Tag: 290825

താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കി;  മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിരോധനം തുടരും

Local

താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കി;  മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിരോധനം തുടരും

Perinthalmanna RadioDate: 29-08-2025 വൈത്തിരി: മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം റോഡ് വഴി മൾട്ടി ആക്സിൽ വാഹനങ്ങൾ ഒഴികെ കെഎസ്ആർടിസി ഉൾപ്പെടെയുള്ള മറ്റ് വാഹനങ്ങൾ നിയന്ത്രണ വിധേയമായി കടത്തി വിടും. പൊലീസിന്റെ നിയന്ത്രണത്തോടെ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കൃത്യമായ സമയം ഇടവിട്ട് കടത്തിവിടും. ഈ പാത വഴി മൾട്ടി ആക്സിൽ വാഹനങ്ങൾക്കുള്ള നിരോധനം തുടരാനും സ്ഥിതിഗതികൾ വിലയിരുത്താനായി ജില്ല കലക്ടറുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗം തീരുമാനിച്ചു.വരും ദിവസങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്നില്ല. എന്നാൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കലക്ടർ പറഞ്ഞു. റോഡിന് മുകളിലായി പാറയുടെ സ്ഥിതി പരിശോധിക്കാനായി ജിപിആർ സംവിധാനം ഉപയോഗപ്പെടുത്തും. ഇതിനായി കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സിവിൽ എഞ്ചിനിയറിങ് വിഭാഗവുമായി ബന്ധപ്പെട്ട് നടപടി കൈക്കൊള്...
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക സെപ്റ്റംബർ 2ന്

Local

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക സെപ്റ്റംബർ 2ന്

Perinthalmanna RadioDate: 29-08-2025 തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് സെപ്റ്റംബർ 2ലേക്കു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നീട്ടി. ഈ മാസം 30നു പ്രസിദ്ധീകരിക്കാനാണു നിശ്ചയിച്ചിരുന്നത്. പട്ടികയിൽ പേരു ചേർക്കാനും തിരുത്തലുകൾ വരുത്താനുമുള്ള അപേക്ഷകരുടെ ഹിയറിങ്ങിനായി ഈ മാസം 29 വരെ സമയം നൽകിയിരുന്നു. ഈ സാഹചര്യത്തിൽ അന്തിമപട്ടിക പ്രസിദ്ധീകരിക്കുന്നതു നീട്ടണമെന്ന് ഉദ്യോഗസ്ഥരും ജീവനക്കാരുടെ സംഘടനകളും ആവശ്യപ്പെട്ടിരുന്നു. അതേസമയം, അപേക്ഷകർ ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാരുടെ മുൻപിൽ ഹാജരാകുന്ന ഹിയറിങ് നടപടികൾ 29നുതന്നെ അവസാനിപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും കലക്ടർമാർക്കും കമ്മിഷൻ നിർദേശം നൽകി. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
സ്‌കൂളുകള്‍ ഇന്ന് അടയ്ക്കും; ഓണാവധി സെപ്റ്റംബര്‍ 7 വരെ

Local

സ്‌കൂളുകള്‍ ഇന്ന് അടയ്ക്കും; ഓണാവധി സെപ്റ്റംബര്‍ 7 വരെ

Perinthalmanna RadioDate: 29-08-2025 സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണാവധിക്കായി ഇന്ന് (വെള്ളി) അടയ്ക്കും. ഇന്ന് നടക്കുന്ന ഓണാഘോഷങ്ങള്‍ കഴിഞ്ഞാണ് വിദ്യാലയങ്ങള്‍ അടയ്ക്കുന്നത്. ഓണാവധി കഴിഞ്ഞ് സെപ്റ്റംബര്‍ എട്ടിനാണ് വീണ്ടും സ്‌കൂളുകള്‍ തുറക്കുക.ഓണാവധി വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ നീക്കമെന്ന പ്രചാരണം വ്യാജമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. സ്‌കൂളികളില്‍ ഓണപ്പരീക്ഷ കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു. സ്‌കൂള്‍ തുറന്ന് ഏഴു ദിവസത്തിനകം ഓണപ്പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും.അഞ്ചു മുതല്‍ 9 വരെ ക്ലാസുകളില്‍ ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്ക് ലഭിക്കാത്തവര്‍ക്ക് അടുത്ത മാസം രണ്ടാഴ്ച സെപ്ഷല്‍ ക്ലാസ് നടത്തും. കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും ലഹരിവ്യാപനം തടയാനുമായി അധ്യാപകര്‍ക്ക് മൂന്നു തലങ്ങളിലായി കൗണ്‍സിലിങ് പരിശീലനം നല്‍കുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. ----------------...
താമരശ്ശേരി ചുരം പൂർണമായി അടക്കില്ല; മഴയില്ലാത്തപ്പോൾ ഒറ്റ വരിയായി ചെറിയ വാഹനങ്ങൾ കടത്തി വിടുന്നു

Local

താമരശ്ശേരി ചുരം പൂർണമായി അടക്കില്ല; മഴയില്ലാത്തപ്പോൾ ഒറ്റ വരിയായി ചെറിയ വാഹനങ്ങൾ കടത്തി വിടുന്നു

Perinthalmanna RadioDate: 29-08-2025 വൈത്തിരി: മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരത്തിൽ ഗതാഗത പൂർണമായി അടക്കില്ല. മഴ കുറയുന്ന സമയങ്ങളില്‍ ഒറ്റ വരിയായി ചെറു വാഹനങ്ങള്‍ മാത്രം കടത്തി വിടാനാണ് തീരുമാനം. ഭാരമേറിയ വാഹനങ്ങള്‍ അനുവദിക്കില്ല.ചുരത്തിലെ കല്ലും മണ്ണും പൂര്‍ണമായും നീക്കിയിട്ടുണ്ട്.മഴ ശക്തമായി പെയ്യുന്ന സമയങ്ങളില്‍ വാഹന ഗതാഗതം അനുവദിക്കില്ലെന്ന് കോഴിക്കോട് ജില്ലാ കലക്ടർ അറിയിച്ചു.റോഡിന്റെ താമരശ്ശേരി, വയനാട് ഭാഗങ്ങളില്‍ ഇതിനായുള്ള ക്രമീകരണങ്ങള്‍ വരുത്താനും കലക്ടർ നിര്‍ദ്ദേശം നല്‍കി..വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങള്‍ കുറ്റ്യാടി, നാടുകാണി ചുരങ്ങളും കണ്ണൂര്‍ റോഡും ഉപയോഗപ്പെടുത്തണമെന്നും അധികൃതർ അറിയിച്ചു.താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിലില്‍ ഉടന്‍ പരിഹാരം കണ്ടെത്തുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. 80 അടി മുകളില്‍ നിന്ന് ബ്ലോക്ക് ആയിട്ടാണ് പൊട്ടലുണ്ടായത്. അതിനാല്‍ ...
വളാഞ്ചേരി – അങ്ങാടിപ്പുറം റോഡില്‍ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

Local

വളാഞ്ചേരി – അങ്ങാടിപ്പുറം റോഡില്‍ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

Perinthalmanna RadioDate: 29-08-2025 പെരിന്തൽമണ്ണ: വളാഞ്ചേരി - അങ്ങാടിപ്പുറം റൂട്ടിൽ വെങ്ങാട് ഗോകുലം മുതല്‍ മാലാപറമ്പ് പാലച്ചോട് വരെയുള്ള ഭാഗത്ത് പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ആഗസ്റ്റ് 29) മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തിയതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...