Tag: 290124

എ.ബി.സി. പദ്ധതി ; ജില്ലയുടെ 53.85 ലക്ഷം തിരിച്ചേൽപ്പിച്ചു
Local

എ.ബി.സി. പദ്ധതി ; ജില്ലയുടെ 53.85 ലക്ഷം തിരിച്ചേൽപ്പിച്ചു

Perinthalmanna RadioDate: 29-01-2024മലപ്പുറം : തെരുവുനായ നിയന്ത്രണത്തിനായി (എ.ബി.സി.) ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ വകയിരുത്തിയ 53.85 ലക്ഷം രൂപ പിൻവലിച്ച സംസ്ഥാനസർക്കാർ അഞ്ചുവർഷത്തിനുശേഷം തിരിച്ചേൽപ്പിച്ചു. ജില്ലാപഞ്ചായത്ത് തയ്യാറാക്കിയ സംയുക്ത പദ്ധതിയിലേക്ക് ജില്ലാപഞ്ചായത്തും പഞ്ചായത്തുകളും നഗരസഭകളും നൽകിയ 53,85,499 രൂപ 2018-ലാണ് സർക്കാർ പിൻവലിച്ചത്. തെറ്റ് ബോധ്യപ്പെട്ട സർക്കാർ പ്രത്യേക ഉത്തരവിലൂടെ പണം ജില്ലാപഞ്ചായത്തിന് തിരിച്ചുനൽകിയതായി പ്രസിഡന്റ് എം.കെ. റഫീഖ പറഞ്ഞു.മാർച്ച് 31-നു മുൻപ് ചെലവഴിച്ചില്ലെന്നു പറഞ്ഞാണ് ജില്ലാപഞ്ചായത്തിന്റെ പദ്ധതിനിർവഹണ ഉദ്യോഗസ്ഥനായ ജില്ലാ മൃഗസംരക്ഷണ ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടറുടെ ജില്ലാ ട്രഷറിയിലെ അക്കൗണ്ടിൽനിന്ന് സർക്കാർ പണം പിൻവലിച്ചിരുന്നത്. തെരുവുനായശല്യം രൂക്ഷമായ സമയത്തായിരുന്നു അതിനുവേണ്ടി വകയിരുത്തിയ തുക യഥാസമയം ചെലവഴിച്ചു തീർത്തില്ലെന്ന കാരണത...
ഹജ് യാത്രയ്ക്ക് കൂടിയ നിരക്ക്; കേന്ദ്ര നടപടിയിൽ പ്രതീക്ഷയർപ്പിച്ച് അപേക്ഷകർ
Local

ഹജ് യാത്രയ്ക്ക് കൂടിയ നിരക്ക്; കേന്ദ്ര നടപടിയിൽ പ്രതീക്ഷയർപ്പിച്ച് അപേക്ഷകർ

Perinthalmanna RadioDate: 29-01-2024കരിപ്പൂർ ∙ ഹജ് കമ്മിറ്റി മുഖേനയുള്ള ഈ വർഷത്തെ ഹജ് യാത്രയ്ക്ക് കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള കൂടിയ യാത്രാനിരക്കു സംബന്ധിച്ച കാര്യത്തിൽ കേന്ദ്ര ഹജ് കമ്മിറ്റിയും ന്യൂനപക്ഷ, വ്യോമയാന മന്ത്രാലയങ്ങളും സ്വീകരിക്കുന്ന നടപടിയിൽ പ്രതീക്ഷയർപ്പിച്ച് പതിനായിരത്തിലേറെ ഹജ് അപേക്ഷകർ. കേരളത്തിലെ മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് കോഴിക്കോട് വിമാനത്താവളം വഴി യാത്ര ചെയ്യണമെങ്കിൽ 80,000 രൂപയിലേറെ അധികം നൽകണമെന്നത് അംഗീകരിക്കാനാകില്ലെന്നും നടപടി വേണമെന്നും വിമാനത്താവള ഉപദേശക സമിതി ചെയർമാൻ എം.പി.അബ്ദുസ്സമദ് സമദാനി എംപിയും സംസ്ഥാന ഹജ് കമ്മിറ്റിയും കേന്ദ്ര മന്ത്രിയെയും കേന്ദ്ര ഹജ് കമ്മിറ്റിയെയും അറിയിച്ചിട്ടുണ്ട്. കേരളത്തിലെ കൂടുതൽ തീർഥാടകർ ആശ്രയിക്കുന്ന കോഴിക്കോട് വിമാനത്താവളത്തോടുള്ള അവഗണനയാണെന്നു ചൂണ്ടിക്കാട്ടിയും റീ ടെൻഡർ ആവശ്യപ്പെട്ടും വിവിധ സംഘടനകളും ജനപ്രതിനി...
പൂപ്പലത്ത് മേൽപാലം വേണം; റെയിൽവേ ലൈൻ കടക്കാൻ വഴിയില്ലാതെ ജനം ദുരിതത്തിൽ
Local

പൂപ്പലത്ത് മേൽപാലം വേണം; റെയിൽവേ ലൈൻ കടക്കാൻ വഴിയില്ലാതെ ജനം ദുരിതത്തിൽ

Perinthalmanna RadioDate: 29-01-2024പെരിന്തൽമണ്ണ ∙ ഷൊർണൂർ–നിലമ്പൂർ റെയിൽവേ ലൈനിന്റെ ഇരുവശങ്ങളിലുമായി അപ്രോച്ച് റോഡുകൾ എത്തി നിൽക്കുന്ന പൂപ്പലത്ത് മേൽപാലം വേണമെന്ന ആവശ്യത്തിൽ കാലങ്ങളായി അധികൃതർക്ക് നിസ്സംഗത. വലമ്പൂരിൽനിന്നുള്ള റോഡും പൂപ്പലത്തു നിന്നുള്ള റോഡും റെയിൽവേ ലൈൻ വരെ എത്തിയിട്ടുണ്ട്. ലൈൻ മറികടക്കാൻ വഴിയില്ലാത്തതിനാൽ വലമ്പൂരിൽനിന്ന് പെരിന്തൽമണ്ണയിലെത്താൻ ഓരാടംപാലം അങ്ങാടിപ്പുറം വഴി വളഞ്ഞു പോകണം. ഇതുമൂലം ദിവസവും ഒട്ടേറെപ്പേർ ദുരിതത്തിലാകുന്നുണ്ട്. പൂപ്പലം ഭാഗത്ത് മേൽപാലം യാഥാർഥ്യമായാൽ ഇവിടത്തുകാർക്ക് എളുപ്പത്തിൽ പെരിന്തൽമണ്ണയിലെത്താനാകും.ആയിരക്കണക്കിന് യാത്രക്കാർക്ക് ഇത് ഉപകാരപ്പെടും. ഈ ആവശ്യം ഉന്നയിച്ചു വലമ്പൂർ വികസന സമിതി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സഈദയുടെ നേതൃത്വത്തിൽ എം.പി.അബ്‌ദുസ്സമദ് സമദാനി എംപിക്ക് നിവേദനം നൽകി. സുന്ദരൻ മുണ്ടക്കൽ, കെ.പി.കുഞ്ഞിക്കൃഷ്‌ണൻ, ഹക്കീം വൈദ...
സാമൂഹിക സേവന പ്രവർത്തനങ്ങളിൽ മാതൃകപരമായ പ്രവർത്തനം നടത്തിയവരെ ആദരിച്ചു
Local

സാമൂഹിക സേവന പ്രവർത്തനങ്ങളിൽ മാതൃകപരമായ പ്രവർത്തനം നടത്തിയവരെ ആദരിച്ചു

Perinthalmanna RadioDate: 29-01-2024പെരിന്തൽമണ്ണ : സാമൂഹിക സേവന പ്രവർത്തനങ്ങളിൽ മാതൃകപരമായ പ്രവർത്തനം നടത്തിയവരെ പെരിന്തൽമണ്ണ ഈഗിൾസ് ജൂബിലി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിച്ചു. രക്തദാന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ 116 തവണ രക്തദാനം ചെയ്ത് മാതൃകപരമായ പ്രവർത്തനം നടത്തുന്ന അബ്ദുൽ അസീസിനെയും പാമ്പിന്റെ ഭീഷണിയോ വാഹനാപകടമോ അപകടക്കെണിയൊരുക്കുന്ന മരമോ ഒഴുക്കിൽ പെട്ട അപകടമോ പ്രകൃതി ദുരന്തമോ തീപിടിത്തമോ എന്തുമാകട്ടെ എവിടെ നിന്നെങ്കിലും അപകട വിവരം എത്തിയാൽ ഉടൻ തന്നെ കുതിച്ചെത്തുന്ന ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ഡെപ്യൂട്ടി ലീഡർ പെരിന്തൽമണ്ണക്കാരുടെ സ്വന്തം സൂപ്പർമാൻ ജബ്ബാർ ജൂബിലിയെയും ഈഗിൾസ് ജൂബിലി ക്ലബ് ആദരിച്ചു. ജബ്ബാർ ജൂബിലിക്കും അബ്ദുൽ അസീസിനും ഈഗിൾസ് ക്ലബ്ബ് സെക്രട്ടറി പ്രസാദ് മൊമെന്റോ നൽകി ആദരിച്ചു. ക്ലബ്ബ് പ്രവർത്തകരായ അബ്ബാസ്, മുസ്തഫ, ശിഹാബ്, അൻസാർ അൻവർ തുടങ്ങിയവരും ചടങ്ങിൽ പങ...
പെരിന്തൽമണ്ണയിൽ മ്യൂസിക് ഫെസ്റ്റിനിടെ സംഘർഷം; ടിക്കറ്റ് കൗണ്ടറും ഉപകരണങ്ങളും സ്റ്റേജും തകർത്ത് ജനക്കൂട്ടം
Local

പെരിന്തൽമണ്ണയിൽ മ്യൂസിക് ഫെസ്റ്റിനിടെ സംഘർഷം; ടിക്കറ്റ് കൗണ്ടറും ഉപകരണങ്ങളും സ്റ്റേജും തകർത്ത് ജനക്കൂട്ടം

Perinthalmanna RadioDate: 29-01-2024പെരിന്തൽമണ്ണ : പെരിന്തൽമണ്ണ എക്സ്പോ ഗ്രൗണ്ടിൽ നടന്ന മ്യൂസിക് ഫെസ്റ്റിനിടെ സംഘർഷം. ഇന്നലെ രാത്രിയാണ് സംഭവം. ജനക്കൂട്ടം ടിക്കറ്റ് കൗണ്ടറും ഉപകരണങ്ങളും സ്റ്റേജും തകർത്തു. അമിത തിരക്ക് മൂലം പത്ത് മണിക്ക് അവസാനിക്കേണ്ട പരിപാടി നേരത്തേ നിർത്തിവെച്ചതാണ് സംഷർഷത്തിനിടയാക്കിയത്. നേരത്തേ പരിപാടി നേരത്തേ അവസാനിച്ചതോടെ റീ ഫണ്ട് ആവശ്യപ്പെട്ടു. ഇത് നൽകാതായതോടെ ജനം അക്രമാസക്തരാവുകയായിരുന്നു. കണ്ടാലറിയാവുന്ന 20 പേർക്കെതിരെ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തു. മ്യൂസിക്ക് ഫെസ്റ്റ് നടത്തിയതും അനുമതി ഇല്ലാതെയാണെന്ന് പൊലീസ് പറയുന്നു. സംഘാടകർക്കെതിരെയും നടപടി ഉണ്ടാകുമെന്നാണ് വിവരം................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയില...
യൂസർ ഫീ കാർഡുകളുമായി പെരിന്തൽമണ്ണ നഗരസഭ
Local

യൂസർ ഫീ കാർഡുകളുമായി പെരിന്തൽമണ്ണ നഗരസഭ

Perinthalmanna RadioDate: 28-01-2024പെരിന്തൽമണ്ണ : മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി നവീകരിച്ച നിയമങ്ങളും നഗരസഭാ നയങ്ങളും ഉൾക്കൊള്ളിച്ച് പരിഷ്‌കരിച്ച യൂസർ ഫീ കാർഡ് പെരിന്തൽമണ്ണ നഗരസഭ പുറത്തിറക്കി. കാർഡിന്റെ പ്രോത്സാഹനം ലക്ഷ്യമിട്ട് രണ്ടുവർഷത്തെ മുൻകൂർ യൂസർ ഫീസ് അടയ്ക്കുന്നവർക്ക് പ്ലാറ്റിനം കാർഡും ഒരുവർഷത്തെ ഫീസ് അടയ്ക്കുന്നവർക്ക് ഗോൾഡൻ കാർഡും ഇനി മുതൽ നഗരസഭ നൽകും.നവീകരിച്ച മാലിന്യ പരിപാലനച്ചട്ടങ്ങളും ആധുനിക മാലിന്യ സംസ്‌കരണ രീതികളും പ്രാധാന്യവും സംബന്ധിച്ച് അവബോധമുണ്ടാക്കുന്നതിനായി സംഘടിപ്പിച്ച ഏകദിന ശില്പശാല നഗരസഭാധ്യക്ഷൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. ആദ്യ പ്ലാറ്റിനം കാർഡ് അമൃതം ആയുർവേദ ആശുപത്രി ചീഫ് ഫിസിഷ്യൻ ഡോ. പി. കൃഷ്ണദാസും ഗോൾഡൻ കാർഡ് ഡോ. നിലാർ മുഹമ്മദും ഏറ്റുവാങ്ങി. സെമിനാറിലെ വിവിധ സെഷനുകളിൽ കണ്ണൂർ റിട്ട. ഹെൽത്ത് സൂപ്പർവൈസർ കെ.എം. ഗിരീശൻ, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ...