Tag: 291225

അവധിക്കാലമായതോടെ താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക് തുടർക്കഥയാകുന്നു

Local

അവധിക്കാലമായതോടെ താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക് തുടർക്കഥയാകുന്നു

Perinthalmanna RadioDate: 29-12-2025 അവധിക്കാലം ആഘോഷിക്കാൻ എത്തുന്ന സഞ്ചാരികളുടെ പ്രവാഹം മൂലം താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക് തുടർക്കഥയാകുന്നു. പുലർച്ചെ മുതൽ തന്നെ ചുരത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് ദൃശ്യമാകുന്നത്. ക്രിസ്മസ്- പുതുവത്സര അവധി പ്രമാണിച്ച് വയനാട്ടിലേക്ക് എത്തുന്ന ടൂറിസ്റ്റ് വാഹനങ്ങളുടെ വർദ്ധനവാണ് തിരക്ക് ഇത്രത്തോളം രൂക്ഷമാക്കിയത്.താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി മൾട്ടി ആക്‌സിൽ ഭാര വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ ഒൻപത് മുതൽ രാത്രി ഒൻപത് വരെയുള്ള സമയങ്ങളിലാണ് വലിയ ഭാര വാഹനങ്ങൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു. വലിയ ഭാര വാഹനങ്ങളെ നിയന്ത്രണ സമയങ്ങളിൽ ചുരംപാതവഴി കടത്തിവിടില്ലെന്നും മറിച്ചൊരു അറിയിപ്പുണ്ടാവുന്നതുവരെ നിയന്ത്രണം തുടരുമെന്നും കോഴിക്കോട് റൂറൽ പോലീസും അറിയിച്ചു.ക്ര...
അറ്റകുറ്റപ്പണികൾക്കായി തിരുവേഗപ്പുറ പാലം ജനുവരി 1 അർധരാത്രി മുതൽ അടച്ചിടും

Local

അറ്റകുറ്റപ്പണികൾക്കായി തിരുവേഗപ്പുറ പാലം ജനുവരി 1 അർധരാത്രി മുതൽ അടച്ചിടും

Perinthalmanna RadioDate: 29-12-2025 വളാഞ്ചേരി: അറ്റകുറ്റ പണികൾക്കായി തിരുവേഗപ്പുറ പാലം ജനുവരി 1 അർദ്ധരാത്രി മുതൽ അടച്ചിടും. പാലത്തിലൂടെയുള്ള ഗതാഗതം 30 ദിവസത്തേക്കാണ് പൂർണ്ണമായും നിരോധിച്ചത്. ഇന്ന് ചേർന്ന ജന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. എല്ലാവിധ വാഹനങ്ങളും നിരോധിച്ച് അറ്റകുറ്റപ്പണികൾ എത്രയും വേഗം പൂർത്തിയാക്കുകയാണ് ലക്ഷ്യം. പട്ടാമ്പി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ കൊപ്പം നടുവട്ടം വഴിയും വളാഞ്ചേരി ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ പൂക്കാട്ടിരി, വെങ്ങാട്, ഓണപ്പുട, പുലാമന്തോൾ വഴിയും ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
പുലാമന്തോള്‍ യു.പിയില്‍ മരമില്ലിന് തീപിടിച്ചു

Local

പുലാമന്തോള്‍ യു.പിയില്‍ മരമില്ലിന് തീപിടിച്ചു

Perinthalmanna RadioDate: 29-12-2025 പുലാമന്തോള്‍ : പുലാമന്തോള്‍ യു.പി ജുമാ മസ്ജിദിന് സമീപത്തുള്ള മരമില്ലിന് തീപിടിച്ച് വന്‍ നാശ നഷ്ടം. ആളപായമില്ല. ഏലംകുളം കുറുവക്കുന്നൻ മുഹമ്മദലിയുടെ ഉടമസ്ഥതയിലുള്ള മരമില്ലിനാണ് തീ പിടിച്ചത്. ഇന്ന് പുലര്‍ച്ചെ 2.30 മണിയോടെയാണ് മരമില്ലിന് തീ പിടിച്ചതായി നാട്ടുകാര്‍ കണ്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണ, പട്ടാമ്പി, മലപ്പുറം സ്റ്റേഷനുകളില്‍ നിന്നും 4 ഫയര്‍ ഫോഴ്സ് സംഘങ്ങള്‍ എത്തിയാണ് തീ അണച്ചത്. പുലാമന്തോളില്‍ നിന്നും ഇലക്ട്രിസിറ്റി ജീവനക്കാരെത്തി വൈദ്യുതി വിച്ഛേദിച്ചു. മരമില്ലിലിന് രണ്ട് ദിവസം അവധി ആയിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. വിദേശ മരത്തടികളും, മിഷിനറികളും ഉള്‍പ്പടെ 2 കോടിയോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായും പറയുന്നു. ---------------------------------------------Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
ജില്ലയിലെ 113 തദ്ദേശ സ്ഥാപനങ്ങളിൽ

107 ഇടത്തും അധ്യക്ഷ പദവിയിൽ യുഡിഎഫ്
Local

ജില്ലയിലെ 113 തദ്ദേശ സ്ഥാപനങ്ങളിൽ

107 ഇടത്തും അധ്യക്ഷ പദവിയിൽ യുഡിഎഫ്

Perinthalmanna RadioDate: 29-12-2025 മലപ്പുറം ∙ ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷരെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സമ്പൂർണ ആധിപത്യം. തിരഞ്ഞെടുപ്പ് പൂർത്തിയായ 113 തദ്ദേശ സ്ഥാപനങ്ങളിൽ യുഡിഎഫ്107 എണ്ണം നേടി. എൽഡിഎഫിന് 5 അധ്യക്ഷ പദവികൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 89 തദ്ദേശ സ്ഥാപനങ്ങളിൽ അധ്യക്ഷ കസേര സ്വന്തമാക്കിയ മുസ്‌ലിം ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമാണ് കൈവരിച്ചത്. കോൺഗ്രസിന് 15 ഗ്രാമ പഞ്ചായത്തുകളിലുൾപ്പെടെ 18 ഇടത്ത് അധ്യക്ഷ സ്ഥാനം ലഭിച്ചു. ഭരണ സമിതികളുടെ കാലാവധി പൂർത്തിയായിട്ടില്ലാത്തതിനാൽ മംഗലം, തൃക്കലങ്ങോട്, വെട്ടം, തിരുനാവായ, ചോക്കാട് ഗ്രാമപഞ്ചായത്തുകളിലും വണ്ടൂർ, തിരൂർ ബ്ലോക്ക് പഞ്ചായത്തുകളിലും അധ്യക്ഷ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. യുഡിഎഫ് അംഗങ്ങൾ വിട്ടു നിന്നതിനാൽ ക്വാറം തികയാതെ തിരുവാലി പഞ്ചായത്തിലും തിരഞ്ഞെടുപ്പ് മാറ്റി. കഴിഞ്ഞ തവണ 70 പഞ്ചായത്തുകളും 9 നഗരസഭകളും 1...