Tag: 291125

അങ്ങാടിപ്പുറത്ത് കൊണ്ടും കൊടുത്തും മുന്നണികളുടെ അഞ്ചുവർഷം

Local

അങ്ങാടിപ്പുറത്ത് കൊണ്ടും കൊടുത്തും മുന്നണികളുടെ അഞ്ചുവർഷം

Perinthalmanna RadioDate: 29-11-2025 അങ്ങാടിപ്പുറം: കഴിഞ്ഞ മൂന്നു ടേമിൽ മുന്നണികൾ മാറിമാറി അധികാരത്തിലേറിയതാണ് അങ്ങാടിപ്പുറം പഞ്ചായത്തിന്റെ പാരമ്പര്യം. ജന സംഖ്യയിൽ ഏറെ മുൻപിൽ നിൽക്കുന്ന ഗ്രാമപഞ്ചായത്ത്. ക്ഷേത്രങ്ങളും പ്രശസ്തമായ തിരുമാന്ധാംകുന്ന് പൂരവും സവിശേഷതകളാണ്. യു.ഡി.എഫിനാണ് ഇവിടെ ഭരണം. 2015 മുതൽ 2020 വരെ എൽ.ഡി.എഫും 2010 മുതൽ 2015 വരെ യു.ഡി.എഫും ഭരിച്ചു. മലബാറിനു പുറത്തുള്ള രണ്ടു പഞ്ചായത്തുകളുടെ ജനസംഖ്യയും വോട്ടുമുണ്ട്. 2010 മുതൽ പഞ്ചായത്തുകൾ വിഭജിക്കാൻ ഒരുക്കം നടന്നെങ്കിലും കഴിഞ്ഞില്ല. അതു കൊണ്ടു തന്നെ വാർഡിൽ 2700 വരെ വോട്ടും അവർക്ക് മൂന്നു ബൂത്തും ഇവിടെയുണ്ട്. മറ്റെവിടെയും കാണാത്തതാണിത്.കെ. സഈദ അധ്യക്ഷനായ ഭരണസമിതി കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ നടപ്പാക്കിയ നേട്ടങ്ങളാണ് യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നത്. ഏറെക്കാലമായി ജനങ്ങൾ ആഗ്രഹിച്ചിരുന്ന ബഡ്‌സ് സ്കൂൾ യാഥാർഥ്യമാക്കിയതും ടൗണിലെ ഗതാഗതക്കുരുക...
ആനമങ്ങാട് കൃഷ്ണപ്പടി വളവിൽ ഗ്യാസ്ടാങ്കർ ലോറി മറിഞ്ഞു

Local

ആനമങ്ങാട് കൃഷ്ണപ്പടി വളവിൽ ഗ്യാസ്ടാങ്കർ ലോറി മറിഞ്ഞു

UPerinthalmanna RadioDate: 29-11-2025 ആനമങ്ങാട് : ആനമങ്ങാട് കൃഷ്ണപ്പടി വളവിൽ ഗ്യാസ് ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തെ തുടർന്ന് പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. മംഗലാപുരത്ത് നിന്നും കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കർ ലോറിയാണ് അപകടത്തില്‍ പെട്ടത്. മറെറാരു കാറിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് ടാങ്കർ ലോറി മറിയുകയായിരുന്നു.പെരിന്തൽമണ്ണ ഭാഗത്ത് നിന്ന് ചെർപ്പുളശ്ശേരി ഭാഗത്തേക്കും തിരിച്ച് ചെർപ്പുളശ്ശേരി ഭാഗത്ത് നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്കും സഞ്ചരിക്കുന്ന വാഹനങ്ങൾ വഴി തിരിച്ചു പോകണമെന്ന് പോലീസ് അറിയിച്ചു. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
കൊടികുത്തിമലയിലെ ജൈവ വൈവിധ്യങ്ങളുടെ കണക്കെടുപ്പ് നാളെ മുതൽ ആരംഭിക്കും

Local

കൊടികുത്തിമലയിലെ ജൈവ വൈവിധ്യങ്ങളുടെ കണക്കെടുപ്പ് നാളെ മുതൽ ആരംഭിക്കും

Perinthalmanna RadioDate: 29-11-2025 പെരിന്തൽമണ്ണ: കൊടികുത്തി മലയിലെ ജൈവ വൈവിധ്യങ്ങളുടെ കണക്കെടുപ്പ് ഞായറാഴ്ച ആരംഭിക്കും. പ്രദേശത്തെക്കുറിച്ച് ഇതുവരെ അധികം പഠനങ്ങൾ നടത്തിയിട്ടില്ല. വനം വകുപ്പും നിലമ്പൂർ ആസ്ഥാനമായ സൊസൈറ്റി ഫോർ ട്രോപ്പിക്കൽ ഇക്കോളജി ആൻഡ് റിസർച്ച് എന്ന സംഘടനയും ചേർന്നാണ് കൊടികുത്തിമലയിലെ ജീവിവർഗങ്ങളെ കുറിച്ച് സമഗ്രമായ കണക്കെടുപ്പ് നടത്തുന്നത്. കണക്കെടുപ്പിൽ പക്ഷികൾ, ചിത്രശലഭങ്ങൾ, ഉരഗ വർഗത്തിൽപെട്ട ജീവികൾ, ഷഡ്പദങ്ങൾ തുടങ്ങി എല്ലാ ജീവിവർഗങ്ങളെയും സസ്യവർഗങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. 40 വളന്റിയർമാരും വിദഗ്ധരും ചേർന്ന് നടത്തുന്ന കണക്കെടുപ്പിൽ കൊടികുത്തി മലയുടെ ജൈവിക ആവാസ വ്യവസ്ഥയുടെ ഏകദേശ രൂപം കണ്ടെത്താനാകുമെന്നാണ് കരുതുന്നത്."ബയോബ്ലിറ്റ്സ്" എന്ന് പേരിട്ടിരിക്കുന്ന സർവേപദ്ധതി ഞായറാഴ്ച രാവിലെ ഏഴ് മുതൽ വൈകിട്ട് നാലു വരെ നടക്കും. സമുദ്രനിരപ്പിൽ നിന്ന് 1770 അടി ഉയരത്തിലാണ് കൊടികു...
വോട്ടെടുപ്പ് ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

Local

വോട്ടെടുപ്പ് ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

Perinthalmanna RadioDate: 29-11-2025 തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കണമെന്ന് നിര്‍ദേശിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. സ്വന്തം ജില്ലക്ക് പുറത്ത് ജോലിയുളളവര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക അനുമതി നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.1994- ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ 145 എ വകുപ്പ് പ്രകാരവും 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ 202 എ വകുപ്പ് പ്രകാരവും സ്വകാര്യ മേഖലയിലുള്ള ഏതെങ്കിലും വാണിജ്യസ്ഥാപനത്തിലോ വ്യാപാരസ്ഥാപനത്തിലോ വ്യവസായ സ്ഥാപനത്തിലോ മറ്റ് ഏതെങ്കിലും സ്ഥാപനത്തിലോ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന, പഞ്ചായത്ത് – മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് അര്‍ഹതയുള്ള ഓരോ ആള്‍ക്കും പൊതുതിരഞ്ഞെടുപ്പ് ദിവസം അവധി അനുവദിക്കേണ്ടതാണെന്ന് ഉത്തരവില്‍ പറയുന്നു. ഈ അവധി കാരണം ജീവനക്കാരന്റെ വേതനത്തില്‍ ക...
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വൻ തീപിടിത്തം

Local

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വൻ തീപിടിത്തം

Perinthalmanna RadioDate: 29-11-2025 കോഴിക്കോട്: നഗര മധ്യത്തിലുള്ള ബേബി മെമ്മോറിയൽ ആശുപത്രിയിൽ വൻ തീപിടിത്തം. ഒമ്പതാം നിലയിലുള്ള സി ബ്ലോക്കിലാണ് രാവിലെ 9.30ഓടെ തീ പടർന്നത്.ആളപായമില്ല. രോഗികൾ ഇല്ലാത്ത ഭാഗത്താണ് തീപടർന്നത്. അഗ്നിശമന സേനയെത്തി തീ പൂർണമായും അണച്ചു. എല്ലാവരും സുരക്ഷിതരാണ്.കെട്ടിടത്തിൻ്റെ മുകൾ നിലയിൽനിന്ന് കനത്ത പുക ഉയർന്നിരുന്നു. എ.സി പ്ലാന്റിൻ്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗത്താണ് തീ പടർന്നത്. അഞ്ച് അഗ്നിശമന സേന യൂണിറ്റുകളെത്തിയാണ് തീ അണച്ചത്.തീ നിയന്ത്രണ വിധേയമാക്കാനായെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. താഴത്തെ നിലയിലുള്ള രോഗികളെയെല്ലാം സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. കഴിഞ്ഞ മെയിൽ കോഴിക്കോട് പുതിയ ബസ്‌സ്റ്റാൻഡ് (മൊഫ്യൂസൽ ബസ്‌സ്റ്റാൻഡ്) കെട്ടിടത്തിലും തീപടർന്നിരുന്നു.ദിവസവും നൂറുകണക്കിന് രോഗികൾ എത്തുന്ന നഗരത്തിലെ പ്രധാന ആശുപത്രി...
ചെരക്കാപറമ്പിൽ രണ്ടുപേർക്ക് കുറുക്കന്റെ കടിയേറ്റു

Local

ചെരക്കാപറമ്പിൽ രണ്ടുപേർക്ക് കുറുക്കന്റെ കടിയേറ്റു

Perinthalmanna RadioDate: 29-11-2025 അങ്ങാടിപ്പുറം ∙ ചെരക്കാപറമ്പിൽ കുറുക്കന്റെ ആക്രമണത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. ചെരക്കാപറമ്പ് ചോലക്കുളത്തിനു സമീപത്തു നിന്നാണ് ഫിറോസ് കക്കാട്ടിൽ, അലവി കല്ലായി എന്നിവർക്ക് കടിയേറ്റത്. അലവി കല്ലായിക്ക് കാലിനും കയ്യിനും കടിയേറ്റിട്ടുണ്ട്. രണ്ടുപേരും മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. വഴിപ്പാറ, വലിയ വീട്ടിൽപടി എന്നീ സ്ഥലങ്ങളിൽ കുറുക്കന്മാരുടെയും പന്നികളുടെ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്. രണ്ടു ദിവസം മുൻപ് വലിയവീട്ടിൽ പടിയിൽ റോഡരികിൽ കുറുക്കനെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. ഈ ഭാഗങ്ങളിൽ സന്ധ്യ മയങ്ങിയാൽ വീടിനു പുറത്തിറങ്ങാൻ പോലും ഭയമാണെന്ന് നാട്ടുകാർ പറയുന്നു.മാസങ്ങൾക്കു മുൻപ് അങ്ങാടിപ്പുറം തിരൂർക്കാട് തൊഴിലുറപ്പ് ജോലിക്ക് പോയ സ്ത്രീക്ക് കുറുക്കന്റെ കടിയേൽക്കുകയും ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തിരുന...