ജില്ലയിൽ തീപിടിത്തം വർദ്ധിക്കുന്നു; മൂന്ന് മാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 410 കേസുകൾ
Perinthalmanna RadioDate: 29-03-2024മലപ്പുറം: ജില്ലയിൽ ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്തത് 410 തീപിടിത്ത കേസുകൾ. മലപ്പുറം സ്റ്റേഷൻ പരിധിയിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 86 കേസുകൾ. 17 കേസുകൾ റിപ്പോർട്ട് ചെയ്ത് താനൂർ ആണ് പിന്നിൽ.ചപ്പുചവറുകൾ അലക്ഷ്യമായി കൂട്ടിയിട്ട് കത്തിക്കുന്നതും സിഗരറ്റ് കുറ്റിയും അണയാത്ത തീക്കൊള്ളിയും അലക്ഷ്യമായി വലിച്ചെറിയുന്നതുമാണ് തീപിടിത്തം ഉണ്ടാകാനുള്ള പ്രധാന കാരണം. ഉണങ്ങിയിരിക്കുന്ന പുല്ലുകളിലേക്ക് ചെറിയ തീപ്പൊരി വീണാൽ ചെറിയ കാറ്റ് വീശിയാൽ പോലും പടർന്ന് പിടിക്കും. റോഡിനരികിലും മറ്റുമുണ്ടാകുന്ന തീപിടിത്തം വരണ്ട കാലാവസ്ഥയിൽ വലിയ ദുരന്തത്തിലേക്ക് നയിക്കാനിടയുണ്ടെന്ന് അഗ്നിശമന സേന മുന്നറിയിപ്പേകുന്നു.വേനൽ കടുത്തതോടെ ജില്ലയിൽ ജലസ്രോതസ്സുകൾ വറ്റുന്നത് ഫയഫോഴ്സിന് മുന്നിലെ മറ്റൊരു വെല്ലുവിളിയാണ്. തീയണയ്ക്കാൻ വലിയതോതിൽ വെള്ളം ആവശ്യമായി വരുമെന്നതിനാൽ ഫയർ സ്റ്...





