ഡ്രൈവിങ് ലൈസൻസ് പൂർണമായും ഡിജിറ്റലാകുന്നു; ഹാർഡ് കോപ്പി വിതരണം ചെയ്യില്ല
Perinthalmanna RadioDate: 29-09-2024ഈ വർഷം തന്നെ ഡ്രൈവിങ് ലൈസൻസ് പൂർണമായും ഡിജിറ്റലാക്കാനുള്ള നീക്കത്തിലേക്ക് കടന്ന് മോട്ടോർ വാഹന വകുപ്പ്. ഇതിനായി ധനവകുപ്പിൻ്റെ അനുമതി തേടി ഗതാഗത വകുപ്പ് ഉടൻ സമീപിക്കും. ഡിജിറ്റലാക്കുന്നതോടെ ലൈസൻസിന്റെ ഒർജിനൽ പകർപ്പ് വിതരണം നിർത്തലാക്കും.കരാറെടുത്ത ഇന്ത്യൻ ടെലഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡിന് 15 കോടി രൂപ കുടിശ്ശികയായതോടെ ലൈസൻസ്, ആർസി എന്നിവയുടെ അച്ചടി മന്ദഗതിയിലാണ്. ജൂലൈ മുതലുള്ള അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. ഇതിന് ശാശ്വത പോംവഴിയായിട്ടാണ് ഗതാഗത കമ്മീഷണർ സി.എച്ച് നാഗരാജു ഡ്രൈവിങ് ലൈസൻസ് പൂർണമായും ഡിജിറ്റലാക്കാനുള്ള ശിപാർശ ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാറിന് സമർപ്പിച്ചത്. എംപരിവാഹനിൽ ഇപ്പോൾ ഡിജിറ്റൽ ലൈസൻസ് ലഭ്യമാകുമെങ്കിലും അച്ചടിച്ച പകർപ്പും എംവിഡി നൽകുന്നുണ്ട്. ഡിജിറ്റലാക്കിയാൽ അനാവശ്യ ചെലവും ലൈസൻസിനായുള്ള കാത്തിരിപ്പും ഒഴിവാക്കാനാവും. ഡ്രൈവിങ് ടെസ്റ്...




