Tag: 290424

ഊട്ടിയും ചതിച്ചാശാനേ; അവധിക്കാല വിനോദ സഞ്ചാരം താളംതെറ്റുന്നു
Local

ഊട്ടിയും ചതിച്ചാശാനേ; അവധിക്കാല വിനോദ സഞ്ചാരം താളംതെറ്റുന്നു

Perinthalmanna RadioDate: 29-04-2024വേനൽ അവധിക്കാലത്ത് താപനില കുറഞ്ഞ പ്രദേശങ്ങളിലേക്ക് വിനോദയാത്ര പോകാറുള്ള മലയാളികൾക്ക് ഈ വേനൽ അവധിക്കാലത്ത് കനത്ത തിരിച്ചടി. കേരളത്തിലെ കടുത്ത ചൂടിലും കുളിരു പകരാറുള്ള ഊട്ടിയും കൊടൈക്കനാലും ഈ വേനലിൽ ചുട്ടുപൊള്ളുകയാണ്. ഊട്ടിയിൽ ഇന്നലെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. 29 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഇന്നലെ ഊട്ടിയിലെ താപനില. 1951ൽ രേഖപ്പെടുത്തിയ റെക്കോർഡ് ചൂട് ആണ് ഇന്നലെ ഊട്ടി മറികടന്നത്. കഴിഞ്ഞ വർഷം 20 ഡിഗ്രി മാത്രമായിരുന്നു ഊട്ടിയിലെ ഉയർന്ന താപനില. കൊടൈക്കനാലിൽ ഇന്നത്തെ താപനില 26 കടന്നു. കേരളത്തിൽ നിന്നുള്ള വിനോദസഞ്ചാരികളെ സംബന്ധിച്ച് നിരാശാജനകമാണ് ഊട്ടിയിലെയും കൊടൈക്കനാലിലെയും കാലാവസ്ഥ. ഊട്ടിയിലെ പ്രസിദ്ധമായ പുഷ്‌പ്പോത്സവം മെയ് 10ന് തുടങ്ങുകയാണ്. എന്നാൽ ചൂടുകാരണം സഞ്ചാരികൾ മടങ്ങുകയാണ്. ...............................................കൂടുതൽ വാ...
തെരഞ്ഞെടുപ്പ് കമ്മിഷൻ അന്തിമ കണക്ക് പുറത്തുവിട്ടു; സംസ്ഥാനത്ത് ആകെ 71.27 % പോളിങ്
Local

തെരഞ്ഞെടുപ്പ് കമ്മിഷൻ അന്തിമ കണക്ക് പുറത്തുവിട്ടു; സംസ്ഥാനത്ത് ആകെ 71.27 % പോളിങ്

Perinthalmanna RadioDate: 29-04-2024ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 71.27 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.സംസ്ഥാനത്ത് ആകെയുള്ള 2,77,49,158 വോട്ടര്‍മാരില്‍ 1,97,77478 പേരാണ് ഏപ്രില്‍ 26 ന് പോളിങ് ബൂത്തുകളിലെത്തി ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ വഴി വോട്ട് രേഖപ്പെടുത്തിയത്. ഇവരില്‍ 94,75,090 പേര്‍ പുരുഷ വോട്ടര്‍മാരും 1,0302238 പേര്‍ സ്ത്രീ വോട്ടര്‍മാരും 150 പേര്‍ ഭിന്നലിംഗ വോട്ടര്‍മാരുമാണ്. ആബ്‌സന്റീ വോട്ടര്‍ വിഭാഗത്തില്‍ 1,80,865 വോട്ടും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ വിഭാഗത്തില്‍ 41,904 പോസ്റ്റല്‍ വോട്ടും രേഖപ്പെടുത്തിയിട്ടുണ്ട്.സംസ്ഥാനത്തെ 20 ലോക്‌സഭ മണ്ഡലങ്ങളില്‍ ഏറ്റവുമധികം പോളിങ് നടന്നത് വടകര മണ്ഡലത്തിലാണ്. 78.41 ശതമാനം. 1,11,4950 വോട്ടര്‍മാര്‍ വടകരയില്‍ വോട്ട് രേഖപ്പെടുത്തി. പത്തനംതിട്ട മണ്ഡലത്തിലാണ് ഏറ്റവും കുറവ്...
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവ്; ‘എച്ച്’ എടുക്കുന്നത് പഴയ രീതിയിൽ നിലവിലെ ഗ്രൗണ്ടിൽ എടുക്കാം
Local

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവ്; ‘എച്ച്’ എടുക്കുന്നത് പഴയ രീതിയിൽ നിലവിലെ ഗ്രൗണ്ടിൽ എടുക്കാം

Perinthalmanna RadioDate: 29-04-2024ഗ്രൗണ്ടുകൾ സജ്ജമാകാത്തതിനാൽ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവിന് നിർദേശിച്ച് ഗതാഗത മന്ത്രി ഗണേഷ് കുമാർ. ടെസ്റ്റിന്റെ ആദ്യ ഭാഗമായ 'എച്ച്' എടുക്കുന്നത് പഴയ രീതിയിൽ നിലവിലെ ഗ്രൗണ്ടിൽ എടുക്കാം. കയറ്റത്തു നിർത്തി പുറകോട്ടെടുക്കുന്നതും, പാർക്കിങ്ങും, റോഡ് ടെസ്റ്റിനിടയിൽ ചെയ്യിക്കണമെന്നും നിർദേശം. പരിഷ്കരണം നടപ്പാക്കാൻ രണ്ടു ദിവസം ബാക്കി നിൽക്കെ സജ്ജീകരണങ്ങൾ പൂർത്തിയായില്ലെന്ന് പെരിന്തൽമണ്ണ റേഡിയോ ഉൾപ്പെടെയുള്ള മാധ്യമങ്ങള്‍ വാർത്ത നൽകിയിരുന്നു.ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം മെയ് ഒന്നുമുതൽ തന്നെ നടപ്പാക്കുമെന്നാണ് ഗതാഗത വകുപ്പ് നേരത്തെ അറിയിച്ചിരുന്നത്. പുതിയ രീതിയിൽ ടെസ്റ്റ് നടത്തുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കാതെയായിരുന്നു തീരുമാനം. ഡ്രൈവിങ് കാര്യക്ഷമമാക്കാനായി കൊണ്ടുവന്ന പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതിയുമായി മുന്നോട്ടു പോവുമെന്നാണ് ഗതാഗതമന്ത്രി കെ.ബി ഗണേഷ്കുമാര്‍...
പുലിപ്പേടിയിൽ പുലാമന്തോൾ; വനംവകുപ്പ് നിരീക്ഷണ ക്യാമറ സ്ഥാപിക്കും
Local

പുലിപ്പേടിയിൽ പുലാമന്തോൾ; വനംവകുപ്പ് നിരീക്ഷണ ക്യാമറ സ്ഥാപിക്കും

Perinthalmanna RadioDate: 29-04-2024പുലാമന്തോൾ : പഞ്ചായത്തിലെ വടക്കൻ പാലൂർ, കിഴക്കേക്കര പ്രദേശങ്ങളിൽ പുലിയെ കണ്ടുവെന്ന അഭ്യൂഹത്തെത്തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു. കഴിഞ്ഞ നാലുദിവസമായി പുലിപ്പേടിയിൽ കഴിയുന്ന പ്രദേശവാസികൾക്ക് ഇത് ആശ്വാസമേകി. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് നിലമ്പൂർ സൗത്ത് ഫോറസ്റ്റ് ഓഫീസിലെ സംഘമെത്തിയത്. വ്യാഴാഴ്ച രാവിലെ പുലിയെ ആദ്യം കണ്ടുവെന്നുപറഞ്ഞ കിഴക്കേക്കര വി.പി. വേലായുധന്റെ വീട്ടുപരിസരം, വെള്ളിയാഴ്ച രാത്രിയിൽ സമാനമായ സംഭവമുണ്ടായെന്നു പറഞ്ഞ വടക്കൻ പാലൂർ ചീനിച്ചോട്, കിഴക്കേക്കര കങ്കാട്ട് ശിവരാമൻ നായരുടെ വീട്ടുപരിസരം എന്നിവിടങ്ങളിൽ ചെന്ന് വിവരം ശേഖരിച്ചു.അതിനിടയിൽ ഞായറാഴ്ച രാവിലെ വടക്കൻ പാലൂരിൽ നായയേക്കാൾ വലുപ്പമുള്ള ജീവിയെ കണ്ടെന്ന വിവരവും ആളുകൾ പങ്കു വെച്ചിരുന്നു. ജനങ്ങളുടെ ഭീതിയകറ്റുന്നതിനും പുലിയുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നതിനും വനം വകുപ്പ് നിരീ...
വെട്ടത്തൂർ വഴി മേലാറ്റൂരിലേക്ക് സ്വകാര്യ ബസ് സർവീസ് പുനരാരംഭിച്ചു
Local

വെട്ടത്തൂർ വഴി മേലാറ്റൂരിലേക്ക് സ്വകാര്യ ബസ് സർവീസ് പുനരാരംഭിച്ചു

Perinthalmanna RadioDate: 29-04-2024പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ നിന്ന് വെട്ടത്തൂർ വഴി മേലാറ്റൂരിലേക്ക് സ്വകാര്യ ബസ് സർവീസ് പുനരാരംഭിച്ചു. രാവിലെ 9.55ന് പെരിന്തൽമണ്ണ മൂസക്കുട്ടി സ്മാരക ബസ് സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്ന ബസ് മണ്ണാർമല പച്ചീരി- പച്ചീരിപ്പാറ വഴി വെട്ടത്തൂരിൽ 10.45നും മേലാറ്റൂരിൽ 10.55നും ആണ് എത്തുന്നത്. 12. 45ന് മേലാറ്റൂരിൽനിന്ന് മടങ്ങുന്ന ബസ് ഒരു മണിയോടെ വെട്ടത്തൂരിൽ എത്തിയതിന് ശേഷം പച്ചീരിപ്പാറ - പച്ചീരി - മണ്ണാർമല വഴി പെരിന്തൽമണ്ണയിലക്കാണ് പോകുന്നത്.കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് മുൻപ് ബസ് സർവീസ് നിർത്തിവച്ചിരുന്നത്.സബ് റജിസ്ട്രാർ ഓഫിസ്, റെയിൽവേ സ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ, എഇഒ ഓഫിസ് തുടങ്ങിയവ പ്രവർത്തിക്കുന്നത് മേലാറ്റൂരിലാണ്. സ്വകാര്യ ബസ് സർവീസ് പുനരാരംഭിച്ചതോടെ വെട്ടത്തൂർ, ഏഴുതല, നിരന്നപറമ്പ്, തെക്കൻമല തുടങ്ങിയവ ഭാഗങ്ങളിൽ ഉള്ളവർക്ക് എളുപ്പത്തിൽ മേലാറ്റൂരിലെത്താൻ സാധിക്കും...