Tag: 281224

റേഷൻ ഇടപാടിൽ അടിമുടി മാറ്റങ്ങൾ; ജനുവരി മുതൽ റേഷനൊപ്പം 1000 രൂപയും
Local

റേഷൻ ഇടപാടിൽ അടിമുടി മാറ്റങ്ങൾ; ജനുവരി മുതൽ റേഷനൊപ്പം 1000 രൂപയും

Perinthalmanna RadioDate: 28-12-20242025 ജനുവരി ഒന്നു മുതൽ റേഷൻ ഇടപാടിൽ അടിമുടി മാറ്റങ്ങൾ. ജനുവരി ഒന്നു മുതൽ റേഷൻ വിതരണ സംവിധാനത്തിൽ മാറ്റങ്ങൾ വരുത്തിയതിനൊപ്പം റേഷൻ ഇടപാടിൽ കേന്ദ്ര സർക്കാർ സുപ്രധാന മാറ്റങ്ങളും നിർദേശങ്ങളും വരുത്തിയിട്ടുണ്ട്. എല്ലാ റേഷൻ കാർഡ് ഉടമകളും നിർദേശങ്ങൾ പാലിക്കണം.റേഷൻ കാർഡ് ഉടമകൾ ഇ കെവൈസി പൂർത്തിയാക്കേണ്ടതുണ്ട്. മുൻപ് ലഭിച്ചിരുന്ന അതേ അളവിൽ റേഷൻ എല്ലാവർക്കും ലഭ്യമാകില്ല. പുതിയ നിയമമനുസരിച്ച് 2.5 കിലോ അരിയും 2.5 കിലോ ഗോതമ്പും ലഭിക്കും. നേരത്തെ മൂന്ന് കിലോ അരിയും രണ്ട് കിലോ ഗോതമ്പും ലഭിച്ചിരുന്നെങ്കിൽ ഇത് രണ്ട് കിലോ ഗോതമ്പും രണ്ടര കിലോ അരിയുമായി കുറയും. അതേസമയം നേരത്തെ 5 കിലോ റേഷൻ ലഭിച്ചിരുന്നുവെങ്കിൽ അരക്കിലോ ഗോതമ്പ് അധികമായി ലഭിക്കും. ഇ കെവൈസി പൂർത്തിയാക്കിയില്ലെങ്കിൽ സമാനമായ റേഷൻ ആനുകൂല്യങ്ങൾ ലഭ്യമാകില്ല. ജനുവരി ഒന്നു മുതൽ റേഷൻ മാത്രമല്ല 1000 രൂപയുടെ അ...
പെരിയ ഇരട്ടക്കൊല കേസ്; മുൻ എംഎൽഎ ഉൾപ്പെടെ 14 പ്രതികൾ കുറ്റക്കാർ
Local

പെരിയ ഇരട്ടക്കൊല കേസ്; മുൻ എംഎൽഎ ഉൾപ്പെടെ 14 പ്രതികൾ കുറ്റക്കാർ

Perinthalmanna RadioDate: 28-12-2024കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി. 10 പ്രതികളെ കുറ്റവിമുക്തരാക്കി. ഉദുമ മുൻ എം.എൽ.എ. കെ.വി. കുഞ്ഞിരാമനും മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കുഞ്ഞിരാമൻ 20-ാം പ്രതിയാണ്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒന്നു മുതൽ എട്ടു വരെ പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു.കേസിൽ 9,11,12,13,16,17,18,19,23,24 പ്രതികളെയാണ് കോടതി വെറുതെവിട്ടത്. ശിക്ഷിക്കപ്പെട്ടവരിൽ ആറുപേർ സിപിഎം നേതാക്കളാണ്.ശിക്ഷാവിധി ജനുവരി 3 ലേക്ക് മാറ്റി. കേസിൽ എറണാകുളം സി.ബി.ഐ. പ്രത്യേക കോടതിയാണ് ശനിയാഴ്ച വിധിപറഞ്ഞത്. 20 മാസത്തോളം നീണ്ട വിചാരണ നടപടികൾക്കു ശേഷമാണ് കേസിൽ വിധി വന്നത്.സി.പി.എം. നേതാക്കളുൾപ്പെടെ കേസിൽ 24 പ്രതികളാണുണ്ടായിരുന്നത്. ആദ്യം ലോക്കൽ പോലീസും ...
കാലാവസ്ഥ മാറ്റത്തിൽ ജില്ലയ്ക്ക് പനിക്കുന്നു
Local

കാലാവസ്ഥ മാറ്റത്തിൽ ജില്ലയ്ക്ക് പനിക്കുന്നു

Perinthalmanna RadioDate: 28-12-2024മലപ്പുറം: മഞ്ഞും വെയിലും ഇടകലർന്ന കാലാവസ്ഥ വൈറൻ പനിയുടെ വ്യാപനത്തിന് വഴിയൊരുക്കുന്നു. ഒരാഴ്ചക്കിടെ 8,​861 പേർ വൈറൽ പനി ബാധിച്ച് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. ഈ മാസം 33,​639 പേർക്കാണ് പനി ബാധിച്ചത്. അതിൽ 136 പേരെ അഡ്‌മിറ്റ് ചെയ്തു. പനി മാറിയാലും ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ചുമയാണ് പലരേയും അലട്ടുന്നത്.ഈ മാസം ഇതുവരെ ഡെങ്കി ലക്ഷണങ്ങളോടെ 184 പേർ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. ഇതിൽ 36 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഡെങ്കി കൊതുകിന്റെ ഉറവിട നശീകരണമടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് ശക്തമാക്കിയിട്ടുണ്ട്.  പാണ്ടിക്കാട്,​ അമരമ്പലം,​ നെടിയിരുപ്പ്,​ ആനക്കയം,​ കുഴിമണ്ണ,​ മങ്കട,​ കാവന്നൂർ,​ കരുളായി,​ കോ‌ഡൂർ,​ പൂക്കോട്ടൂർ,​ തുവ്വൂർ,​ പോരൂർ,​ ചെമ്മലശ്ശേരി,​ മലപ്പുറം,​ പൂക്കോട്ടൂർ,​ ഊർങ്ങാട്ടിരി,​ എടവണ്ണ,​ മക്കരപ്പറ...
വാഹനനിയമ ലംഘനങ്ങൾക്ക് പിഴയടയ്ക്കാൻ ഉടമയുടെ നമ്പറോ ഒടിപിയോ ഇനി വേണ്ട
Local

വാഹനനിയമ ലംഘനങ്ങൾക്ക് പിഴയടയ്ക്കാൻ ഉടമയുടെ നമ്പറോ ഒടിപിയോ ഇനി വേണ്ട

Perinthalmanna RadioDate: 28-12-2024പെരിന്തൽമണ്ണ: വാഹനനിയമ ലംഘനങ്ങൾക്കുള്ള പിഴയടയ്ക്കുന്നതിന് വാഹനയുടമയുടെ മൊബൈൽനമ്പറോ ഒ.ടി.പി.യോ വേണമെന്ന നിബന്ധന ഇനിയില്ല. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിൽ പരിവാഹൻ വെബ് സൈറ്റിൽ വാഹനത്തിന്റെ വിവരം നൽകിയാൽ ആർക്കും പിഴയടയ്ക്കാം. പഴയവാഹനം വാങ്ങി ഉപയോഗിക്കുന്നവർക്കുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഈ മാറ്റം.മുൻപ് പിഴയടയ്ക്കാൻ പരിവാഹൻ പോർട്ടലിൽക്കയറി ഇ-ചലാനിൽ വാഹനയുടമയുടെ മൊബൈൽനമ്പർ നൽകേണ്ടിയിരുന്നു. ഈ നമ്പറിലേക്ക് വരുന്ന ഒ.ടി.പി. നൽകിയാൽ മാത്രമേ പിഴയടയ്ക്കാനാകുമായിരുന്നുള്ളൂ. പഴയ വാഹനം വാങ്ങി ഉടമസ്ഥാവകാശമോ രേഖകളിലെ മൊബൈൽനമ്പറോ മാറ്റാത്തവർക്ക് ഇത് ബുദ്ധിമുട്ടായിരുന്നു. പഴയ ഉടമയുടെ നമ്പറിലേക്കാണ് ഒ.ടി.പി. വരികയെന്നതായിരുന്നു തടസ്സം.അതേസമയം, പഴയവാഹനം വാങ്ങുന്നവർ നിർബന്ധമായും അത് സ്വന്തം പേരിലേക്കും മൊബൈൽനമ്പറിലേക്കും മാറ്റണമെന്ന് മോട്ടോർവാഹനവകു...