പെരിന്തൽമണ്ണ സ്വർണ്ണ കവർച്ച കേസിലെ പ്രതികളിൽ ബാലഭാസ്‌കറിന്റെ മരണത്തിന് കാരണമായ കാർ ഓടിച്ച ഡ്രൈവറും
Perinthalmanna RadioDate: 28-11-2024പെരിന്തൽമണ്ണ: പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയെ കാറിടിച്ചുവീഴ്ത്തി 3.5 കിലോ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികളില്‍ അന്തരിച്ച സംഗീതജ്ഞന്‍ ബാലഭാസ്കറിന്‍റെ ഡ്രൈവറും. ബാലഭാസ്ക്കറിന്‍റെ കാര്‍ അപകടത്തില്‍ പെടുമ്പോള്‍ ഡ്രൈവര്‍ അര്‍ജുനായിരുന്നു. അര്‍ജുന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് അന്ന് ആരോപണമുയര്‍ന്നിരുന്നു. സ്വര്‍ണം തട്ടിയ സംഘത്തെ ചെറുപ്പുളശേരിയിലെത്തി അര്‍ജുന്‍ കാറില്‍ കൂട്ടിക്കൊണ്ടുപോയി. ബാലഭാസ്ക്കറിന്‍റെ മരണവുമായി കേസിന് ബന്ധമില്ലെന്ന് ഡിവൈഎസ്പി ടി.കെ.ഷൈജു പറഞ്ഞു.ആറു വർഷമായിട്ടും ബാലുവിന്റെ മരണത്തിന് പിന്നിലെ നിഗൂഢത ഇന്നും അവശേഷിക്കുകയാണ്. സ്വാഭാവിക കാറപകടമെന്ന് പൊലീസും ക്രൈംബ്രാഞ്ചും സി.ബി.ഐയും എഴുതി തള്ളിയെങ്കിലും, പിതാവ് കെ.സി. ഉണ്ണി ഹൈക്കോടതിയെ സമീപിച്ച്, മരണത്തിന് സ്വർണക്കടത്തുമായോ അതിന്റെ ഭാഗമായുള്ള ഗൂഢാലോചനയുമായോ എന്തെങ്കിലും...





