Tag: 290325

ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ
Local

ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ

Perinthalmanna RadioDate: 29-03-2025റിയാദ്: ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ പെരുന്നാൾ. സൗദിയിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമായതോടെയാണ് റമദാൻ 29 പൂർത്തിയാക്കി വിശ്വാസികൾ നാളെ പെരുന്നാൾ ആഘോഷിക്കുന്നത്. എന്നാൽ ഒമാനിൽ തിങ്കളാഴ്ചയാണ് പെരുന്നാൾ. മക്കയിൽ പെരുന്നാൾ നമസ്‌കാരം രാവിലെ 6.30ന്.അതേസമയം, ശവ്വാൽപ്പിറ കാണാത്തതിനാൽ ഒമാനിൽ തിങ്കളാഴ്ചയായിരിക്കും ചെറിയ പെരുന്നാൾ എന്ന് ഔഖാഫ് മതകാര്യമന്ത്രാലയം അറിയിച്ചു. റമദാൻ 30ഉം പൂർത്തീകരിച്ചാണ് ചെറിയപെരുന്നാളിനെ വരവേൽക്കുന്നത്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ മസ്ജിദുകളിലും ഈദ് ഗാഹുകളിലുമായി പെരുന്നാൾ നമസ്‌കാരത്തിന് വിപുല സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വിവിധ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈദുഗാഹുകൾക്ക് നാട്ടിൽനിന്നെത്തിയ പണ്ഡിതൻമാരാണ് പലയിടത്തും നേതൃത്വം നൽകുന്നത്. പെരുന്നാൾ നമസ്‌കാരത്തിന് ശേഷം ആശംസകൾ കൈമാറിയും സ്‌നേഹ ബന്ധങ്ങൾ ...
മാര്‍ച്ച് മാസത്തെ റേഷന്‍ വിതരണം ഏപ്രില്‍ മൂന്ന് വരെ നീട്ടി
Local

മാര്‍ച്ച് മാസത്തെ റേഷന്‍ വിതരണം ഏപ്രില്‍ മൂന്ന് വരെ നീട്ടി

Perinthalmanna RadioDate: 29-03-2025മാര്‍ച്ച് മാസത്തെ റേഷന്‍ വിതരണം ഏപ്രില്‍ മൂന്ന് വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ഏപ്രില്‍ നാലാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് അവധി ആയിരിക്കും. അഞ്ചാം തീയതി മുതല്‍ ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും.സംസ്ഥാനത്ത് ഇന്ന് വരെ 75 ശതമാനം കാര്‍ഡ് ഉടമകള്‍ റേഷന്‍ കൈപ്പറ്റിയിട്ടുണ്ട്. മാര്‍ച്ച് മാസത്തെ റേഷന്‍ വിഹിതം കൈപ്പറ്റാനുള്ള എല്ലാ കാര്‍ഡ് ഉടമകളും തങ്ങളുടെ വിഹിതം ഏപ്രില്‍ 3 നകം കൈപ്പറ്റണമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയു...
ഈ അധ്യയന വർഷത്തിന്  സമാപനമായി; സംസ്ഥാനത്തെ സ്കൂളുകൾ അടച്ചു
Local

ഈ അധ്യയന വർഷത്തിന്  സമാപനമായി; സംസ്ഥാനത്തെ സ്കൂളുകൾ അടച്ചു

Perinthalmanna RadioDate: 29-03-2025ഇന്നത്തെ പ്ലസ് വൺ, ഇമ്പ്രൂവ്മെന്റ് പരീക്ഷകളോടെ 2024-25 അധ്യയന വർഷത്തിന് സമാപിച്ചു. എസ്എസ്എൽസി, പ്ലസ് ടു, പൊതു പരീക്ഷകളും ഒന്നു മുതൽ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷകളും കഴിഞ്ഞ ദിവസങ്ങളിലായി പൂർത്തിയായി.അതേ സമയം എട്ടാം ക്ലാസിൽ മിനിമം മാർക്ക് സമ്പ്രദായം ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ ഹൈസ്കൂൾ വിഭാഗം സ്കൂളുകൾ ഏപ്രിൽ മാസത്തിൽ സജ്ജീവമാകും. 8-ാം ക്ലാസിലെ വാർഷിക പരീക്ഷയുടെ മൂല്യനിർണയം വേഗം പൂർത്തിയാക്കി ഏപ്രിൽ 5ന് എട്ടാം ക്ലാസ് ഫലം പ്രഖ്യാപിക്കും.ഓരോ വിഷയത്തിനും 30 ശതമാനം മാർക്ക് നേടാത്തവർക്കായി ഏപ്രിൽ 8 മുതൽ 24 വരെ പ്രത്യേകം ക്ലാസ് നടത്തും. ഇതിന് ശേഷം ഈ വിദ്യാർത്ഥികൾക്കായി ഏപ്രിൽ അവസാനം പരീക്ഷയും നടത്തും. അതേസമയം മറ്റു ക്ലാസുകളിലെ കുട്ടികൾക്ക് ഏപ്രിൽ മാസത്തിൽ ക്ലാസുകൾ ഒന്നും ഉണ്ടായിരിക്കുന്നതല്ല................................................കൂടുത...
പെരിന്തൽമണ്ണയിലെ വിവിധ സ്ഥലങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു
Local

പെരിന്തൽമണ്ണയിലെ വിവിധ സ്ഥലങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു

Perinthalmanna RadioDate: 29-03-2025പെരിന്തൽമണ്ണ:  മാലിന്യമുക്ത നവകേരളം ക്യാംപെപെയ്നിന്റെ ഭാഗമായി നഗരസഭ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. പൊതു ഇടങ്ങളിൽ വലിച്ചെറിയുന്ന ബോട്ടിലുകൾ നിക്ഷേപിക്കുന്നതിനും മാലിന്യ വിമുക്ത നഗരമാക്കുന്നതിനുമാണ് വിവിധ സ്ഥലങ്ങളിലായി 18 ബോട്ടിൽ ബൂത്തുകളാണു നഗരസഭ സ്ഥാപിക്കുന്നത്. ഹൈടെക് ഷോപ്പിങ് കോംപ്ലക്സിൽ സ്ഥാപിച്ച ബോട്ടിൽ ബൂത്ത് നഗരസഭാ സ്ഥിരസമിതി അധ്യക്ഷ ഷാൻസി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ പി.ശിവൻ, ഡീനു, ഫൈസൽ എന്നിവർ പ്രസംഗിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.c...
ഇന്നത്തെ നോമ്പ്തുറ സമയം : 6:41 PM റംസാന്‍ – 28
Local

ഇന്നത്തെ നോമ്പ്തുറ സമയം : 6:41 PM റംസാന്‍ – 28

      Perinthalmanna RadioDate: 29-03-2025ഇന്നത്തെ നിസ്‌കാരസമയം▪️സുബ്ഹി : 05:10 AM▪️ളുഹ്‌ർ: 12:34 PM▪️അസർ: 03:49 PM▪️മഗ്‌രിബ്: 06:41 PM▪️ഇശാഅ്: 07:50 PMറംസാന്‍ സന്ദേശംറമദാൻ വിട പറയുമ്പോൾ..നമുക്ക് ലഭിച്ച സൂക്ഷമത നില നിർത്തുകയും നന്മകൾ തുടരുകയും ചെയ്യുക..നന്മകൾ പ്രവർത്തിക്കുന്നതിനുള്ള അവസാനമല്ല പെരുന്നാൾ.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/J7NWdxCLJpk9T56B3gQkSz---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
പ്രാർഥനാനിർഭരമായി റമസാനിലെ അവസാന വെള്ളിയാഴ്ച
Local

പ്രാർഥനാനിർഭരമായി റമസാനിലെ അവസാന വെള്ളിയാഴ്ച

Perinthalmanna RadioDate: 29-03-2025മലപ്പുറം ∙റമസാനിലെ അവസാന വെള്ളിയാഴ്ച ജില്ലയിലെ പള്ളികൾ വിശ്വാസികളെക്കൊണ്ടു നിറഞ്ഞു. ഈറനണിഞ്ഞ കണ്ണുകളോടെ, പ്രാർഥനാനിർഭരമായ ഹൃദയത്തോടെ ജുമുഅ ഖുതുബയിൽ വിശുദ്ധ മാസത്തോടു വിടപറഞ്ഞു. പല പള്ളികളിലും പശ്ചാത്താപ പ്രാർഥന (തൗബ) നടന്നു. റമസാൻ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ജില്ലയിൽ പെരുന്നാൾ വിപണിയും ചൂടുപിടിച്ചു. വസ്ത്രക്കടകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പകൽ ചൂടായതിനാൽ രാത്രി വൈകിയും നഗരങ്ങളിൽ തിരക്കു കുറയുന്നില്ല................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/J7...
പെരിന്തൽമണ്ണ നഗരസഭാ ബജറ്റ്; ഭവന നിർമാണത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനും മുൻഗണന
Local

പെരിന്തൽമണ്ണ നഗരസഭാ ബജറ്റ്; ഭവന നിർമാണത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനും മുൻഗണന

Perinthalmanna RadioDate: 29-03-2025പെരിന്തൽമണ്ണ : 130 കോടി രൂപ വരവും 109 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന പെരിന്തൽമണ്ണ നഗരസഭയുടെ 2025-26 വർഷത്തെ ബജറ്റ് വൈസ് ചെയർ പേഴ്സൺ എ. നസീറ വെള്ളിയാഴ്ച അവതരിപ്പിച്ചു. നഗരസഭാധ്യക്ഷൻ പി. ഷാജി അധ്യക്ഷനായി. ബജറ്റിൽ ഭവന നിർമാണത്തിനും ദാരിദ്ര്യ ലഘൂകരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും മുൻഗണന നൽകിയിട്ടുണ്ട്.ദാരിദ്ര്യ ലഘൂകരണത്തിനും പാർപ്പിട പദ്ധതികൾക്കുമായി 1.60 കോടി രൂപയും പൊതുമരാമത്ത്, ഊർജ, കുടിവെള്ള വിഭാഗത്തിൽ രണ്ടു കോടി രൂപയും സാമൂഹികനീതി ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതികൾക്കായി 1.24 കോടി രൂപയും വിദ്യാഭ്യാസ, കലാ-കായിക, യുവജനക്ഷേമ മേഖലയ്ക്കായി 1.12 കോടി രൂപയും പട്ടികജാതിക്ഷേമ പ്രവർത്തനങ്ങൾക്ക് 1.31 കോടി രൂപയും വകയിരുത്തി. കക്കൂസ് മാലിന്യമുൾപ്പെടെ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് എഫ്സിടി പ്ലാന്റ് തുടങ്ങുന്നതിന് ആറു കോടി വകയിരുത്തി. മൃഗസംരക്ഷണ-ക്...