Tag: 290425

വയനാട് തുരങ്കപാതയ്ക്ക് അനുമതി തടഞ്ഞ് വിദഗ്ധ സമിതി
Local

വയനാട് തുരങ്കപാതയ്ക്ക് അനുമതി തടഞ്ഞ് വിദഗ്ധ സമിതി

Perinthalmanna RadioDate: 29-04-2025ന്യൂഡൽഹി: കോഴിക്കോട്- വയനാട് നിർദിഷ്ട നാലുവരി തുരങ്ക പാതയ്ക്ക് അനുമതി തടഞ്ഞ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വിദഗ്ധ സമിതി. ജൈവ വൈവിധ്യ സമ്പന്നമായ പശ്ചിമഘട്ട മലനിരകളിലൂടെ കടന്നു പോകുന്ന പാതയോട് ചേർന്നാണ് കഴിഞ്ഞ വർഷം ചൂരൽമല -മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായത്. പശ്ചിമ ഘട്ടത്തിലെ പരിസ്ഥിതിലോല മേഖലാ വിജ്ഞാപന പ്രകാരം വേർതിരിച്ച പ്രദേശങ്ങളും ഇതിൽ പ്പെടും. മണ്ണിടിച്ചിലിന് സാധ്യതയുള്ള ദുർബല പ്രദേശങ്ങളിലൂടെ ആണ് തുരങ്ക പാത കടന്നു പോകുന്നതെന്ന് വിദഗ്‌ധ സമിതി ചൂണ്ടിക്കാട്ടി. നിലവിലുള്ള ആനക്കാം പൊയിൽ- മുത്ത പ്പൻപുഴ- മരിപ്പുഴ, മേപ്പാടി- കല്ലടി -ചൂരൽമല റോഡുകളെ പുതിയ നാലുവരി തുരങ്ക പാതയുമായി ബന്ധിപ്പിച്ച് ദേശീയ, സംസ്ഥാന പാതകളോട് കൂടുതൽ ബന്ധിപ്പിക്കാൻ ആവശ്യമായ പദ്ധതി നിർദേശമാണ് കേരളത്തിന്റേത്. തുരങ്ക പാതയുടെ ദൂരം 8.75 കിലോമീറ്ററാണ്.പഠന റിപ്പോർട്ടു...
ട്രെയിൻ യാത്രയിൽ മേയ് ഒന്ന് മുതൽ പുതിയ മാറ്റം; ലംഘിക്കുന്നവർക്ക് കനത്ത പിഴ
Local

ട്രെയിൻ യാത്രയിൽ മേയ് ഒന്ന് മുതൽ പുതിയ മാറ്റം; ലംഘിക്കുന്നവർക്ക് കനത്ത പിഴ

Perinthalmanna RadioDate: 29-04-2025ഇന്ത്യൻ റെയിൽവെയുടെ പുതിയ മാറ്റം രാജ്യത്ത് ലക്ഷക്കണക്കിന് യാത്രക്കാരെ ബാധിക്കും. ഇനി മുതൽ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പർ, എസി കോച്ചുകളിൽ യാത്ര ചെയ്യാൻ സാധിക്കില്ല. മേയ് ഒന്ന് മുതലാണ് ഈ മാറ്റം നടപ്പിലാക്കുന്നത്. കൺഫേം ടിക്കറ്റുമായി ട്രെയിനിൽ യാത്ര ചെയ്യുന്നവരുടെ സുരക്ഷിതത്വവും യാത്രാ അനുഭവവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം നടപ്പിലാക്കുന്നത്.പുതിയ നിർദ്ദേശ പ്രകാരം, വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകൾ കൈവശമുള്ള യാത്രക്കാർക്ക് സ്ലീപ്പർ അല്ലെങ്കിൽ എസി കോച്ചുകളിൽ യാത്ര ചെയ്യാൻ അനുവാദമുണ്ടാകില്ല. അവർക്ക് ജനറൽ കോച്ചുകളിൽ മാത്രമേ യാത്ര ചെയ്യാനാവൂ. ഐആർസിടിസിയുടെ വെബ്‌സൈറ്റ് വഴി എടുക്കുന്ന വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകൾ ഓട്ടോമാറ്റിക്കായി റദ്ദാവുകയും ചെയ്യും. വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി ധാരാളം പേർ സ്ലീപ്പർ, എസി കോച്...
എസ്എസ്എൽസി പരീക്ഷാഫലം മെയ് 9ന്
Local

എസ്എസ്എൽസി പരീക്ഷാഫലം മെയ് 9ന്

Perinthalmanna RadioDate: 29-04-2025ഈ വർഷത്തെ എസ്‌എസ്‌എൽസി പരീക്ഷാഫലം മേയ് ഒമ്പത് വെള്ളിയാഴ്‌ച പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് തീയതി പ്രഖ്യാപിച്ചത്. എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷകള്‍ 2025 മാര്‍ച്ച് മൂന്നിന് ആരംഭിച്ച് മാര്‍ച്ച് 26നാണ് അവസാനിച്ചത്.സംസ്ഥാനത്താകെ 2964ഉം, ലക്ഷദ്വീപിൽ ഒമ്പതും, ഗൾഫ്‌ മേഖലയിലെ ഏഴും കേന്ദ്രങ്ങളിലായി 4,27,021 വിദ്യാർത്ഥികളാണ് റഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതിയത്. ഇവരിൽ 2,17,696 ആൺകുട്ടികളും 2,09,325 പെൺകുട്ടികളുമാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത്. ഏറ്റവും കുറവ് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലും.ഏപ്രിൽ മൂന്ന് മുതൽ 26വരെ 72 കേന്ദ്രങ്ങളിൽ രണ്ട് ഘട്ടങ്ങളായാണ് ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടന്നത്. മാർക്ക് എൻട്രി നടപടികളും പൂർത്തീകരിച്ചു. മേയ് ഒമ്പതിന് ഫലം പ്രഖ്യാപിക്കുന്നതി...
ജില്ലയിൽ റേഷൻ മസ്റ്ററിങ് പൂർത്തിയാക്കാതെ 79,821 പേർ
Local

ജില്ലയിൽ റേഷൻ മസ്റ്ററിങ് പൂർത്തിയാക്കാതെ 79,821 പേർ

Perinthalmanna RadioDate: 29-04-2025പെരിന്തൽമണ്ണ : വിദേശത്തും ഇതര സംസ്ഥാനങ്ങളിലുമുള്ളവരെ മാറ്റി നിർത്തിയിട്ടും ജില്ലയിൽ 79,821 പേർ റേഷൻ മസ്റ്ററിങ്ങിന് പുറത്ത്. നിലവിൽ സ്ഥലത്തില്ലാത്തവരെ നോൺ റസിഡന്റ് കേരള (എൻആർകെ) വിഭാഗമായി രേഖപ്പെടുത്തിയിരിക്കുകയാണ്. തൽക്കാലം ഇവർക്ക് റേഷൻ ലഭിക്കില്ല. നാട്ടിൽ മടങ്ങിയെത്തുമ്പോൾ മസ്റ്ററിങ് നടത്തിയാൽ മതി. ഇവരെ മുൻഗണനാ വിഭാഗത്തിൽ നിന്നു നീക്കില്ല. റേഷൻ കടകളിലും താലൂക്ക് സപ്ലൈ ഓഫിസുകളിലും ഏർപ്പെടുത്തിയ മസ്റ്ററിങ് സൗകര്യത്തിന് പുറമേ താലൂക്ക് തലത്തിലും പഞ്ചായത്ത് തലത്തിലുമെല്ലാം മസ്റ്ററിങ് ക്യാംപുകൾ സംഘടിപ്പിച്ചിരുന്നു. ഇ–പോസ് യന്ത്രത്തിലെ സ്കാനറിൽ വിരലടയാളം പതിയാത്തവർക്കായി ഐറിസ് സ്കാനറിലൂടെ മസ്റ്ററിങ് നടത്താനും സൗകര്യമൊരുക്കി. അന്ത്യോദയ അന്നയോജന (എഎവൈ), മുൻഗണനാ വിഭാഗം (പിഎച്ച്എച്ച്) വിഭാഗങ്ങളിലുള്ളവരാണ് മസ്റ്ററിങ് നടത്തേണ്ടത്.മസ്റ്ററിങ് ചെയ്യാൻ അവശേ...
വൈദ്യുതലൈനിൽ മരക്കൊമ്പ് പൊട്ടിവീണ് മണിക്കൂറുകളോളം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
Local

വൈദ്യുതലൈനിൽ മരക്കൊമ്പ് പൊട്ടിവീണ് മണിക്കൂറുകളോളം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

Perinthalmanna RadioDate: 29-04-2025പെരിന്തൽമണ്ണ: ഷൊർണൂർ- നിലമ്പൂർ റെയിൽവേ പാതയിൽ അങ്ങാടിപ്പുറത്തിന് അടുത്ത് ഇലക്‌ട്രിക് ലൈനിൽ മരക്കൊമ്പ് പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ ഉച്ചയ്‌ക്ക് 2.57ന് ആണു സംഭവം. അങ്ങാടിപ്പുറത്തു നിന്ന് ഷൊർണൂർ‌- നിലമ്പൂർ പാസഞ്ചർ പുറപ്പെട്ട് അൽപസമയത്തിനകമാണ് മരക്കൊമ്പ് പൊട്ടിവീണത്.ട്രെയിൻ അങ്ങാടിപ്പുറം കഴിഞ്ഞയുടനെ ശക്തമായ മഴയിലും കാറ്റിലും ട്രാക്കിനു സമീപത്തെ തേക്കിന്റെ മുകളിൽനിന്ന് കൊമ്പ് പൊട്ടി ഇലക്‌ട്രിക് ലൈനിൽ വീഴുകയായിരുന്നു. ഇതോടെ ലൈനിൽ വൈദ്യുതിമുടങ്ങുകയും ട്രെയിൻ നിൽക്കുകയുമായിരുന്നു. ലേഡീസ് കംപാർട്ട്‌മെന്റിനു സമീപമാണ് ലൈൻ പൊട്ടിവീണത്. ഇതോടെ യാത്രക്കാരും ഭീതിയിലായി. ട്രെയിനിൽ എസ്‌കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന ഷൊർണൂർ റെയിൽവേ പൊലീസ് അസി. സബ് ഇൻസ്‌പെക്‌ടർ സുധീഷ്, നിലമ്പൂർ ആർപിഎഫ് അസി. സബ് ഇൻസ്‌പെക്‌ടർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി....