Tag: 290524

പെരിന്തൽമണ്ണ നഗരസഭയിലെ     ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ
Local

പെരിന്തൽമണ്ണ നഗരസഭയിലെ     ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ

Perinthalmanna RadioDate: 29-05-2024പെരിന്തല്‍മണ്ണ: 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ റവന്യു ഇന്‍സ്പെക്ടര്‍ വിജിലൻസ് പിടിയിൽ.  പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റിയിലെ റവന്യു ഇന്‍സ്പെക്ടര്‍ എം.പി ഉണ്ണികൃഷ്ണനാണ് കൈക്കൂലി വാങ്ങവേ ഇന്ന് വിജിലൻസ് പിടിയിലായത്.കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റി നൽകുന്ന നടപടികൾക്കായി 2000 രൂപയാണ് കൈക്കൂലിയായി ചോദിച്ച് വാങ്ങിയത്. പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റി പരിധിയിലുള്ള പരാതിക്കാരന്റെ മകള്‍ വാങ്ങിയ വസ്തുവിലുള്ള വീടിന്റെ ഉടമസ്ഥാവകാശം മാറ്റി കിട്ടുന്നതിനാണ് കൈക്കൂലി ചോദിച്ചത്. ഇതിനായി ഈ മാസം ഒന്‍പതാം തിയതി അപേക്ഷ സമർപ്പിച്ചിരുന്നു. പല പ്രാവശ്യം ഓഫീസില്‍ ചെല്ലുമ്പോഴും ഉണ്ണികൃഷ്ണന്‍ തിരക്കാനെന്നും നാളെ വരാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.എന്നാല്‍ ഇന്നലെ ഓഫീസില്‍ ചെന്നപ്പോള്‍ സ്ഥല പരിശോധനക്കായി ഇന്നു വരാമെന്നും, വരുമ്പോള്‍ 2000 രൂപ തരണമെന്നും ആ...
കേരളത്തിൽ കാലവർഷം നാളെ എത്തും;  ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യത
Local

കേരളത്തിൽ കാലവർഷം നാളെ എത്തും;  ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യത

Perinthalmanna RadioDate: 29-05-2024തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഏഴു ദിവസം കൂടി വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്നും കാലവസ്ഥാവകുപ്പ് അറിയിച്ചു. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/EhRKuwqjHKr32SfYjEBli4---------------------------------------...
അങ്ങാടിപ്പുറത്തെ മാലിന്യക്കൂമ്പാരം: ഉത്തരവാദി സര്‍ക്കാറും ക്ലീൻ കേരള കമ്ബനിയുമെന്ന് പഞ്ചായത്ത്
Local

അങ്ങാടിപ്പുറത്തെ മാലിന്യക്കൂമ്പാരം: ഉത്തരവാദി സര്‍ക്കാറും ക്ലീൻ കേരള കമ്ബനിയുമെന്ന് പഞ്ചായത്ത്

Perinthalmanna RadioDate: 29-05-2024അങ്ങാടിപ്പുറം: അങ്ങാടിപ്പുറം പഞ്ചായത്തില്‍ ശേഖരിച്ച മാലിന്യനീക്കം സ്തംഭിച്ചതിന് ക്ലീൻ കേരള മിഷന്റെയും സർക്കാറിന്റെയും പിടിപ്പു കേടാണെന്ന് പഞ്ചായത്ത് ഭരണസമിതി.10.50 രൂപ കി.ഗ്രാമിന് കണക്കാക്കി ക്ലീൻ കേരള മിഷനുമായി കരാർ ഒപ്പിട്ടതിനാല്‍ അവരാണ് അത് നീക്കം ചെയ്യേണ്ടത്. ചാക്കുകളിലാക്കി പ്ലാസ്റ്റിക്, ഖര വസ്തു മാലിന്യം വൻതോതില്‍ നീക്കിയിരുന്ന കമ്ബനി പഞ്ചായത്തില്‍നിന്ന് മാലിന്യം നീക്കാത്തതിനാല്‍ 50 ലോഡിന് മുകളില്‍ മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. ഇത് മഴനനഞ്ഞ് കുതിർന്നതിനാല്‍ ഭാരം ഇരട്ടിയിലേറെ വില ലഭിക്കാൻ ക്ലീൻ കേരള കമ്ബനി തന്നെ ബോധപൂർവം നീക്കല്‍ മുടക്കുകയാണോ എന്ന് സംശയമുണ്ടെന്നും കുറ്റപ്പെടുത്തി. ഇവർക്കല്ലാതെ നല്‍കാൻ അനുമതിയില്ല. 20 സെന്റ് വാടകക്കെടുത്താണ് ശേഖരണം. മാലിന്യം ശേഖരിക്കുന്ന എം.സി.എഫിന് ഭൂമിയെടുക്കാൻ രണ്ട് വർഷമായി ശ്രമിക്കുന്നത് സർക...
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് ഇന്ന് പ്രസിദ്ധീകരിക്കും
Local

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് ഇന്ന് പ്രസിദ്ധീകരിക്കും

Perinthalmanna RadioDate: 29-05-2024സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് ഇന്ന് പ്രസിദ്ധീകരിക്കും. ട്രയൽ അലോട്ട്മെൻ്റിന് ശേഷം അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ അവസരം നൽകും. അപേക്ഷ നൽകിയ സ്കൂളുകളും വിഷയ കോമ്പിനേഷനുകളുമടക്കം ഈ ഘട്ടത്തിൽ മാറ്റാം. ജൂൺ അഞ്ചിനാണ് ആദ്യ അലോട്ട്മെൻ്റ് പ്രസിദ്ധീകരിക്കുക. 4,65,960 വിദ്യാർഥികളാണ് ഇക്കുറി ഏകജാലകം മുഖേന അപേക്ഷിച്ചിട്ടുള്ളത്. മലപ്പുറം ജില്ലയിലാണു കൂടുതൽ അപേക്ഷകർ.അതേസമയം മലബാറിലെ ജില്ലകളിൽ കൂടുതൽ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കണമെന്ന ആവശ്യവുമായി മുസ്‍ലിം ലീഗ് സംഘടിപ്പിക്കുന്ന കലക്ടറേറ്റ് ധർണ ഇന്ന് നടക്കും. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് കലക്ടറേറ്റുകൾക്ക് മുന്നിലാണ് ധർണ . മലപ്പുറത്ത് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി,, കോഴിക്കോട്ട് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, പാലക്കാ...
വോട്ടെണ്ണലിന് ഇനി ദിവസങ്ങള്‍ മാത്രം; വൻ പ്രതീക്ഷകളും ഉള്ളിൽ ആശങ്കകളുമായി മുന്നണികൾ
Local

വോട്ടെണ്ണലിന് ഇനി ദിവസങ്ങള്‍ മാത്രം; വൻ പ്രതീക്ഷകളും ഉള്ളിൽ ആശങ്കകളുമായി മുന്നണികൾ

Perinthalmanna RadioDate: 29-05-2024പെരിന്തൽമണ്ണ: വോട്ടെണ്ണലിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ വൻ പ്രതീക്ഷയിലും ഉള്ളിൽ ആശങ്കയിലുമാണ് സംസ്ഥാനത്തെ മൂന്ന് മുന്നണികളും. കണക്കുകളിൽ എല്ലാം ഭദ്രമെന്ന് അവകാശപ്പെടുമ്പോഴും അടിയൊഴുക്കിലാണ് പേടി. ഫലം മുന്നണികൾക്കെല്ലാം ഏറെ നിർണ്ണായകവും. വോട്ട് പെട്ടിയിലായിട്ട് ഒരു മാസത്തിലേറെയായി. ഫലം വരാൻ സമയമുണ്ടല്ലോ എന്ന് കരുത് ആളുകൾ തെരഞ്ഞെടുപ്പ് തന്നെ മറന്നോ എന്നുവരെ സംശയമുണ്ട്. ഇനിയാണ് നെഞ്ചിടിപ്പിന്റെ നാളുകൾ. കൂട്ടലും കിഴിക്കലുമെക്കെ തീരുകയാണ്. ആ വലിയ ഫലം വരാൻ ഇനി ഒരാഴ്ച മാത്രം.തുടക്കം മുതൽ ഇപ്പോഴും യുഡിഎഫ് ആവർത്തിക്കുന്നത് ഫുൾ സീറ്റ് വിജയമാണ്. എന്നാൽ പുറത്ത് അങ്ങനെ പറയുമ്പോഴും അഞ്ചിലേറെ സീറ്റിൽ നല്ല പോരാട്ടം നടന്നുവെന്ന് മുന്നണി സമ്മതിക്കുന്നു. എവിടെയെങ്കിലും പിഴച്ചാലും 17ൽ ഒരു കാരണത്താലും കുറയില്ലെന്നാണ് യുഡിഎഫിന്റെ ആത്മവിശ്വാസം. ബിജെപി വിര...