അനധികൃത ഖനനം; ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ
Perinthalmanna RadioDate: 29-02-2024പെരിന്തൽമണ്ണ ∙ ആലിപ്പറമ്പ് ചേരാണ്ടിയിൽ സ്‌ഫോടക വസ്‌തുക്കൾ ഉപയോഗിച്ച് അനധികൃത ഖനനം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന പ്രതി 4 മാസത്തിനു ശേഷം പിടിയിൽ. മണ്ണാർക്കാട് കൊടക്കാട് സ്വദേശി മണ്ണിൽ വീട്ടിൽ മുഹമ്മദ് ആസിഫ്(27) ആണ് പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു കേസിന് ആസ്‌പദമായ സംഭവം.അനധികൃത ക്വാറിയിൽ പൊലീസ് പരിശോധന നടത്തുകയായിരുന്നു. 3 പേരെ അന്ന് സംഭവ സ്ഥലത്തു നിന്ന് അറസ്‌റ്റ് ചെയ്‌തു. എന്നാൽ വാഹനങ്ങളും ഉപകരണങ്ങളും കടത്തിക്കൊണ്ടു പോയ പ്രതിയെ പിടികൂടാൻ സാധിച്ചിരുന്നില്ല. വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന പ്രതി മണ്ണാർക്കാട് എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് എസ്ഐമാരായ പ്രദീപൻ, ഷിജോ സി തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. പെരിന്തൽമണ്ണ കോടതി ഇയാളെ റിമാൻഡ‍് ചെയ്തു........






