Tag: 290125

അടുത്ത അധ്യയന വർഷം മുതൽ സ്കൂൾ പഠനം അടിമുടി ഡിജിറ്റൽ
Local

അടുത്ത അധ്യയന വർഷം മുതൽ സ്കൂൾ പഠനം അടിമുടി ഡിജിറ്റൽ

Perinthalmanna RadioDate: 29-01-2025സ്കൂൾ ക്ലാസ്‌മുറി സമ്പൂർണ ഡിജിറ്റലാക്കുന്ന ‘സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസപദ്ധതി’ അടുത്ത അധ്യയന വർഷം തുടങ്ങും. പഠനം മുതൽ മൂല്യ നിർണയം വരെ സാങ്കേതിക വിദ്യയുമായി സംയോജിപ്പിക്കുന്ന പദ്ധതി സ്കൂൾ മുതൽ പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റുവരെ ഏകോപിപ്പിച്ചാണ് നടപ്പാക്കുക.പാഠ്യ പദ്ധതി അനുസരിച്ച് കുട്ടികൾ ഓരോക്ലാസിലും ആർജിക്കേണ്ട പഠനനേട്ടം നിരീക്ഷിച്ച് അക്കാദമികമികവ് ഉറപ്പാക്കുകയാണ് ലക്ഷ്യം. ഓരോകുട്ടിയുടെയും സാമൂഹിക-വൈകാരിക തലവും പ്രത്യേക കഴിവുകളും കുടുംബപശ്ചാത്തലവും ഉൾപ്പെടുത്തി ‘ഡിജിറ്റൽ പ്രൊഫൈൽ’ തയ്യാറാക്കും. എല്ലാ പാഠങ്ങളുടെയും ഇ-ഉള്ളടക്കം ലഭ്യമാക്കും. കുട്ടികൾക്ക് സ്വയം പഠിക്കാനാവുന്നവിധം പോർട്ടലും വികസിപ്പിക്കും.കുട്ടികളുടെ പഠനനേട്ടവും പുരോഗതിയും അറിയാൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ അധ്യാപകർക്കുപുറമേ, രക്ഷിതാക്കൾക്കും ലോഗിൻ സൗകര്യമൊരുക്കും. നിരന്തര മൂല്യനിർ...
ഫെബ്രുവരിയിലേക്കുള്ള റേഷൻ ഭക്ഷ്യധാന്യങ്ങൾ എത്തിത്തുടങ്ങി
Local

ഫെബ്രുവരിയിലേക്കുള്ള റേഷൻ ഭക്ഷ്യധാന്യങ്ങൾ എത്തിത്തുടങ്ങി

Perinthalmanna RadioDate: 29-01-2025മലപ്പുറം: കടക്കാരും വിതരണക്കരാറുകാരും സമരം പിൻവലിച്ചതോടെ ജില്ലയിലെ റേഷൻ വിതരണം സാധാരണ നിലയിലേക്ക്. ഫെബ്രുവരിയിലേക്കുള്ള ഭക്ഷ്യധാന്യങ്ങൾ ഇന്നലെ റേഷൻ കടകളിൽ എത്തിത്തുടങ്ങി. മൂന്നാഴ്ച നീണ്ട വിതരണക്കരാറുകാരുടെ സമരം ജില്ലയെ വലിയ തോതിൽ ബാധിച്ചിരുന്നില്ല.പല റേഷൻ കടകളിലും കഴിഞ്ഞ ദിവസംവരെ ആവശ്യക്കാർക്കു പുഴുക്കലരി വിതരണം ചെയ്തു. ചിലയിടങ്ങളിലെങ്കിലും സ്റ്റോക്ക് തീർന്നതിനാൽ പച്ചരിയും ആട്ടയും വിതരണം ചെയ്യാനായില്ല. സമരം കാരണം ജനുവരിയിലെ റേഷൻ വാങ്ങാൻ കഴിയാത്തവർക്കു സമയം നീട്ടിനൽകണമെന്നു റേഷൻ വ്യാപാരികൾ ആവശ്യപ്പെട്ടു.കുടിശിക ആവശ്യപ്പെട്ടു കരാർ വിതരണക്കാർ ഈ മാസമാദ്യം തുടങ്ങിയ സമരം റേഷൻ മേഖലയെ പ്രതിസന്ധിയിലാക്കിയിരുന്നു. വേതന പരിഷ്കരണമുൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചു കടയുടമകൾ 27 മുതൽ അനിശ്ചിതകാല കടയടപ്പു സമരം പ്രഖ്യാപിച്ചതോടെ റേഷൻ മേഖല പൂർണമായി സ്തംഭിക്കുമെ...
കാദറലി ടൂർണമെന്റിൽ നിന്നുള്ള വരുമാനം ഇത്തവണയും ജീവകാരുണ്യ പ്രവർത്തനത്തിന്
Local

കാദറലി ടൂർണമെന്റിൽ നിന്നുള്ള വരുമാനം ഇത്തവണയും ജീവകാരുണ്യ പ്രവർത്തനത്തിന്

Perinthalmanna RadioDate: 29-01-2025പെരിന്തൽമണ്ണ: കാദറലി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ നിന്നുള്ള വരുമാനം ഈ വർഷവും വിവിധ സാമൂഹിക–സേവന, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. സംഘാടക സമിതി പിരിച്ചുവിടൽ യോഗത്തിന്റെയും ക്ലബ്ബിന്റെ കോൺഫറൻസ് ഹാളിന്റെയും ഉദ്ഘാടനം ഇ.ടി.മുഹമ്മദ് ബഷീർ എംപി നിർവഹിച്ചു. കാദറലി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.നഗരസഭാധ്യക്ഷൻ പി.ഷാജി ആധ്യക്ഷ്യം വഹിച്ചു. പ്രവർത്തന മികവിന് പെരിന്തൽമണ്ണ സിഐ സുമേഷ് സുമേഷ് സുധാകരൻ, എസ്ഐ ഷിജോ സി.തങ്കച്ചൻ എന്നിവർക്കും ഐപിഎൽ താരമായ വിഘ്നേഷ് പുത്തൂരിനുള്ള ഉപഹാരം അദ്ദേഹത്തിന്റെ പിതാവ് പി.സുനിൽകുമാറിനും സമ്മാനിച്ചു. കാദറലി ക്ലബ് പെരിന്തൽമണ്ണയുടെ മേൽവിലാസമായി മാറിയതായി അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു. മുതിർന്ന മാധ്യമ പ്രവർത്തകരെ അദ്ദേഹം ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ...
സംസ്ഥാനത്ത് ബസുകളിൽ ഇനി മുതൽ ക്യാമറ നിർബന്ധം; മാർച്ച് 31ന് മുമ്പ് ക്യാമറ സ്ഥാപിക്കണം
Local

സംസ്ഥാനത്ത് ബസുകളിൽ ഇനി മുതൽ ക്യാമറ നിർബന്ധം; മാർച്ച് 31ന് മുമ്പ് ക്യാമറ സ്ഥാപിക്കണം

Perinthalmanna RadioDate: 29-01-2025സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി ഉത്തരവ് പുറത്തിറക്കി. മാർച്ച് 31ന് മുൻപ് ക്യാമറ സ്ഥാപിക്കണം. കെഎസ്ആർടിസി, സ്വകാര്യ ബസുകൾ, സ്കൂൾ ബസുകൾ എന്നിവയ്ക്കാണ് ഉത്തരവ്   ബാധകമാകുന്നത്. ബസിൻ്റെ മുൻവശം, പിൻവശം, അകംഭാഗം കാണുന്ന രീതിയിൽ മൂന്ന് ക്യാമറകളാണ് സ്ഥാപിക്കേണ്ടത്. ഡ്രൈവർ ഉറങ്ങി പോകുന്നത് പരിശോധിക്കാനുള്ള അലാറം ക്യാമറയും ഘടിപ്പിക്കാൻ നിർദ്ദേശമുണ്ട്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/Kw2z7JE7mRXJuiFD...
നിലമ്പൂർ പാതയിലെ റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് ഇ.ടി.മുഹമ്മദ് ബഷീർ എംപി
Local

നിലമ്പൂർ പാതയിലെ റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് ഇ.ടി.മുഹമ്മദ് ബഷീർ എംപി

Perinthalmanna RadioDate: 29-01-2025പെരിന്തൽമണ്ണ: ലോക്സഭാ മണ്ഡലം പരിധിയിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിലെ വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താനും ജനകീയ ആവശ്യങ്ങൾ നേരിട്ടറിയാനും ഇ.ടി.മുഹമ്മദ് ബഷീർ എംപിയെത്തി. എംഎൽഎമാർ, ജനപ്രതിനിധികൾ എന്നിവർക്കൊപ്പമാണ് ഷൊർണൂർ - നിലമ്പൂർ പാതയിലെ സ്റ്റേഷനുകൾ സന്ദർശിച്ചത്. കഴിഞ്ഞ ദിവസം വള്ളിക്കുന്ന് സ്റ്റേഷനും സന്ദർശിച്ചിരുന്നു.തൊടികപ്പുലം, മേലാറ്റൂർ, പട്ടിക്കാട്, അങ്ങാടിപ്പുറം, ചെറുകര എന്നിവിടങ്ങളിൽ എംഎൽഎമാരായ പി.അബ്ദുൽ ഹമീദ്, യു.എ.ലത്തീഫ്, നജീബ് കാന്തപുരം, ബ്ലോക്ക് പ്രസിഡന്റു‌മാരായ എ.കെ.മുസ്തഫ, ടി.അബ്ദുൽ കരീം, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷഹീദ, റമീഷ, റെയിൽവേ അസിസ്റ്റന്റ് കമേഴ്സ്യൽ മാനേജർ അനിത ജോസ്, അസിസ്റ്റന്റ് ഡിവിഷനൽ എൻജിനീയർ സി.ആർ.അലഗർ സ്വാമി, സീനിയർ സെക്‌ഷൻ എൻജിനീയർ സുർജിത്, ആർപിഎഫ് ഇൻസ്പെക്ടർ സി.ടി ക്ലാരി വത്സ, എഎസ്ഐ അരവിന്ദാക്ഷൻ, പി.എച്ച്...