Tag: 290326

ആലിപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് കൂട്ടിയിട്ടിരുന്ന മൺകൂന നീക്കി<br>
Local

ആലിപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് കൂട്ടിയിട്ടിരുന്ന മൺകൂന നീക്കി

Perinthalmanna RadioDate: 29-03-2026 ആലിപ്പറമ്പ് : രണ്ടുവർഷമായി ആലിപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിന്റെ മൈതാനത്ത് കൂട്ടിയിട്ടിരുന്ന മൺകൂന നീക്കംചെയ്തു. ലൈബ്രറി, ലാബ് എന്നിവ നിർമിക്കുന്നതിനായി കുന്നിൽ ചെരുവിലെ 15 സെന്റ് സ്ഥലം നിരപ്പാക്കിയ മണ്ണാണ് സ്കൂൾ മൈതാനത്ത് കൂട്ടിയിട്ടിരുന്നത്. ഇതുകാരണം രണ്ടുവർമായി മൈതാനത്ത് കളിക്കുവാനോ സ്കൂൾ കായികമേള നടത്താനോ കഴിഞ്ഞിരുന്നില്ല.മഴക്കാലമായാൽ ചെളിയും വെള്ളക്കെട്ടും കാരണം സ്കൂൾ മുറ്റത്തുകൂടി വിദ്യാർഥികൾക്ക് നടക്കാൻപോലും പ്രയാസമായിരുന്നു. 2022-2023 സാമ്പത്തിക വർഷത്തിലാണ് ജില്ലാ പഞ്ചായത്ത് ലൈബ്രറി, ലാബ് എന്നിവ നിർമിക്കുന്നതിന് ഫണ്ട് അനുവദിച്ചത്. മൂന്ന് മുറികളുള്ള കെട്ടിടം നിർമിക്കുന്നതിന് 49 ലക്ഷം രൂപയും ശൗചാലയം നിർമിക്കുന്നതിന് 15 ലക്ഷം രൂപയുമാണ് അനുവദിച്ചത്. സ്കൂൾ മൈതാനത്ത് കെട്ടിടം നിർമിച്ചാൽ കളിസ്ഥലം നഷ്ടപ്പെടുമെന്നതിനാൽ കളിസ്ഥലം സംരക്ഷിക്കുന്നതിന് പി.ട...
ഇന്നലെ മഴയ്‌ക്കൊപ്പം എത്തിയ ശക്തമായ കാറ്റിൽ വ്യാപകനാശം<br>
Local

ഇന്നലെ മഴയ്‌ക്കൊപ്പം എത്തിയ ശക്തമായ കാറ്റിൽ വ്യാപകനാശം

Perinthalmanna RadioDate: 29-03-2026 പെരിന്തൽമണ്ണ ∙ ഇന്നലെ വൈകിട്ട് മഴയ്‌ക്കൊപ്പം എത്തിയ ശക്തമായ കാറ്റിലും ഇടിമിന്നലിലും വ്യാപക നാശനഷ്‌ടങ്ങൾ. പെരിന്തൽമണ്ണയിൽ കെട്ടിടത്തിന്റെ ഇരുമ്പു മേൽക്കൂര പാറിപ്പോയി. 100 മീറ്റർ മാറി ഇതു വീണ് മറ്റൊരു കെട്ടിടത്തിന്റെ മേൽക്കൂരയും തകർന്നു. മണ്ണാർക്കാട് റോഡിലെ കെ.പി.എം. മുഹമ്മദാലി ഹാജിയുടെ രാംകോ ഗോഡൗണിന്റെ മേൽക്കൂരയാണ് സമീപത്തെ മുസ്‌തഫയുടെ ക്വാർട്ടേഴ്സ് കെട്ടിടത്തിന് മുകളിലേക്ക് പാറി വീണത്.അങ്ങാടിപ്പുറം ചെരയ്‌ക്കാപറമ്പിൽ കനത്ത മഴയിൽ ഉമ്മാച്ചുവിന്റെ വീടിന് മുകളിലേക്ക് തെങ്ങുവീണ് വീട് ഭാഗികമായി തകർന്നു. മുസ്‌ലിം യൂത്ത്‌ലീഗ് മങ്കട മണ്ഡലം വൈറ്റ് ഗാർഡ് റസ്‌ക്യു ടീമംഗങ്ങളാണ് രക്ഷാപ്രവർത്തനം നടത്തിയത്. വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീണു. വൈദ്യുതി ലൈനുകളിലേക്ക് വീണതിനെ തു‌ടർന്ന് ചിലയിടങ്ങളിൽ വൈദ്യുതി മണിക്കൂറുകളോളം തകരാറിലായി. .......................................
പട്ടാമ്പി നേർച്ച; ഇന്ന് ഗതാഗത നിയന്ത്രണം<br>
Local

പട്ടാമ്പി നേർച്ച; ഇന്ന് ഗതാഗത നിയന്ത്രണം

Perinthalmanna RadioDate: 29-03-2026 പട്ടാമ്പി നേർച്ചയോട് അനുബന്ധിച്ച് ഇന്ന്  29.03.2026 ന് ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 12 മണി വരെ പട്ടാമ്പിയിൽ താഴെ പറയുന്ന രീതിയിൽ വാഹന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്.1) പെരിന്തൽമണ്ണ ഭാഗത്ത് നിന്നും ഗുരുവായൂർ ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ തൃത്താല കൊപ്പം ഭാഗത്ത് നിന്നും മുതുതല വെളിയാങ്കല്ല് വഴി ഗുരുവായൂർ ഭാഗത്തേക്ക് പോവേണ്ടതാണ്.2) വളാഞ്ചേരി, പെരിന്തൽമണ്ണ ഭാഗത്തു നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ കൊപ്പം ഭാഗത്തു നിന്നും മുളയൻകാവ്. വല്ലപ്പുഴ വഴി പാലക്കാട് ഭാഗത്തേക്ക് പോവേണ്ടതാണ്.3) പാലക്കാട് ഭാഗത്ത് നിന്നു. പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ കുളപ്പുള്ളി ഭാഗത്ത് നിന്നും കയിലിയാട്, മുളയൻകാവ്, വല്ലപ്പുഴ വഴി പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവേണ്ടതാണ്.4) പാലക്കാട് ഭാഗത്ത് നിന്നു ഗുരുവായൂർ ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ കുളപ്പുള്ളി ഭ...
ജൂബിലി റോഡിൽ ഏപ്രിൽ 2 വരെ രാത്രികാല ഗതാഗത നിയന്ത്രണം<br>
Local

ജൂബിലി റോഡിൽ ഏപ്രിൽ 2 വരെ രാത്രികാല ഗതാഗത നിയന്ത്രണം

Perinthalmanna RadioDate: 29-03-2026 പെരിന്തൽമണ്ണ: നഗരത്തിലെ പ്രധാന പാതകളിലൊന്നായ ജൂബിലി റോഡിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. റോഡിലെ ലെവലിങ് പ്രവൃത്തികൾ നടക്കുന്നതിനാലാണ് നിയന്ത്രണം. മാർച്ച് 29 മുതൽ ഏപ്രിൽ 2 വരെയാണ് നിയന്ത്രണമുണ്ടാകുക.വൈകുന്നേരം 7 മണി മുതൽ രാവിലെ 6 മണി വരെയാണ് ഈ പാതയിലൂടെയുള്ള വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുന്നത്. നവീകരണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് രാത്രി കാലങ്ങളിൽ പ്രവൃത്തികൾ ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാർ ഈ സമയക്രമം ശ്രദ്ധിക്കണമെന്നും ബദൽ പാതകൾ ഉപയോഗിക്കണമെന്നും പെരിന്തൽമണ്ണ നഗരസഭ മുൻസിപ്പൽ എൻജിനീയർ അറിയിച്ചു.നിലവിൽ റോഡിലെ പൊടിശല്യവും യാത്രാ ദുരിതവും കാരണം വലിയ പ്രയാസം നേരിടുന്ന നാട്ടുകാർക്ക്, ലെവലിങ് പ്രവൃത്തികൾ ആരംഭിക്കുന്നത് ആശ്വാസകരമാണ്. എത്രയും വേഗത്തിൽ ബി.എം.ബി.സി. (BMBC) പ്രവൃത...