പട്ടാമ്പി പുതിയ പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നു
Perinthalmanna RadioDate: 28-12-2025പട്ടാമ്പി: ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ട് പട്ടാമ്പി പുതിയ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു.ബജറ്റിൽ അനുവദിച്ച 52.57 കോടി രൂപ ചെലവഴിച്ചുള്ള നിർമ്മാണ പ്രവൃത്തികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. നിലവിൽ തൂണുകളുടെ നിർമ്മാണമാണ് പുരോഗമിക്കുന്നത്. അഞ്ച് തൂണുകളുടെ കോൺക്രീറ്റിംഗ് അടക്കമുള്ള പ്രവൃത്തികളാണ് നടക്കുന്നത്. ഇതോടൊപ്പം ബാക്കിയുള്ള തൂണുകൾ നിർമ്മിക്കാൻ ആവശ്യമായ പൈലിംഗും നടക്കുന്നുണ്ട്.ഞാങ്ങാട്ടിരി പഴയ കടവ് ഭാഗത്തും പട്ടാമ്പി നമ്പ്രം റോഡിലുമായി അനുബന്ധ റോഡ് ഉൾപ്പെടെ 750 മീറ്റർ നീളവും 13.5 മീറ്റർ വീതിയിലുമാണ് പാലം പണിയുന്നത്. എ.ആർ.എസ് ജാസ്മിൻ കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് പാലം നിർമ്മാണത്തിന്റെ ടെൻഡർ ഏറ്റെടുത്തത്. പാലത്തിന് ഇരുവശത്തെയും സ്ഥലമേറ്റെടുക്കൽ നടപടിയും പുരോഗമിക്കുകയ...




