണ്ടിക്കാണിക്കുന്നുപെരിന്തൽമണ്ണ: നിലവിലെ കെട്ടിടം അപകട ഭീഷണിയിൽ ആയതോടെയാണ് പുതിയ സ്ഥലത്ത് കെട്ടിടം പണിത് പെരിന്തൽമണ്ണ ഗവ. ആയുർവേദ ആശുപത്രി മാറ്റാൻ തീരുമാനം ഉണ്ടായത്. ആറു മാസത്തിനുള്ളിൽ ആദ്യ ഘട്ടം പൂർത്തിയാക്കി പ്രവർത്തനം തുടങ്ങാനാണ് ലക്ഷ്യമിട്ടത്. 2020 ഫെബ്രുവരിയിൽ പണി തുടങ്ങി മൂന്നര വർഷത്തിൽ ഏറെയായിട്ടും പണി പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. രണ്ടു നിലകളിൽ വിഭാവനം ചെയ്ത കെട്ടിടത്തിൻ്റെ താഴത്തെ നിലയുടെ കോൺക്രീറ്റിങ്ങും ഒന്നാം നിലയുടെ തൂണുകളും മാത്രമാണ് പൂർത്തിയായത്. ഇതും ചുറ്റുപാടും കാടു മൂടി കിടക്കുകയാണിപ്പോൾ....
പെരിന്തൽമണ്ണയിൽ നിയന്ത്രണം വിട്ട വാൻ ഓട്ടോ പാർക്കിലേക്ക് ഇടിച്ച് കയറി അപകടം
Local

പെരിന്തൽമണ്ണയിൽ നിയന്ത്രണം വിട്ട വാൻ ഓട്ടോ പാർക്കിലേക്ക് ഇടിച്ച് കയറി അപകടം

Perinthalmanna RadioDate: 28-11-2023പെരിന്തൽമണ്ണ: ബൈപ്പാസ് റോഡിലെ ഓട്ടോ പാർക്കിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷകളിലേക്ക് നിയന്ത്രണം വിട്ട വാനിടിച്ച് അപകടം. പരിക്കേറ്റ ഓട്ടോ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് വൈകുന്നേരം 3:45ന് മാനത്ത്മംഗലം ബൈപ്പാസ് റോഡിലെ വാവാസ് മാളിന് എതിര്‍ വശത്ത് വെച്ചാണ് അപകടം ഉണ്ടായത്. ഓട്ടോ പാർക്കിൽ നിർത്തിയിട്ടിരുന്ന ഓട്ടോകളിലേക്ക് നിയന്ത്രണം വിട്ട വാൻ ഇടിച്ച് കയറിയാണ്അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പാർക്കിൽ ഉണ്ടായിരുന്ന മൂന്ന്  ഓട്ടോറിക്ഷകളുടെ ചില ഭാഗങ്ങള്‍  പൂർണ്ണമായും തകർന്നു. ഓട്ടോ പാർക്കിൽ മുമ്പിലെ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന ഡ്രൈവറെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാനിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് വാൻ ഡ്രൈവര്‍ പറയുന്നത്...............................................കൂടുതൽ വാർത്തകൾക്ക് w...
അബിഗേലിനെ കണ്ടെത്തി; ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയില്‍
Local

അബിഗേലിനെ കണ്ടെത്തി; ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയില്‍

Perinthalmanna RadioDate: 28-11-2023കൊല്ലം: ഓയൂര്‍ മരുതമണ്‍പള്ളിയില്‍ നിന്ന് ഇന്നലെ കാറില്‍ തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരി അബിഗേല്‍ സാറ റെജിയെ കണ്ടെത്തി.കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കൊല്ലം കമീഷണര്‍ ഓഫിസിലേക്ക് മാറ്റി.ഓയൂര്‍ അമ്ബലംകുന്ന് സിദ്ധാര്‍ഥ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി മരുതമണ്‍പള്ളി കോഴിക്കോട് റെജി ഭവനില്‍ റെജി ജോണ്‍ - സിജി ദമ്ബതികളുടെ മകള്‍ അബിഗേല്‍ സാറാ മറിയ (മിയ - ആറ്) യെയാണ് തിങ്കളാഴ്ച വൈകീട്ട് 4.45ന് കാറിലെത്തിയ സ്ത്രീ ഉള്‍പ്പെട്ട നാല്‍വര്‍ സംഘം തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന ഒമ്ബതു വയസ്സുകാരനായ സഹോദരൻ രക്ഷപ്പെട്ടു.അബിഗേല്‍ സഹോദരൻ യോനാഥനൊപ്പം സ്കൂള്‍വിട്ട് വീട്ടിലെത്തിയശേഷം ഭക്ഷണം കഴിഞ്ഞ് ട്യൂഷന് പോകാനായി വീട്ടില്‍നിന്ന് ഇറങ്ങിയതായിരുന്നു. ഓയൂര്‍ പൂയപ്പള്ളി മരുതമണ്‍ പള്ളിയിലെ റോഡിലിറങ്ങിയതോടെ ക...
സൗജന്യ കുടിവെള്ള കണക്ഷൻ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി
Local

സൗജന്യ കുടിവെള്ള കണക്ഷൻ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി

Perinthalmanna RadioDate: 28-11-2023പെരിന്തൽമണ്ണ: നഗരസഭയിൽ അമൃത് 2.0 പദ്ധതിയുടെ ഭാഗമായി 3000 ഗാർഹിക കുടിവെള്ള കണക്ഷൻ സൗജന്യമായി നൽകുന്നതിന്റെ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി.നഗരസഭ ഓഫിസിൽ വിവിധ വാർഡുകൾക്കായി പ്രത്യേകം തയ്യാറാക്കിയ കൗണ്ടറുകളിൽ 1 മുതൽ 17 വരെയുള്ള വാർഡുകളിലെ അപേക്ഷ 27 നും 18 മുതൽ 34 വരെയുള്ള വാർഡുകളിലെ അപേക്ഷ 28നും ആണ്  സ്വീകരിക്കുന്നത്.ബിപിഎൽ,എസ് സി, വിധവ കുടുംബങ്ങൾക്കാണ് സൗജന്യമായി ആദ്യഘട്ടത്തിൽ കണക്ഷൻ ലഭിക്കുക. ഗുണഭോക്താക്കൾ അപേക്ഷക്കൊപ്പം ആധാർ കാർഡ് കോപ്പി റേഷൻ കാർഡ് കോപ്പി ഓണർഷിപ്പ് സർട്ടിഫിക്കറ്റ് എന്നിവയുമായി നേരിട്ട് എത്തിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര...
നവകേരളസദസ്സിന് പെരിന്തൽമണ്ണ ഒരുങ്ങി; 7000 പേർക്ക്‌ ഇരിക്കാവുന്ന പന്തലും 23 കൗണ്ടറുകളും
Local

നവകേരളസദസ്സിന് പെരിന്തൽമണ്ണ ഒരുങ്ങി; 7000 പേർക്ക്‌ ഇരിക്കാവുന്ന പന്തലും 23 കൗണ്ടറുകളും

Perinthalmanna RadioDate: 28-11-2023പെരിന്തൽമണ്ണ : നവകേരള സദസ്സിന് പെരിന്തൽമണ്ണ ഒരുങ്ങി. 30-ന് രാവിലെ ഒൻപതിന് പൊന്ന്യാകുർശി ശിഫ കൺവെൻഷൻ സെന്ററിൽ പ്രഭാത സദസ്സ് നടക്കും. പെരിന്തൽമണ്ണ, മങ്കട, ഏറനാട്, വണ്ടൂർ, നിലമ്പൂർ നിയോജക|മണ്ഡലങ്ങളിൽ നിന്നുള്ള ഇരുനൂറ്റൻപതോളം ക്ഷണിക്കപ്പെട്ടവരുമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംവദിക്കും. ഇവരോടൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും പ്രഭാതഭക്ഷണം കഴിക്കും.തുടർന്നുള്ള സദസ്സിൽ അഭിപ്രായങ്ങളും നിർദേശങ്ങളും കേൾക്കും. വൈകീട്ട് ആറിനാണ് പെരിന്തൽമണ്ണ നെഹ്‌റു സ്റ്റേഡിയത്തിൽ നവകേരളസദസ്സ്. ഏഴായിരം പേർക്കിരിക്കാവുന്ന പന്തൽ സജ്ജമായിട്ടുണ്ട്. ജനത്തിന് പരാതികൾ സമർപ്പിക്കുന്നതിനായി 23 കൗണ്ടറുകളുമുണ്ടാകും. ഇവയിൽ വൈകീട്ട് മൂന്നുമുതൽ പരാതികൾ നൽകാം. അംഗപരിമിതർ, പ്രായമായവർ, വനിതകൾ എന്നിവർക്കായി ഓരോ പ്രത്യേക കൗണ്ടറുകളുമുണ്ട്. പരാതികൾക്ക് രസീത് നൽകും.സ്റ്റേഡിയത്തിന്റെ പട...
കുട്ടിയെ കാണാതായിട്ട് 14 മണിക്കൂർ പിന്നിട്ടു; പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പുറത്തു വിട്ടു
Local

കുട്ടിയെ കാണാതായിട്ട് 14 മണിക്കൂർ പിന്നിട്ടു; പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പുറത്തു വിട്ടു

Perinthalmanna RadioDate: 28-11-2023കൊല്ലം: ഓയൂരിൽ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേലിനായി അന്വേഷണം ഊർജിതം. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പൊലീസ് പുറത്തു വിട്ടു. ഇയാളുടെ ഒപ്പമുണ്ടായിരുന്ന സ്ത്രീയുടെ രേഖാ ചിത്രവും ഉടൻ പുറത്തു വിടുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.കുട്ടിയെ കാണാതായിട്ട് 14 മണിക്കൂർ പിന്നിട്ടു. സ്വിഫ്റ്റ് കാറിലാണ് കുട്ടിയെ സംഘം തട്ടിക്കൊണ്ടു പോയതെന്നാണ് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. ഈ കാർ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.അതിനിടെ കുട്ടിക്കായി മോചനദ്രവ്യം ആവശ്യപ്പെട്ട് ഇന്നലെ വീണ്ടും ഫോൺകോളെത്തി. പത്ത് ലക്ഷം രൂപ നൽകിയാൽ കുട്ടി പത്ത് മണിക്ക് സുരക്ഷിതയായി വീട്ടിലെത്തുമെന്നാണ് ഫോൺ വിളിച്ച സ്ത്രീ പറഞ്ഞത്. പൊലീസിനെ അറിയിക്കാൻ ശ്രമിച്ചാൽ കുഞ്ഞിന്റെ ജീവന് ആപത്തുണ്ടാകുമെന്നാണ് ഭീഷണി.ആദ്യത്തെ തവണ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് വിളിച്ചത് പാര...