Tag: 290925

നാളെ മുതൽ മൂന്ന് ദിവസം സംസ്ഥാനത്തെ ബാങ്കുകൾക്ക് അവധി<br>
Local

നാളെ മുതൽ മൂന്ന് ദിവസം സംസ്ഥാനത്തെ ബാങ്കുകൾക്ക് അവധി

Perinthalmanna RadioDate: 29-09-2025 സംസ്ഥാനത്ത് നാളെ മുതൽ ഒക്‌ടോബർ രണ്ട് വരെ അടുപ്പിച്ച് മൂന്ന് ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും. സെപ്‌തംബർ 30 – ദുർഗാഷ്‌ടമി, ഒക്‌ടോബ‌ർ ഒന്ന് – മഹാനവമി, ഒക്‌ടോബർ രണ്ട് – ഗാന്ധി ജയന്തി എന്നിങ്ങനെയാണ് അവധികൾ. അതുകൊണ്ട്, ഈ ആഴ്‌ച ബാങ്ക് സംബന്ധമായ ആവശ്യങ്ങളുള്ളവർ ജാഗ്രത പാലിക്കണം. അടിയന്തര ആവശ്യങ്ങൾക്കായി നേരത്തേ തന്നെ പണമെടുത്ത് സൂക്ഷിക്കുന്നതാണ് നല്ലത്. ഇതിൽ പലതും ദേശീയ അവധി ആയതിനാൽ യാത്ര ചെയ്യുന്നവരും ശ്രദ്ധിക്കണം. എ.ടി.എമ്മിൽ പണം തീരാൻ സാധ്യതയുള്ളതിനാൽ കയ്യിൽ ആവശ്യത്തിന് പണം കരുതുക. അടുപ്പിച്ചുള്ള അവധിയായതിനാൽ എ.ടി.എമ്മിൽ സമയത്തിന് പണം നിറയ്‌ക്കണമെന്നില്ല.നേരത്തേ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സെപ്‌തംബർ 30ന് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിരു...
മണ്ണാർമലയിൽ വീണ്ടും ക്വാറിക്ക് ശ്രമമെന്ന് നാട്ടുകാർ; ഉദ്യോഗസ്ഥ പരിശോധനക്കിടെ പ്രതിഷേധം<br>
Local

മണ്ണാർമലയിൽ വീണ്ടും ക്വാറിക്ക് ശ്രമമെന്ന് നാട്ടുകാർ; ഉദ്യോഗസ്ഥ പരിശോധനക്കിടെ പ്രതിഷേധം

Perinthalmanna RadioDate: 29-09-2025 പെരിന്തൽമണ്ണ: മണ്ണാർമലയിൽ വീണ്ടും ക്വാറിക്ക് വേണ്ടി അപേക്ഷ നൽകുന്നതിന്റെ ഭാഗമായി ഫീൽഡ് സ്കെച്ച് നൽകുന്നതിനായി വില്ലേജ് അധികാരികൾ സ്ഥല പരിശോധന നടത്തിയതിനെ തുടർന്ന് നാട്ടുകാരുടെയും പൗര സമിതിയുടെയും നേതൃത്വത്തിൽ പ്രതിഷേധം നടത്തി. തൊടുപുഴ സ്വദേശിയുടെ ക്വാറിക്ക് വേണ്ടിയുള്ള അപേക്ഷ രണ്ട് പ്രാവശ്യം തള്ളിയ ഉരുൾപൊട്ടൽ പ്രദേശമായ മണ്ണാർമലയിലാണ് വീണ്ടും ഇയാൾ തന്നെ ക്വാറിക്ക് വേണ്ടി അപേക്ഷ നൽകുന്നതിന്റെ ഭാഗമായി ഫീൽഡ് സ്കെച്ച് നൽകുന്നതിനായി വില്ലേജ് അധികാരികൾ സ്ഥല പരിശോധന നടത്തിയത്.ക്വാറി അപേക്ഷകൻ നിർദ്ദിഷ്ട സ്ഥലത്തിന്റെ തെക്ക് ഭാഗത്ത് റവന്യൂഭൂമി കയ്യേറിയിട്ടുമുണ്ട്. ഇക്കാര്യത്തിൽ റവന്യൂ വകുപ്പും അപേക്ഷകനും തർക്കം നില നിൽക്കുന്നുമുണ്ട്. ഉരുൾ പൊട്ടൽ പ്രദേശത്ത് നിയമപരമായി ക്വാറി അനുവദിക്കാൻ കഴിയില്ല എന്നതിനാൽ ജില്ലാ ജിയോളജിസ്റ്റ് മുമ്പ് രണ്ട് തവണ ക്വാറി അപേക്ഷ തള്ളിയത...
ഇലക്‌ട്രിക് വാഹനങ്ങൾക്ക് ശബ്ദം നിർബന്ധമാക്കാൻ കേന്ദ്രം
Local

ഇലക്‌ട്രിക് വാഹനങ്ങൾക്ക് ശബ്ദം നിർബന്ധമാക്കാൻ കേന്ദ്രം

Perinthalmanna RadioDate: 29-09-2025 ന്യൂ‍ഡൽഹി: ഇലക്‌ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾക്ക് ശബ്ദം നിർബന്ധമാക്കാൻ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. ശബ്ദമില്ലാത്ത യാത്ര അപകടസാധ്യതയുണ്ടാക്കുന്നുണ്ടെന്ന വിലയിരുത്തലുകളെത്തുടർന്നാണ് തീരുമാനം.ഇതുസംബന്ധിച്ച് കേന്ദ്ര മോട്ടോർവാഹന ചട്ടത്തിൽ ഭേദഗതിവരുത്താനുള്ള കരടുവിജ്ഞാപനം പുറത്തിറക്കി.സഞ്ചരിക്കുമ്പോൾ നിശ്ചിതശബ്ദം പുറപ്പെടുവിക്കുന്ന അക്കൂസ്റ്റിക് വെഹിക്കിൾ അലർട്ടിങ് സിസ്റ്റം (എവിഎഎസ്) പുതിയ വാഹനങ്ങളിൽ ഉൾപ്പെടുത്താനാണു നിർദേശം.2026 ഒക്ടോബർ ഒന്നുമുതൽ വിപണിയിൽ ഇറങ്ങുന്ന പുതിയ മോഡൽ ഇലക്‌ട്രിക് വാഹനങ്ങൾക്ക് ഇതു നിർബന്ധമാക്കും. 2027 ഒക്ടോബർ ഒന്നുമുതൽ, എല്ലാ മോഡലുകളിലേക്കും വ്യാപിപ്പിക്കണം.ചില കമ്പനികളുടെ ചില മോഡലുകളിൽ നിലവിൽ എവിഎഎസ് ഉണ്ട്. യൂറോപ്യൻ യൂണിയൻ, യുഎസ്, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങൾ എവിഎഎസ് നടപ്പാക്കിയിട്ടുണ്ട്. കരടുഭേദഗതിയെക്കുറിച്ച് morth@gov.in എന...
കാദറലി സെവൻസ് ഫുട്ബാള്‍  ടൂർണമെന്റ് ഡിസംബർ 20 മുതൽ
Local

കാദറലി സെവൻസ് ഫുട്ബാള്‍  ടൂർണമെന്റ് ഡിസംബർ 20 മുതൽ

Perinthalmanna RadioDate: 29-09-2025 പെരിന്തൽമണ്ണ:  കാദറലി ക്ലബ് പെരിന്തൽമണ്ണയിൽ തുടർച്ചയായി സംഘടിപ്പിച്ചു വരാറുള്ള സെവൻസ് ടൂർണമെന്റ് ഡിസംബർ 20ന് പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽ തുടക്കം കുറിക്കും. ആധുനിക സംവിധാനങ്ങളോടെ കാലോചിതമായ മാറ്റങ്ങളോടു കൂടി 20 പ്രമുഖ ടീമുകളാണ് ഇക്കുറി ടൂർണമെന്റിൽ മാറ്റുരയ്‌ക്കുന്നത്.ടൂർണമെന്റിൽ നിന്നും ലഭിക്കുന്ന മുഴുവൻ ആദായവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. മാത്രമല്ല ഈ വർഷവും കാദറലി ടൂർണമെന്റ് വിദേശത്ത് സംഘടിപ്പിക്കാനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി.ടൂർണമെന്റിന്റെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു. ഇതു സംബന്ധിച്ച യോഗത്തിൽ ക്ലബ് പ്രസിഡന്റ് മണ്ണിൽ ഹസൻ ആധ്യക്ഷ്യം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.മുസ്തഫ ഉദ്ഘാടനം ചെയ്തു.---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
മങ്കടയിൽ പുലിയെ കണ്ട സാഹചര്യത്തിൽ വനംവകുപ്പ് അധികൃതർ പെരുമ്പറമ്പ് സന്ദർശിച്ചു<br>
Local

മങ്കടയിൽ പുലിയെ കണ്ട സാഹചര്യത്തിൽ വനംവകുപ്പ് അധികൃതർ പെരുമ്പറമ്പ് സന്ദർശിച്ചു

Perinthalmanna RadioDate: 29-09-2025 മങ്കട : മങ്കടയിലും പരിസരപ്രദേശങ്ങളിലും പുലിയെ കണ്ട സാഹചര്യത്തിൽ വനംവകുപ്പ് അധികൃതർ സംഭവസ്ഥലം സന്ദർശിച്ചു. പുളിക്കൽ പറമ്പ് പെരുമ്പറമ്പ്, പി.കെ.നഗർ എന്നീ സ്ഥലങ്ങളിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. കഴിഞ്ഞദിവസം പി.കെ.നഗറിന് സമീപം റബർ ടാപ്പിങ് തൊഴിലാളിയും പെരുമ്പറമ്പ് കട്ടിങ്ങിന് സമീപം ബൈക്ക് യാത്രക്കാരനുമാണ് പുലിയെ കണ്ടിരുന്നത്. തൊട്ടടുത്ത ദിവസങ്ങളിൽ സമീപപ്രദേശങ്ങളിൽ പുലിയെ കണ്ട സാഹചര്യത്തിലാണ് നാട്ടുകാർ വനംവകുപ്പിനെ വിവരം അറിയിച്ചത്.ഇന്നലെ 11 മണിയോടെ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ മുഹമ്മദ് അൽത്താഫ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ കെ.ശ്രീകുമാർ. വാച്ചർമാരായ വി.ഉണ്ണിക്കൃഷ്ണൻ, ടി.എച്ച്.നസീർ എന്നിവരടങ്ങുന്ന സംഘമാണ് സംഭവസ്ഥലം സന്ദർശിച്ചത്. ടാപ്പിങ് തൊഴിലാളിയായ അനിലിൽനിന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ വിവരങ്ങൾ ആരാഞ്ഞു.പുലിയുടെ സാന്നിധ്യം ഇനിയും ഉണ്ടാകുകയാണെങ്കിൽ പുലിയുടെ ...
പാകിസ്ഥാനെ തറപറ്റിച്ച് ഇന്ത്യക്ക് ഏഷ്യാകപ്പ് കിരീടം<br>
Local

പാകിസ്ഥാനെ തറപറ്റിച്ച് ഇന്ത്യക്ക് ഏഷ്യാകപ്പ് കിരീടം

Perinthalmanna RadioDate: 29-09-2025 ദുബൈ: പാകിസ്താനെ അഞ്ചു വിക്കറ്റിന് വീഴ്ത്തി ഇന്ത്യക്ക് ഏഷ്യ കപ്പ് കിരീടം. 53 പന്തിൽ 69 റൺസ് നേടി പുറത്താകാതെ നിന്ന തിലക് വർമയുടെ ബാറ്റിംഗ് മികവാണ് ഇന്ത്യക്ക് സഹായകമായത്. ബോളിങ്ങിൽ കുൽദീപ് യാദവ് നാല് വിക്കറ്റുകളുമായി തിളങ്ങി. പാകിസ്താന് വേണ്ടി ഓപ്പണർമാരായ ഫഖർ സമാനും (46) ഷാഹിബ്‌സാദ ഫർഹാനും (57) മാത്രമാണ് മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചത്.ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് നല്ല തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ ഫഖർ സമാനും ഷാഹിബ്‌സാദ ഫർഹാനും ചേർന്ന് ആദ്യ ആറ് ഓവർ കഴിയുമ്പോൾ തന്നെ പാകിസ്താന്റെ സ്കോർ 50 കടത്തിയിരുന്നു. തുടർന്ന് ഒമ്പതാം ഓവറിൽ ഷാഹിബ്‌സാദ ഫർഹാൻ തന്റെ അർദ്ധ സെഞ്ച്വറി കുറിച്ചു. പക്ഷെ തൊട്ടടുത്ത ഓവറിൽ തന്നെ ഫർഹാനെ തിലക് വർമയുടെ കയ്യിലെത്തിച്ച് വരുൺ ചക്രവർത്തി ആ കൂട്ടുകെട്ട് അവസാനിപ്പിച്ചു. പിന്നാലെ വന്ന സയിം അയൂബും ചേർന്ന് ബാറ്റിംഗ് തുട...