പെരിന്തൽമണ്ണയിൽ നാളെ വാഹനപാർക്കിംഗ് ക്രമീകരണം ഇങ്ങനെ
Perinthalmanna RadioDate: 29-11-2023പെരിന്തൽമണ്ണയിൽ നാളെ നടക്കുന്ന നവകേരള സദസ്സിനോട് അനുബന്ധിച്ചുള്ള വാഹന പാർക്കിംഗ് ക്രമീകരണങ്ങൾ താഴെ പറയുന്ന പ്രകാരമാണ്..1. താഴെക്കോട് ആലിപ്പറമ്പ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പെരിന്തൽമണ്ണ ജയിൽ റോഡ് സ്റ്റോപ്പിൽ ആളെ ഇറക്കി ജംഗ്ഷനിൽ നിന്നു ഇടത്തോട്ട് തിരിഞ്ഞ് പട്ടാമ്പി റോഡിലുള്ള യമറാൾഡ് പാർക്കിംഗ് ഗ്രൌണ്ട് (സൌത്ത് ഇൻഡ്യൻ ബാങ്കിനു എതിർവശം) പോംപി പാർക്കിംഗ് ഗ്രൌണ്ട് (ഫെഡറൽ ബാങ്കിനു പിൻവശം) എന്നിവിടങ്ങളിൽ പാർക്ക് ചെയ്യുക.2. മേലാറ്റൂർ, വെട്ടത്തൂർ, പട്ടിക്കാട് ഭാഗത്ത് നിന്നു വരുന്ന ചെറു വാഹനങ്ങൾ മാനത്ത് മംഗലം ജംഗ്ഷനിൽ നിന്നു വലത്തോട്ട് തിരിഞ്ഞു തറയിൽ ബസ് സ്റ്റാൻഡ്, മൈ ജി യുടെ മുൻവശത്തെ പാർക്കിംഗ് ഗ്രൌണ്ട്, അൽ ഷിഫയ്ക്ക് മുൻപിലെ എക്സിബിഷൻ ഗ്രൌണ്ട്, ബിസ്മിയുടെ എതിർവശത്തുള്ള ഗ്രൌണ്ട്, പടിപ്പുര പാർക്കിംഗ് ഗ്രൌണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യ...







