Tag: 281223

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ രക്തബാങ്കിന് ദേശീയ പുരസ്‌കാരം
Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ രക്തബാങ്കിന് ദേശീയ പുരസ്‌കാരം

Perinthalmanna RadioDate: 28-12-2023പെരിന്തൽമണ്ണ : ജില്ലാ ആശുപത്രിയിലെ ഐഎംഎ രക്ത ബാങ്കിന് ദേശീയ പുരസ്‌കാരം. രാജ്യത്ത് ഏറ്റവും കൂടുതൽ രക്തദാനം നടത്തുന്ന രക്തബാങ്കിനുള്ള പുരസ്‌കാരമാണ് നേടിയത്. കോവളത്ത് ന‌ടക്കുന്ന ഐഎംഎ ദേശീയ സമ്മേളനത്തിൽ ദേശീയ പ്രസിഡന്റ് ഡോ.ശരത് അഗർവാൾ, നിയുക്ത പ്രസിഡന്റ് ഡോ.ആർ.വി.അശോകൻ എന്നിവരിൽ നിന്ന് ഐഎംഎ ബ്രാഞ്ച് പ്രസിഡ‍ന്റ് ഡോ.ഷാജി ഗഫൂർ, സെക്രട്ടറി ഡോ.കെ.ബി.ജലീൽ, ബ്ലഡ് ബാങ്ക് ഓഫിസർ ഡോ.മുഹമ്മദ് അനസ് എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി.ഐഎംഎയുടെയും ആശുപത്രി എച്ച്എംസിയുടെയും നേതൃത്വത്തിലുള്ളതാണ് ജില്ലാ ആശുപത്രിയിലെ രക്തബാങ്ക്. ഏറ്റവും കൂടുതൽ സന്നദ്ധ രക്തദാന ക്യാംപ് സംഘടിപ്പിച്ചതിനുള്ള കേരള സ്‌റ്റേറ്റ് ട്രാൻസ്‌ഫ്യൂഷൻ കൗൺസിലിന്റെ സംസ്ഥാന പുരസ്‌കാരം കഴിഞ്ഞ 6 വർഷമായി നേടുന്നു. പ്രതിമാസം ശരാശരി 1500 യൂണിറ്റ് രക്തം സന്നദ്ധ ക്യാംപുകൾ വഴി മാത്രം ഇവിടെ ശേഖരിക്കുന്നുണ്ട്. എച്ച...
<em>കെ.എസ്.ആർ.ടി.സി ബസുകളിൽ ഓൺലൈൻ പണമിടപാട് വരുന്നു</em>
Local

കെ.എസ്.ആർ.ടി.സി ബസുകളിൽ ഓൺലൈൻ പണമിടപാട് വരുന്നു

Perinthalmanna RadioDate: 28-12-2023കെ.എസ്.ആർ.ടി.സി സിറ്റി ബസുകളിൽ ഓൺലൈൻ പണമിടപാട് പരീക്ഷിക്കും. പ്രാരംഭ ഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ സ്വിഫ്റ്റ് ബസുകൾ ഉപയോഗിച്ച് ഓപറേറ്റ് ചെയ്യുന്ന 90 സിറ്റി സർക്കുലർ സർവിസുകളിലും പോയിന്‍റ് ടു പോയിന്‍റ് സർവിസുകളിലും ഡിസംബർ 28 മുതൽ പരീക്ഷണാർഥം ഓൺലൈൻ പണമിടപാട് ആരംഭിക്കും.ടിക്കറ്റിങ്ങിനായി ഡിജിറ്റൽ പണമിടപാടുകൾ ഉൾപ്പെടുത്തിയും യാത്രക്കാർക്ക് ബസ് സമയ വിവരങ്ങൾ മുൻകൂട്ടി അറിയുന്നതിനും, ബസുകളുടെ ലൈവ് അപ്ഡേറ്റ്സ് അറിയുന്നതിനും 'ചലോ ആപ്ലിക്കേഷൻ' ഉൾപ്പെടുത്തിയുമാണ് പുതിയ ആൻഡ്രോയിഡ് ടിക്കറ്റിങ് മെഷീനുകളുടെ സഹായത്തോടെ ടിക്കറ്റിങ് സംവിധാനം ആരംഭിക്കുന്നത്.ഓൺലൈൻ പണമിടപാട് നടപ്പാക്കുന്ന ബസുകളിൽ യാത്രക്കാർക്ക് യു.പി.ഐ, ഡെബിറ്റ് /ക്രെഡിറ്റ് കാർഡുകൾ, ചലോ ആപ്ലിക്കേഷനിലെ ചലോ പേ & വാലറ്റ് എന്നീ സംവിധാനങ്ങളുപയോഗിച്ചും ടിക്കറ്റ് എടുക്കാനാകും. ബസുകളുടെ ലൈവ് ലൊക...
അവധി ആഘോഷിക്കാൻ ഊട്ടിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
Local

അവധി ആഘോഷിക്കാൻ ഊട്ടിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

Perinthalmanna RadioDate: 28-12-2023ഊട്ടി: അവധി ആഘോഷിക്കാൻ ഊട്ടിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. കഴിഞ്ഞ ആറ് ദിവസത്തിനിടെ ഒരു ലക്ഷത്തിലധികം സഞ്ചാരികളാണ് ഇവിടെയെത്തിയത്.ബോട്ട്ഹൗസ്, കർണാടക ഗാർഡൻ, ദൊഡ്ഡാബെട്ട, ഗാർഡൻ, പൈക്കര തുടങ്ങിയ ഉല്ലാസകേന്ദ്രങ്ങൾ സഞ്ചാരികളെക്കൊണ്ട് നിറഞ്ഞു. നഗരത്തിൽ ഗതാഗതം നിയന്ത്രിക്കാൻ പോലീസ് പ്രയാസപ്പെട്ടു. ഇനിയുള്ള ദിവസങ്ങളിൽ തിരക്കുകൂടാനാണ് സാധ്യത. ഊട്ടിയിൽ റൂമുകൾ ബുക്ക് ചെയ്ത് മാത്രം യാത്ര പോകാൻ ശ്രമിക്കുക. അല്ലെങ്കിൽ റൂം കിട്ടാൻ വലിയ രീതിയിൽ പ്രയാസപ്പെടും. അതേ സമയം താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർ...
യുഡിഎഫിന്റെ കുറ്റവിചാരണ സദസ്സുകളിൽ സർക്കാരിനെതിരെ പ്രതിഷേധമിരമ്പി
Local

യുഡിഎഫിന്റെ കുറ്റവിചാരണ സദസ്സുകളിൽ സർക്കാരിനെതിരെ പ്രതിഷേധമിരമ്പി

Perinthalmanna RadioDate: 28-12-2023പെരിന്തൽമണ്ണ: യുഡിഎഫിന്റെ കുറ്റവിചാരണ സദസ്സുകളിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധമിരമ്പി. ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നടന്ന സദസ്സുകളിൽ നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്തു. വേങ്ങരയിലും കോട്ടയ്ക്കലിലും എടക്കരയിലും വളാഞ്ചേരിയിലും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പെരിന്തൽമണ്ണയിൽ യുഡിഎഫ് കൺവീനർ എം.എം.ഹസനും പൊന്നാനിയിൽ എം.പി.അബ്ദുസ്സമദ് സമദാനിയും സദസ്സ് ഉദ്ഘാടനം ചെയ്തു.ക്രൂരമായ അക്രമം നടത്തിയതിന് വിശിഷ്‌ട സേവനത്തിന് അവാർ‍ഡ് വാങ്ങുന്ന മുഖ്യമന്ത്രിയുടെ ഗൺമാനും പൊലീസ് ഉദ്യോഗസ്ഥരും പെൻഷൻ വാങ്ങാതെ സർവീസിൽ നിന്ന് പിരിഞ്ഞു പോകേണ്ടി വരുമെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻപറഞ്ഞു. ഇവരാരും പെൻഷൻ വാങ്ങുമെന്ന് കരുതരുത്. അത് കോടതി വഴിയായാലും ഏതു വഴിയായാലും യുഡിഎഫ് കടമ നിർവഹിക്കും. നജീബ് കാന്തപുരം എംഎൽഎ ആധ്യക്ഷ്യം വഹിച്ചു.ജനാധിപത്യ കേരളത്തിന് ഐക്യ ജന...
നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്ത് അന്തരിച്ചു
Local

നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്ത് അന്തരിച്ചു

Perinthalmanna RadioDate: 28-12-2023ചെന്നൈ: തമിഴ് നടനും ഡി.എം.ഡി.കെ സ്ഥാപക നേതാവും മുൻ പ്രതിപക്ഷ നേതാവുമായ വിജയകാന്ത് (71) അന്തരിച്ചു. കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ആരോഗ്യനില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് ആശുപത്രി അധികൃതർ മരണവാർത്ത സ്ഥിരീകരിച്ചത്.കുറച്ചുവർഷമായി പാർട്ടിപ്രവർത്തനത്തിൽ സജീവമല്ലാതിരുന്ന വിജയകാന്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. വിജയകാന്തിന്റെ അഭാവത്തിൽ ഭാര്യ പ്രേമലതയാണ് പാർട്ടിയെ നയിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതിനിടെയാണ് വിയോഗം.1952 ആഗസ്റ്റ് 25-ന് തമിഴ്നാട്ടിലെ മധുരൈയിലായിരുന്നു വിജയകാന്തിന്റെ ജനനം. വിജയരാജ് അളകർസ്വാമി എന്നാണ് യഥാർത്ഥ പേര്. കരിയറിലുടനീളം തമിഴ് സിനിമയിൽ മാത്രം ശ്രദ്ധക...
കെ.എസ്.ആർ.ടി.സി. സർവീസ് പിൻവലിച്ചത് യാത്രക്കാർക്ക് ദുരിതമാകുന്നു
Local

കെ.എസ്.ആർ.ടി.സി. സർവീസ് പിൻവലിച്ചത് യാത്രക്കാർക്ക് ദുരിതമാകുന്നു

Perinthalmanna RadioDate: 28-12-2023പട്ടിക്കാട് : പെരിന്തൽമണ്ണ- തിരുവിഴാംകുന്ന് റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി. ബസ് പിൻവലിച്ചത് യാത്രക്കാർക്ക് ദുരിതമാകുന്നു. രാവിലെ ഏഴുമണി സർവീസ് നിർത്തലാക്കിയതാണ് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നത്. ശബരിമല സ്പെഷ്യൽ സർവീസുകൾക്കായി ബസ്സുകൾ വിട്ടു കൊടുത്തതാണ് പ്രതിസന്ധിക്ക് കാരണമായത്. ദിവസേന പെരിന്തൽമണ്ണ- തിരുവിഴാംകുന്ന് റൂട്ടിൽ മൂന്ന് ട്രിപ്പുകളും അലനല്ലൂർ റൂട്ടിൽ ഓരോ ട്രിപ്പും സർവീസ് നടത്തിയിരുന്ന ബസ്സിന് ഭേദപ്പെട്ട കളക്‌ഷനും ഉണ്ടായിരുന്നു. ക്രിസ്മസ് ദിവസം മുതലാണ് ഈ സർവീസ് നടത്താതിരിക്കുന്നത്‌. ശബരിമല സീസൺ കഴിഞ്ഞാൽ സർവീസുകൾ പുനരാരംഭിക്കണമെന്ന് കെ.എസ്.ആർ.ടി.സി. പെരിന്തൽമണ്ണ ജനറൽ കൺട്രോളിങ്‌ ഇൻസ്പെക്ടറോട് ആവശ്യപ്പെട്ടു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക...