Tag: 291124

പെട്രോളിന് 30.08%, ഡീസലിന് 22.76%; ഏറ്റവും കൂടുതല്‍ ഇന്ധന നികുതി ചുമത്തുന്നതിൽ കേരളം രാജ്യത്ത് രണ്ടാമത്
Local

പെട്രോളിന് 30.08%, ഡീസലിന് 22.76%; ഏറ്റവും കൂടുതല്‍ ഇന്ധന നികുതി ചുമത്തുന്നതിൽ കേരളം രാജ്യത്ത് രണ്ടാമത്

Perinthalmanna RadioDate: 29-11-2024തിരുവനന്തപുരം∙ രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതല്‍ നികുതി ചുമത്തുന്ന സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്ത് കേരളം. ആന്ധ്രാപ്രദേശാണ് ഒന്നാമത്. പെട്രോളിന് 31% മൂല്യവര്‍ധിത നികുതി, ലീറ്ററിന് 4 രൂപ വാറ്റ്, ലീറ്ററിന് 1 രൂപ റോഡ് വികസന സെസ് എന്നിങ്ങനെയാണ് ആന്ധ്രയില്‍ ചുമത്തുന്നത്. ഡീസലിനാകട്ടെ 22.25 % ആണ് മൂല്യവര്‍ധിത നികുതി. ലീറ്ററിന് 4 രൂപ വാറ്റ്, ലീറ്ററിന് 1 രൂപ റോഡ് വികസന സെസ് എന്നിവയും ചുമത്തുന്നുണ്ട്. കേരളത്തില്‍ പെട്രോളിന് 30.08 % വില്‍പന നികുതി, ലീറ്ററിന് ഒരു രൂപ അധിക വില്‍പന നികുതി, 1 ശതമാനം സെസ്, ലീറ്ററിന് രണ്ടു രൂപ സാമൂഹ്യസുരക്ഷാ സെസ് എന്നിങ്ങനെയാണ് ചുമത്തുന്നത്. ഡീസലിന് 22.76 % ആണ് വില്‍പന നികുതി. ലീറ്ററിന് ഒരു രൂപ അധിക വില്‍പന നികുതി, 1 ശതമാനം സെസ്, ലീറ്ററിന് രണ്ട് രൂപ സാമൂഹ്യസുരക്ഷാ സെസ് എന്നിവയും ചുമത്തുന്നുണ്ട്. പെട്രേ...
തകർന്നു കിടക്കുന്ന ജൂബിലി റോഡ് മരാമത്ത് വകുപ്പിന് കൈമാറണമെന്ന് പ്രതിപക്ഷം
Local

തകർന്നു കിടക്കുന്ന ജൂബിലി റോഡ് മരാമത്ത് വകുപ്പിന് കൈമാറണമെന്ന് പ്രതിപക്ഷം

Perinthalmanna RadioDate: 29-11-2024പെരിന്തൽമണ്ണ:  പാടേ തകർന്നു തരിപ്പണമായി കിടക്കുന്ന പെരിന്തൽമണ്ണ നഗരത്തിലെ പ്രധാന ബൈപാസ് റോഡായ ജൂബിലി റോഡ് മരാമത്ത് വകുപ്പിന് കൈമാറണമെന്ന് നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ പ്രമേയം. കോഴിക്കോട്- പാലക്കാട് ദേശീയ പാതയെയും പെരുമ്പിലാവ്- നിലമ്പൂർ സംസ്ഥാന പാതയെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണിത്. എന്നാൽ റോഡ് മരാമത്ത് വകുപ്പിന് കൈമാറേണ്ടതില്ലെന്നും നഗരസഭാ ഫണ്ട് ഉപയോഗിച്ച് നവീകരിക്കുമെന്നും ഭരണപക്ഷം നിലപാടെടുത്തു. ഇന്നലെ നടന്ന കൗൺസിൽ യോഗമാണ് ജൂബിലി റോഡിന്റെ കാര്യത്തിൽ പ്രക്ഷുബ്‌ധമായത്. റോഡിലൂടെ യാത്ര അസാധ്യമാണെന്നും അടിയന്തരമായി അറ്റകുറ്റപ്പണിയെങ്കിലും നടത്തണമെന്നും പ്രതിപക്ഷത്തു നിന്ന് പച്ചീരി നാസർ, പത്തത്ത് ജാഫർ എന്നിവർ ആവശ്യപ്പെട്ടു. എന്നാൽ റോഡിനു വേണ്ടി 1.76 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും ഇത് ഉപയോഗിച്ച് നവീകരിക്കുമെന്നും ചെയർമ...
പെരിന്തൽമണ്ണ സ്വർണക്കവർച്ച കേസ്; സ്വര്‍ണവും പണവും കണ്ടെടുത്തു
Local

പെരിന്തൽമണ്ണ സ്വർണക്കവർച്ച കേസ്; സ്വര്‍ണവും പണവും കണ്ടെടുത്തു

Perinthalmanna RadioDate: 29-11-2024പെരിന്തൽമണ്ണ: ജ്വല്ലറി ഉടമകളെ ആക്രമിച്ചു സ്വർണം തട്ടിയ കേസിലെ പ്രതികളിൽ നിന്ന് 1.723 കിലോഗ്രാം സ്വർണവും 32,79,500 രൂപയും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. മൂന്നര കിലോയോളം സ്വർണമാണ് പ്രതികൾ തട്ടിയെടുത്തത്. പ്രതികളിൽ നിന്നു ലഭിച്ച പണം ബാക്കി സ്വർണം വിറ്റതാണെന്ന നിഗമനത്തിലാണു പൊലീസ്.സ്വർണം ഉരുക്കി 7 കട്ടികളാക്കിയ നിലയിലായിരുന്നു. ഇതിൽ ഒരു കട്ടി പ്രതികളിൽ ഒരാളായ ലിസൺ വിൽപന നടത്തിയിരുന്നു. ഇതിന്റെ തുകയും മറ്റ് 2 കട്ടികളും ഇയാളുടെ വീട്ടിൽനിന്നും 4 കട്ടികൾ മറ്റൊന്ന് പ്രതി മിഥുന്റെ വീട്ടിൽ നിന്നുമാണ് കണ്ടെത്തിയത്.സ്വർണം ഉരുക്കാൻ ഉപയോഗിച്ച സാധന സാമഗ്രികൾ സതീഷിന്റെ വീട്ടിൽ നിന്നു പിടിച്ചെടുത്തു. ആഭരണങ്ങളിൽ സ്വർണം കെട്ടിയ 6 കരിവളകൾ തൃശൂരിലെ ക്ഷേത്രഭണ്ഡാരത്തിൽ നിക്ഷേപിച്ചത് പൊലീസ് കണ്ടെടുത്തു.റിമാൻഡിലായിരുന്ന പ്രതികളിൽ കൂത്തുപറമ്പ് പത്തായക്കുന്ന്...
പട്ടിക്കാട് – ആക്കപറമ്പ് റോഡിൽ നാളെ മുതൽ ഗതാഗതം നിരോധിച്ചു
Local

പട്ടിക്കാട് – ആക്കപറമ്പ് റോഡിൽ നാളെ മുതൽ ഗതാഗതം നിരോധിച്ചു

Perinthalmanna RadioDate: 29-11-2024പെരിന്തൽമണ്ണ: മേലാറ്റൂര്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ കീഴില്‍ വരുന്ന മുള്ള്യാകുര്‍ശ്ശി- പാണ്ടിക്കാട് റോഡില്‍ പട്ടിക്കാട് മുതല്‍ ആക്കപറമ്പ് വരെ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ നാളെ (നവംബര്‍ 30) മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ ഇത് വഴിയുള്ള ഗതാഗതം നിരോധിച്ചു. പാണ്ടിക്കാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ ആക്കപറമ്പ്- മേലാറ്റൂര്‍ വഴിയും പെരിന്തല്‍മണ്ണ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ കാര്യവട്ടം- മേലാറ്റൂര്‍ വഴിയും പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണു...
വലമ്പൂർ-പൂപ്പലം മേൽപ്പാലം; പച്ചക്കൊടിയുമായി റെയിൽവേ
Local

വലമ്പൂർ-പൂപ്പലം മേൽപ്പാലം; പച്ചക്കൊടിയുമായി റെയിൽവേ

Perinthalmanna RadioDate: 29-11-2024പെരിന്തൽമണ്ണ: കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കിന് ആശ്വാസമാകുന്ന പൂപ്പലം-വലമ്പൂർ റെയിൽവേ മിനി ഓവർബ്രിഡ്ജിന് ദക്ഷിണ റെയിൽവേയുടെ സാങ്കേതിക അനുമതി. വലമ്പൂർ വികസന സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. ഷൊർണൂർ- നിലമ്പൂർ റെയിൽവേ പാതയിലെ അങ്ങാടിപ്പുറം, പട്ടിക്കാട് സ്റ്റേഷനുകൾക്ക് ഇടയിലായി താഴെ പൂപ്പലം ഭാഗത്താണ് മേൽപ്പാലത്തിന് അനുമതിയായത്. നിലവിൽ പൂപ്പലം റെയിൽവേ പാതവരെ റോഡുണ്ട്. ഒരുഭാഗം ഉയർന്ന പ്രദേശവും ആയതിനാൽ കൂടുതൽ സ്ഥലം ഏറ്റെടുക്കാതെ വളരെ കുറഞ്ഞ ചെലവിൽ പാലം പണിയാമെന്ന് വികസന സമതി കൺവീനർ സുന്ദരൻ മുണ്ടക്കൽ, ചെയർമാൻ കെ.പി. കുഞ്ഞികൃഷ്ണൻ, പി. ഹാരിസ് ഖാൻ, ഷരീഫ് പാറമ്മൽ എന്നിവർ പറഞ്ഞു.നവംബർ 29 -ന് മങ്കടയിൽ നടന്ന നവ കേരള സദസ്സിൽ വലമ്പൂർ വികസന സമിതി നൽകിയ അപേക്ഷയെ തുടർന്നാണ് പൂപ്പലത്ത് റെയിൽവേ മേൽപ്പ...