പെരിന്തൽമണ്ണ നഗരസഭയിൽ ബഡ്‌സ് ട്രസ്റ്റ് ഷോപ്പ് പ്രവർത്തനം ആരംഭിച്ചു
Perinthalmanna RadioDate: 29-08-2024പെരിന്തൽമണ്ണ : നഗരസഭയിലെ ബഡ്‌സ് സ്കൂൾ /ബി.ആർ.സി കളിലെ വിദ്യാർത്ഥികൾ നിർമ്മിക്കുന്ന ഹാൻഡ്‌വാഷ്, ഡിഷ് വാഷ്, ഫിനോയിൽ, ടോയ്ലറ്റ് ക്ലീനർ, ഫ്ലോർ ക്ലീനർ, ലിക്വിഡ് ഡിറ്റർജന്റ് തുടങ്ങിയ ഉത്പന്നങ്ങൾ വിപണനം ചെയ്യുന്ന ട്രസ്റ്റ് ഷോപ്പ് നഗരസഭാ ഓഫിസിൽ പ്രവർത്തനം ആരംഭിച്ചു. നിത്യോപയോഗ സാധനങ്ങളായ ഉൽപ്പന്നങ്ങൾ ട്രസ്റ്റ് ഷോപ്പിൽ നിന്ന് വാങ്ങുകയാണെങ്കിൽ ബഡ്‌സ് സ്കൂൾ /ബി. ആർ. സി വിദ്യാർത്ഥികളുടെ ഈ സംരംഭത്തിന് സഹായവും പ്രോത്സാഹനവുമാകുമെന്നും വാങ്ങുന്ന ഉത്പന്നങ്ങളുടെ വിലനിലവാരം അതിനോടൊപ്പം ചേർക്കുകയും അതിന്റെ തുകയോ അതിൽ കൂടുതലോ ട്രസ്റ്റ് ഷോപ്പിൽ നിക്ഷേപിക്കാവുന്നതാണ് എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക------------------------...