Tag: 291223

അങ്ങാടിപ്പുറം- വളാഞ്ചേരി റോഡിൽ യാത്ര ദുസ്സഹമായി
Local

അങ്ങാടിപ്പുറം- വളാഞ്ചേരി റോഡിൽ യാത്ര ദുസ്സഹമായി

Perinthalmanna RadioDate: 29-12-2023അങ്ങാടിപ്പുറം: പല ഭാഗങ്ങളും പാടേ തകർന്ന അങ്ങാടിപ്പുറം- വളാഞ്ചേരി റോഡിൽ യാത്ര ദുസ്സഹമായി. ഘട്ടം ഘട്ടമായി നവീകരണമെന്ന് സർക്കാർ. റോഡിൽ മാലാപറമ്പ് മുതൽ വെങ്ങാട് ഗോകുലം വരെയുള്ള റോഡ് പല ഭാഗങ്ങളിലും കുണ്ടും കുഴിയും കിടങ്ങുകളുമായി കിടക്കുകയാണ്. കഴിഞ്ഞ ഒരാഴ്‌ചയ്ക്കിടെ കുഴിയിൽ വീണ് 4 ബൈക്ക് അപകടങ്ങളാണ് ഇവിടെ നടന്നത്. അങ്ങാടിപ്പുറം മുതൽ പുത്തനങ്ങാടി വരെയുള്ള ഭാഗത്തിന്റെ നവീകരണത്തിന് ഒരു വർഷം മുൻപ് 3 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ പണി പൂർണമായിട്ടില്ല. നിലവിൽ പുത്തനങ്ങാടി മുതൽ മാലാപറമ്പ് മഖാം വരെയുള്ള ഭാഗത്തിന്റെ നവീകരണത്തിന് 5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ നവീകരണം നടക്കുന്നുണ്ടെങ്കിലും ഇഴഞ്ഞു നീങ്ങുന്നതായി ആക്ഷേപമുണ്ട്. ഈ ഭാഗത്ത് റോഡിൽ ദിവസങ്ങളായി കല്ല് ചിതറി കിടക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾക്ക് കെണിയാണ്. ഈ ഭാഗത്ത് നവീകരണം വേഗത്തിലാക്കാൻ നട...
പുതുവത്സര ആഘോഷം; പരിശോധന കർശനമാക്കാൻ ആർടിഒ
Local

പുതുവത്സര ആഘോഷം; പരിശോധന കർശനമാക്കാൻ ആർടിഒ

Perinthalmanna RadioDate: 29-12-2023മലപ്പുറം: പുതുവത്സരം ആഘോഷിക്കാൻ വണ്ടിയുമെടുത്തിറങ്ങുന്നവർ ഗതാഗത നിയമങ്ങൾ പാലിക്കാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ മോട്ടോർ വാഹന വകുപ്പിന്റെ പിടിവീഴും. പുതുവത്സര രാത്രിയിലടക്കം പരിശോധന കർശനമാക്കാൻ ആർടിഒ സി.വി.എം.ഷരീഫ് ജില്ലയിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.ഡിസംബർ 30നും 31നും ജില്ലയിലെ ദേശീയ,സംസ്ഥാന,ഗ്രാമീണ പാതകളിലും പ്രധാന നഗരങ്ങളിലും മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗവും വിവിധ ആർടി ഓഫിസുകളിലെ ഉദ്യോഗസ്ഥരും ചേർന്ന് രാത്രികാല പരിശോധന ശക്തമാക്കും.മദ്യപിച്ചോ മൊബൈൽ ഫോൺ ഉപയോഗിച്ചോ വണ്ടിയോടിക്കൽ, അമിതവേഗം, രണ്ടിലധികമാളുകളെ കയറ്റിയുള്ള ഇരുചക്രവാഹന  യാത്ര, സിഗ്നൽ ലംഘനം എന്നിവയ്ക്ക് പിഴ ചുമത്തുന്നതിനു പുറമേ ലൈസൻസും റദ്ദാക്കും.രൂപമാറ്റം നടത്തിയ വാഹനങ്ങൾ, അമിത ശബ്ദം പുറപ്പെടുവിക്കുന്ന രീതിയിലുള്ള സൈലൻസർ ഘടിപ്പിച്ച വാഹനങ്ങൾ എന്നിവയുടെ റജിസ്ട്രേഷൻ റദ്ദാ...
പുതുവർഷ സമ്മാനമായി ഇന്ധന വില കുറച്ചേക്കും
Local

പുതുവർഷ സമ്മാനമായി ഇന്ധന വില കുറച്ചേക്കും

Perinthalmanna RadioDate: 29-12-2023പുതുവർഷ സമ്മാനമായി ഇന്ധന വില കുറച്ചേക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽകെ  ജനപ്രിയ പ്രഖ്യാപനത്തിന് നരേന്ദ്രമോദി സർക്കാർ ഒരുങ്ങുന്നതായാണ് സൂചന. പെട്രോളിനും ഡീസലിനും നാല് രൂപ മുതല്‍ പരമാവധി 10 രൂപ വരെ കുറക്കുന്നത് പരിഗണനയിലുണ്ട്.  പ്രഖ്യാപനം ഉടനുണ്ടായേക്കും................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/Dh50VB5MWGy5FkMpa4yo09---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
രാജ്യത്തെ കോവിഡ് ബാധിതരില്‍ 90 ശതമാനവും കേരളത്തില
Local

രാജ്യത്തെ കോവിഡ് ബാധിതരില്‍ 90 ശതമാനവും കേരളത്തില

Perinthalmanna RadioDate: 29-12-2023രാജ്യത്തെ കോവിഡ് ബാധിതരില്‍ 90 ശതമാനവും കേരളത്തില്‍. അതിനാല്‍ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളില്‍ കോവിഡ് ജാഗ്രത വേണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. ആഘോഷം കഴിയുമ്പോള്‍ രോഗബാധിതരുടെ എണ്ണമുയരാതിരിക്കാന്‍ ശ്രദ്ധ വേണം.അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കൂടുതല്‍ പേര്‍ രോഗമുക്തി നേടി. ഇതോടെ നേടിയതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,799 ആയി കുറഞ്ഞു. ഈ മാസം 20 മരണം സ്ഥിരീകരിച്ചു. ആറു പേര്‍ക്ക് അതിവ്യാപന ശേഷിയുള്ള ജെ എന്‍ 1 സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ ...
കരുവാരക്കുണ്ട് വട്ടമല വ്യൂ പോയിന്റിൽ നിന്ന് യുവാവ് നൂറടിയിലേറെ താഴ്‌ചയിലേക്ക് വീണു
Local

കരുവാരക്കുണ്ട് വട്ടമല വ്യൂ പോയിന്റിൽ നിന്ന് യുവാവ് നൂറടിയിലേറെ താഴ്‌ചയിലേക്ക് വീണു

Perinthalmanna RadioDate: 29-12-2023കരുവാരക്കുണ്ട്: വട്ടമല വ്യൂ പോയിന്റിൽ ഫോട്ടോ എടുക്കുന്നതിനിടെ താഴ്ചയിലേക്കുവീണ് വിദ്യാർഥിക്ക് പരിക്കേറ്റു. കരുവാരക്കുണ്ട് മുരിക്കാട്ട് ഷിജു തോമസിന്റെ മകൻ മെൽവിൻ ടോം ഷിജു (20) വിനാണ് പരിക്കേറ്റത്. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനു ശേഷമാണ് മെൽവിനെ രക്ഷിച്ച് പുറത്തെത്തിച്ചത്. മെൽവിന്റെ നിലവിളി കേട്ട രണ്ടുപേരാണ് വിവരം നാട്ടുകാരെ അറിയിച്ചത്.വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് അപകടം. മലയുടെ മുകളിൽനിന്ന് താഴ്‌വാരത്തേക്കു മനോഹരമായ കാഴ്ചയാണ്. വൈകുന്നേരങ്ങളിൽ താഴ്‌വാരങ്ങളിൽ വിളക്കുതെളിയുന്നതടക്കം ഏറെ ദൂരത്തുള്ള കാഴ്ചകാണാൻ കഴിയും. അംഗീകൃത വിനോദസഞ്ചാരകേന്ദ്രം അല്ലാത്തതിനാലും ആന, കടുവ തുടങ്ങിയ വന്യജീവി ഭീഷണിയുള്ളതിനാലും വൈകുന്നേരങ്ങളിൽ അധികമാരും വട്ടമലയിൽ പോകാറില്ല. ബെംഗളൂരുവിൽ നഴ്സിങ് രണ്ടാംവർഷ വിദ്യാർഥിയായ മെൽവിൻ ക്രിസ്‌മസ് അവധിക്ക് നാട്ടിൽവന്നതാണ്. തനിച...
പെരിന്തൽമണ്ണ ടൗൺഹാൾ- കക്കൂത്ത് റോഡ് നവീകരണ പ്രവൃത്തികൾ തുടങ്ങി
Local

പെരിന്തൽമണ്ണ ടൗൺഹാൾ- കക്കൂത്ത് റോഡ് നവീകരണ പ്രവൃത്തികൾ തുടങ്ങി

Perinthalmanna RadioDate: 29-12-2023പെരിന്തൽമണ്ണ : നഗരസഭയിലെ ടൗൺഹാൾ മുതൽ കക്കൂത്ത് വരെയുള്ള റോഡിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം നജീബ് കാന്തപുരം എം.എൽ.എ. നിർവഹിച്ചു. എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽനിന്ന് രണ്ടു കോടി രൂപ ഉപയോഗിച്ചാണ് റോഡ് ബി.എം. ആൻഡ് ബി.സി. ചെയ്ത് നവീകരിക്കുന്നത്. ടൗണിൽ നിന്ന് മാനത്തുമംഗലം ബൈപ്പാസിലേക്ക് എത്താനാവുന്ന റോഡാണിത്. നഗരസഭാംഗം താമരത്ത് സലീം അധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ ഹുസൈന നാസർ, ജിതേഷ്, പച്ചീരി ഫാറൂഖ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ, എ.ഡി.എം. എൻ.എം. മെഹറലി, എ.കെ. നാസർ, വി. ബാബുരാജ്, നാലകത്ത് ബഷീർ, അസീസ് കൊളക്കാടൻ തുടങ്ങിയവർ പ്രസംഗിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ...