Tag: 290625

അങ്ങാടിപ്പുറത്ത് ഗതാഗത പരിഷ്‌കരണം ; വിദഗ്ധ സംഘം സന്ദർശനം നടത്തി<br>
Local

അങ്ങാടിപ്പുറത്ത് ഗതാഗത പരിഷ്‌കരണം ; വിദഗ്ധ സംഘം സന്ദർശനം നടത്തി

Perinthalmanna RadioDate: 29-06-2025പെരിന്തൽമണ്ണ:  ദേശീയ പാതയിൽ അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കഴിക്കാൻ സ്വീകരിക്കേണ്ട പുതിയ പരിഷ്‌കരണ നടപടികളെക്കുറിച്ച് പഠിക്കാൻ ഉദ്യോഗസ്ഥ- ജനപ്രതിനിധി സംയുക്ത സംഘം സന്ദർശനം നടത്തി. കഴിഞ്ഞ ദിവസം മലപ്പുറത്ത് കലക്‌ടറുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല ഉദ്യോഗസ്ഥ- ജനപ്രതിനിധി യോഗത്തിന്റെ തീരുമാന പ്രകാരമാണ് സന്ദർശനം. അങ്ങാടിപ്പുറത്ത് ഗതാഗത പരിഷ്‌കരണം നടപ്പാക്കുമെന്ന് സംഘത്തെ നയിച്ച മഞ്ഞളാംകുഴി അലി എംഎൽഎ പറഞ്ഞു. റിപ്പോർട്ട് കലക്‌ടർക്കും എംഎൽഎക്കും കൈമാറുമെന്ന് ഉദ്യോഗസ്ഥ സംഘം പറഞ്ഞു.റോഡിന്റെ തകർന്ന ഭാഗം നവീകരിച്ച് മേൽപാലത്തിലൂടെ ഗതാഗതം പുനരാരംഭിക്കുന്ന ദിവസം മുതൽ പുതിയ ഗതാഗത പരിഷ്‌കരണങ്ങളും അങ്ങാടിപ്പുറത്ത് നിലവിൽ വരും. ഇന്നലെ മഞ്ഞളാംകുഴി അലി എംഎൽഎ, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സഈദ, വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ, ആർടിഒ ബി.ഷഫീഖ്, ജോയിന്റ് ആർടിഒ എം.രമേഷ്,...
തിരൂർക്കാട്- ആനക്കയം റോഡിൽ മാത്രം 142 കുഴികൾ<br>
Local

തിരൂർക്കാട്- ആനക്കയം റോഡിൽ മാത്രം 142 കുഴികൾ

Perinthalmanna RadioDate: 29-06-2025മങ്കട : തിരൂർക്കാട്- ആനക്കയം റോഡിൽ കുഴികളുടെ എണ്ണമെടുത്ത് യുവാവ്. മങ്കട സ്വദേശി സഹീർ അബ്‌ദുവാണ് തിരൂർക്കാട് മുതൽ ആനക്കയം വരെയുള്ള റോഡിലെ കുഴികളുടെ എണ്ണമെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തത്. നിരവധി കമന്റുകളാണ് പോസ്റ്റിനു താഴെ വന്നത്. സഹീർ എഴുതിയത് ഇങ്ങനെ- ‘മങ്കട മുതൽ തിരൂർക്കാട് വരെ റോഡിൽ ഉള്ള കുഴികൾ എണ്ണാനുള്ള ഒരു പരിശ്രമം നടത്തി. വണ്ടി ഓടിച്ചുകൊണ്ട് കുഴി എണ്ണുക എന്നുള്ളത് കുറച്ചു ശ്രമകരമായിരുന്നു. എന്നാലും തിരൂർക്കാട് ജംഗ്ഷനിൽ എത്തിയപ്പോൾ 142 എണ്ണം ഞാൻ എണ്ണി നിർത്തി. എണ്ണാത്തത് ഇനിയും ഉണ്ടാകും.' തിരൂർക്കാട്-ആനക്കയം റോഡിൽ തിരൂർക്കാട് ആയിരനാഴിപടി, നെരവ്, വള്ളിക്കാപറ്റ എന്നിവിടങ്ങളിൽ റോഡ് പാടെ തകർന്ന നിലയിലാണ്. വലിയ കുഴികൾ രൂപപ്പെട്ടതിനാൽ യാത്ര വളരെ പ്രയാസമാണ്. ഉറവപൊട്ടുന്ന ഈ സ്ഥലങ്ങളിൽ എല്ലാ വർഷവും റോഡ് തകരുന്നത് പതിവാണ്. ഇവിടങ്ങളിൽ സിമന്റ് കട്ട പതി...
അങ്ങാടിപ്പുറം മേൽപാലം  പൂർണമായും അടച്ചു<br>
Local

അങ്ങാടിപ്പുറം മേൽപാലം  പൂർണമായും അടച്ചു

Perinthalmanna RadioDate: 29-06-2025പെരിന്തൽമണ്ണ: അങ്ങാടിപ്പുറം റെയിൽവേ മേൽപാലം ഇന്ന് (ജൂൺ 29) രാവിലെ 8:30 മുതൽ പൂർണമായും അടച്ചു.  ദേശീയപാത 966-ൽ പാലം അപ്രോച്ച് റോഡിൽ ഇന്റർലോക്ക് കട്ട വിരിക്കുന്ന പ്രവൃത്തിയുടെ ഭാഗമായാണ്  മേൽപാലത്തിലൂടെയുള്ള ഗതാഗതം  പൂര്‍ണമായും നിരോധിച്ചിരിക്കുന്നത്. ഈ റോഡിലൂടെയുള്ള ഗതാഗതം ഇന്ന് മുതൽ ജൂലായ് 5 വരെ പൂർണമായും നിരോധിച്ചു. 6 മുതൽ 11 വരെ ചെറിയ വാഹനങ്ങൾക്ക് ഒഴികെ ഭാര വാഹനങ്ങൾക്ക് നിരോധനവും ഏർപ്പെടുത്തിയതായി പൊതുമരാമത്ത് ദേശീയ പാത വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.കോഴിക്കോട്ട് നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വള്ളുവമ്പ്രം-മഞ്ചേരി-പാണ്ടിക്കാട് വഴിയും, ചെറിയ വാഹനങ്ങൾ ഓരാടംപാലം- വലമ്പൂർ-പട്ടിക്കാട് റോഡ് വഴിയും തിരിഞ്ഞു പോകണം. കോഴിക്കോട് ഭാഗത്തു നിന്ന് അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വാഹനങ്ങൾ ഓരാടംപാലം-ഏറാന്തോട് - തരക...