Tag: 290525

കോവിഡ് കേസുകൾ ഉയരുന്നു; മാസ്‌ക് ധരിക്കണമെന്ന് നിർദേശം
Local

കോവിഡ് കേസുകൾ ഉയരുന്നു; മാസ്‌ക് ധരിക്കണമെന്ന് നിർദേശം

Perinthalmanna RadioDate: 29-05-2025സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രായമായവരും രോഗമുള്ളവരും പൊതുഇടങ്ങളിൽ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശം.  പൊതു പരിപാടികളിൽ പങ്കെടുക്കുന്നവരും പൊതുഗതാഗതം ഉപയോഗിക്കുന്നവരും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകി. ആശുപത്രികളിലേക്ക് അനാവശ്യ സന്ദർശനം ഒഴിവാക്കണമെന്നും നിർദേശമുണ്ട്.സംസ്ഥാനത്ത 519 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. രാജ്യത്ത് നിലവിൽ ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് കേരളത്തിലാണ്.  തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് രോഗ ബാധിതരേറയും ഉള്ളത്.സംസ്ഥാനത്ത് രണ്ട് കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലാണ് രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1000 കടന്നിട്ടുണ്ട്.കേരളം കഴിഞ്ഞാൽ, ഏറ്റവുമധികം കോവിഡ് ബാധിതരു...
ആകാശപ്പറക്കലിന്‍റെ ആനന്ദത്തില്‍ പെരിന്തല്‍മണ്ണയിലെ ഹരിതകര്‍മ സേന
Local

ആകാശപ്പറക്കലിന്‍റെ ആനന്ദത്തില്‍ പെരിന്തല്‍മണ്ണയിലെ ഹരിതകര്‍മ സേന

Perinthalmanna RadioDate: 29-05-2025പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ഹരിതകർമ സേനാംഗങ്ങള്‍ ആദ്യ വിമാനയാത്ര നടത്തിയതിന്‍റെ സന്തോഷത്തിലാണ്. 86 ഹരിതകർമ സേനാംഗങ്ങളാണ് പെരിന്തല്‍മണ്ണ നഗരസഭയുടെ സഹായത്തോടെ കൊച്ചിയില്‍ നിന്ന് ബംഗളൂരുവിലേക്ക് വിമാനയാത്ര നടത്തിയത്.അവധി ദിവസങ്ങളിലും ജോലി ചെയ്യുന്ന ശുചീകരണ സേനയിലെ സാധാരണക്കാരായ തൊഴിലാളികളുടെ ആകാശയാത്ര മോഹമാണ് നഗരസഭ സഫലമാക്കിയത്. പെരിന്തല്‍മണ്ണയില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് ബസിലും അവിടെ നിന്ന് വിമാനത്തില്‍ ബംഗളൂരുവിലേക്കുമായിരുന്നു യാത്ര.ലാല്‍ബാഗ്, കുബ്ബണ്‍ പാർക്ക്, വിധാൻസൗദ, വ്യാപാര കേന്ദ്രങ്ങള്‍ തുടങ്ങിയവ സന്ദർശിച്ച ശേഷം ട്രെയിൻ മാർഗം സംഘം തിരിച്ച്‌ പെരിന്തല്‍മണ്ണയിലെത്തി. കൗണ്‍സിലർമാരും ജീവനക്കാരും ഉള്‍പ്പെടെ നൂറുപേരടങ്ങുന്ന യാത്രാസംഘത്തില്‍ ഭൂരിഭാഗം പേരും ആദ്യമായാണ് വിമാന യാത്ര നടത്തിയത്. ---------------------------------------------®Perin...
കൂരിയാട് ദേശീയപാത തകര്‍ന്നിടത്ത് വയഡക്ട് നിര്‍മിക്കാന്‍ പദ്ധതി
Local

കൂരിയാട് ദേശീയപാത തകര്‍ന്നിടത്ത് വയഡക്ട് നിര്‍മിക്കാന്‍ പദ്ധതി

Perinthalmanna RadioDate: 29-05-2025മലപ്പുറം: കൂരിയാട് നിർമാണത്തിലിരുന്ന ദേശീയ പാത തകർന്ന സംഭവത്തില്‍ പരിഹാരം നടപടികള്‍ക്കൊരുങ്ങി ദേശീയപാത അതോറിറ്റി. വയഡക്ടോ പാലമോ പണിയുക മാത്രമാണ് പോംവഴിയെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ദേശീയപാത അതോറിറ്റി റീജിയണല്‍ ഓഫീസർ ബാബു ലാല്‍ മീണ വ്യക്തമാക്കി. ദ ഹിന്ദുവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.അങ്ങനെയെങ്കില്‍ നിലവില്‍ വയലില്‍ മണ്ണിട്ട് കെട്ടിപ്പൊക്കിയിരിക്കുന്ന പാത പൂർണ്ണമായും പൊളിച്ചുമാറ്റേണ്ടി വരും. 276 മീറ്റർ ഭാഗത്താണ് ഇപ്പോള്‍ തകർച്ച കണ്ടെത്തിയിരിക്കുന്നത്. 'ഒരു എലിവേറ്റഡ് ഹൈവേ കൂരിയാട് നിർമിക്കും. കൂടാതെ കൂരിയാട് അണ്ടർപാസിനെ നെല്‍വയലിന്റെ മധ്യത്തിലുള്ള അണ്ടർപാസുമായി ബന്ധിപ്പിക്കുന്ന 400 മീറ്റർ നീളമുള്ള ഒരു പാലം നിർമിക്കുമെന്നും. ഇത് ഒരു സംയോജിത ഘടനയായിരിക്കും' ബാബു ലാല്‍ മീണ പറഞ്ഞു.നിർമാതാക്കളായ കെ.എൻ.ആർ.സി.എല്‍ നാലു മാസത്ത...
വയനാട് തുരങ്കപാതക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി
Local

വയനാട് തുരങ്കപാതക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി

Perinthalmanna RadioDate: 29-05-2025കോഴിക്കോട്- വയനാട് നിർദിഷ്ട നാലുവരി തുരങ്കപാതയ്ക്ക് അനുമതി നൽകി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വിദഗ്ധസമിതി. മെയ് 14-15 തീയതികളിൽ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തിലാണ് ആനക്കാംപൊയിൽ കള്ളാടിമേപ്പാടി തുരങ്ക പാതയുടെ പ്രവൃത്തി വ്യവസ്ഥകൾ പാലിച്ചുകൊണ്ട് നടപ്പിലാക്കാനുള്ള ശുപാർശ നൽകിയത്.പരിസ്ഥിതിയുമായി ബന്ധപ്പെട്ട സംസ്ഥാന വിദഗ്ധസമിതി മാർച്ചിൽ പദ്ധതിയ്ക്ക് അനുമതി നൽകിയിരുന്നു. ഈ നിർദേശങ്ങൾ അന്തിമമായി അംഗീകരിക്കേണ്ട സംസ്ഥാന പരിസ്ഥി ആഘാത വിലയിരുത്തൽ അതോറിറ്റി അംഗങ്ങളുടെ കാലാവധി അവസാനിച്ചിരുന്നു. ഇതോടെയാണ് കേന്ദ്ര വിദഗ്ധസമിതിയുടെ പരിഗണനയ്ക്കുവിട്ടത്. 60 ഉപാധികളോടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ വിദഗ്ധ സമിതി അന്തിമ പാരിസ്ഥിതികാനുമതി നൽകിയത്. ഇതോടെ കരാർ ഒപ്പിട്ട് തുരങ്കപാതയുടെ പ്രവൃത്തി ആരംഭിക്കാനാകും.വിദഗ്ധസമിതിയുടെ പ്...
കനത്ത മഴയിൽ പെരിന്തൽമണ്ണ ബൈപ്പാസ് ജംഗ്ഷനിൽ റോഡ് തകർന്ന
Local

കനത്ത മഴയിൽ പെരിന്തൽമണ്ണ ബൈപ്പാസ് ജംഗ്ഷനിൽ റോഡ് തകർന്ന

Perinthalmanna RadioDate: 29-05-2025പെരിന്തൽമണ്ണ: തുടർച്ചയായ കനത്ത മഴയിൽ തിരക്കേറിയ പെരിന്തൽമണ്ണ ആയിഷ ബൈപ്പാസ് ജംഗ്ഷനിൽ റോഡിന്റെ ഒരു ഭാഗം തകർന്നു. ബൈപ്പാസ് ജംഗ്ഷനിൽ നിന്നും അങ്ങാടിപ്പുറം ഭാഗത്തേക്ക് തിരിയുന്ന ഭാഗത്ത് ദേശീയ പാതയിലാണ് റോഡില്‍ വൻ കുഴി രൂപപ്പെട്ടിരിക്കുന്നത്. നാല് റോഡുകൾ സന്ധിക്കുന്ന ജംഗ്ഷനും ദേശീയ പാതയും ആയതിനാൽ ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് ഇത് വഴി കടന്നു പോകുന്നത്. ഇത് അപകടത്തിന് സാധ്യത ഏറെയാണ്.രാത്രിയായാൽ ഈ ഭാഗത്ത് വെളിച്ചം കുറവ് ആയതിനാൽ രാത്രി കാലങ്ങളിലും അതു പോലെ മഴയുള്ള സമയങ്ങളിലും റോഡിലെ കുഴിയിൽ വെള്ളം നിറയുന്നതിനാലും പല ഇരുചക്ര വാഹന യാത്രക്കാരും കുഴി ശ്രദ്ധയിൽ പെടാതെ അപകടത്തിൽ പെടുന്നത് നിത്യ സംഭവമാണ്. തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് ബൈപ്പാസ് റോഡിലും ദേശീയ പാതയിലും ഈ കുഴികൾ മൂലം ഉണ്ടാകുന്നത്. മനുഷ്യ ജീവന് ഭീഷണിയാകുന്ന റോഡിലെ കുഴികള്‍...
കാറ്റിലും മഴയിലും ട്രാക്കിലേക്ക് മരം വീണ് മൂന്നാം ദിവസവും ട്രെയിൻ ഗതാഗതം മുടങ്ങി
Local

കാറ്റിലും മഴയിലും ട്രാക്കിലേക്ക് മരം വീണ് മൂന്നാം ദിവസവും ട്രെയിൻ ഗതാഗതം മുടങ്ങി

Perinthalmanna RadioDate: 29-05-2025പെരിന്തൽമണ്ണ : ഷൊർണൂർ– നിലമ്പൂർ റെയിൽവേ ലൈനിൽ മരം വീണതു മൂലമുള്ള വൈദ്യുതി തടസ്സം ട്രെയിൻ ഗതാഗതത്തെ ഇന്നലെയും ബാധിച്ചു. കനത്ത കാറ്റിലും മഴയിലും മരം ട്രാക്കിലേക്ക് വീഴുന്നത് പതിവായതോടെ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ട്രെയിൻ ഗതാഗതം തടസ്സപ്പെടുന്നുണ്ട്.ചില ട്രെയിനുകൾ പാതിവഴിയിൽ യാത്ര അവസാനിപ്പിക്കേണ്ടി വരുന്നതും പൂർണമായി റദ്ദാക്കുന്നതും യാത്രക്കാർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇന്നലെ നിലമ്പൂർ–പാലക്കാട് പാസഞ്ചർ ട്രെയിൻ നിലമ്പൂരിനും അങ്ങാടിപ്പുറത്തിനും ഇടയ്‌ക്ക് റദ്ദാക്കിയത് യാത്രക്കാരെ വലച്ചു.വൈകിട്ടത്തെ ഷൊർണൂർ–നിലമ്പൂർ ട്രെയിൻ അങ്ങാടിപ്പുറത്ത് യാത്ര അവസാനിപ്പിച്ചതും ഒട്ടേറെ യാത്രക്കാരെ ദുരിതത്തിലാക്കി. പിന്നീട് ഷൊർണൂരിൽ നിന്നുള്ള അവസാന ട്രെയിനിലാണ് അങ്ങാടിപ്പുറത്ത് ഇറങ്ങിയവർ യാത്ര തുടർന്നത്. ഈ ട്രെയിനും ഏറെ വൈകിയാണ് എത്തിയത്. പലരും അതിനു മുൻപ്...