Tag: 300125

ജനുവരിയിലെ റേഷൻ വിതരണം ഫെബ്രുവരി നാലുവരെ നീട്ടി
Local

ജനുവരിയിലെ റേഷൻ വിതരണം ഫെബ്രുവരി നാലുവരെ നീട്ടി

Perinthalmanna RadioDate: 30-01-2025സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി നാലുവരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. ഫെബ്രുവരി അഞ്ചിന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കുമെന്നും ആറ് മുതൽ ഫെബ്രുവരിയിലെ റേഷൻ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.ഇന്ന് (30/01/2025) വൈകുന്നരം അഞ്ച് വരെ 68.71 ശതമാനം കാർഡ് ഉടമകൾ റേഷൻ കൈപ്പറ്റിയിട്ടുണ്ട്. ഇന്നലെ മാത്രം 2,51,795 കാർഡ് ഉടമകളും ഇന്ന് (വൈകുന്നരം അഞ്ച് വരെ) 2,23,048 കാർഡ് ഉടമകളും റേഷൻ കൈപ്പറ്റിയിട്ടുണ്ട്. ഗതാഗത കരാറുകാരുടെ പണിമുടക്ക് കാരണം ഭക്ഷ്യധാന്യങ്ങളുടെ വാതിൽപ്പടി വിതരണം പൂർത്തീകരിക്കുന്നതിൽ കാലതാമസമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ച് ദിവസമായി വാതിൽപ്പടി വിതരണം സുഗമമായി നടന്നു വരികയാണ്. സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും ആവശ്യത്തിന് സ്റ്റോക്ക് ലഭ്യമാണ്....
കൊടികുത്തിമല ടൂറിസം കേന്ദ്രത്തെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു
Local

കൊടികുത്തിമല ടൂറിസം കേന്ദ്രത്തെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു

Perinthalmanna RadioDate: 30-01-2025പെരിന്തൽമണ്ണ: താഴെക്കോട് ഗ്രാമ പഞ്ചായത്തിലെ കൊടികുത്തിമല എക്കോ ടൂറിസം കേന്ദ്രം ഹരിത ടൂറിസം കേന്ദ്രമായി കായിക- ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ പ്രഖ്യാപിച്ചു. മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിനുമായി ബന്ധപെട്ടു ജില്ലയിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളും ഹരിത ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം. നിലമ്പൂരിലെ തേക്ക് മ്യൂസിയം ഹരിത ടൂറിസം മേഖലയായി കഴിഞ്ഞ ദിവസം മന്ത്രി പ്രഖ്യാപിച്ചിരുന്നു.വനം- വന്യജീവി വകുപ്പ്, ഹരിത കേരളം മിഷന്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് താഴെക്കോട് കൊടി കുത്തിമല ഹരിത ടുറിസം കേന്ദ്രമായി പ്രഖ്യാപിച്ചത്. ഹരിത വിദ്യാലയം പദവി നേടിയ പഞ്ചായത്തിലെ വിദ്യാലയങ്ങള്‍ക്ക് കായിക മന്ത്രി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. ഹരിത കലാലയം പുരസ്‌കാരം ഇ.എം.എസ് കോളേജ് ഓഫ് പാര മെഡിക്കല്‍സ് ഏറ...
ലോണിന്റെ പേരിൽ വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടിയ പ്രതി പിടിയിൽ
Local

ലോണിന്റെ പേരിൽ വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടിയ പ്രതി പിടിയിൽ

Perinthalmanna RadioDate: 30-01-2025പെരിന്തൽമണ്ണ:  വ്യാപാരികൾക്ക് സാങ്കേതിക ബുദ്ധിമുട്ടുകളില്ലാതെ വ്യക്തിഗത വായ്‌പകൾ ശരിയാക്കി നൽകാമെന്നു പറഞ്ഞു പണം തട്ടിയെടുത്തെന്ന പരാതിയിൽ പ്രതിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. മങ്കട പുന്നശ്ശേരി വീട്ടിൽ രവി(38) ആണു പിടിയിലായത്. ഒറ്റപ്പാലം പാലപ്പുറം പാലത്തിങ്ങൽ ഇബ്രാഹിമിന്റെ പരാതിയിലാണ് അറസ്‌റ്റ്. കഴിഞ്ഞ മാസം 21 മുതൽ ഈ മാസം 10 വരെയായി പല തവണകളിലായി പരാതിക്കാരനെ തെറ്റിദ്ധരിപ്പിച്ച് 30,000 രൂപ തട്ടിയെടുത്തതായാണു കേസ്.മറ്റു ചിലരും പ്രതിയുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. എസ്ഐ ഷിജോ സി.തങ്കച്ചന്റെ നേതൃത്വത്തിലാണു പ്രതിയെ പെരിന്തൽമണ്ണ ഊട്ടി റോഡിൽ വച്ച് അറസ്‌റ്റ് ചെയ്‌തത്. പ്രതിയെക്കുറിച്ചു കൂടുതൽ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടോ എന്നതു സംബന്ധിച്ചു വിശദമായ അന്വേഷണം നടത്തുമെന്നും എസ് ഐ പറഞ്ഞു................
അലിഗഡ് മലപ്പുറം കേന്ദ്രത്തിന്റെ ദുരവസ്ഥ; ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗം ചേർന്നു
Local

അലിഗഡ് മലപ്പുറം കേന്ദ്രത്തിന്റെ ദുരവസ്ഥ; ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗം ചേർന്നു

Perinthalmanna RadioDate: 30-01-2025പെരിന്തൽമണ്ണ:  അലിഗഡ് മുസ്‌ലിം സർവകലാശാല മലപ്പുറം കേന്ദ്രത്തിന്റെ ശോച്യാവസ്ഥയും വികസന മുരടിപ്പും സംബന്ധിച്ച് പരിഹാര നടപടികൾക്ക് ശ്രമം നടത്തുന്നതിന്റെ ഭാഗമായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സർവകലാശാലാ അധികൃതരും യോഗം ചേർന്നു. ചേലാമലയിലെ സെന്ററിൽ ഇ.ടി.മുഹമ്മദ് ബഷീർ എംപിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. നിലവിലുള്ള എംബിഎ, ബിഎഡ് കോഴ്സുകളുടെ നടത്തിപ്പിനായി സ്ഥിരം കെട്ടിടങ്ങൾ നിർമിക്കണമെന്ന ആവശ്യവുമായി യുജിസിയെ സമീപിക്കാൻ യോഗം തീരുമാനിച്ചു.കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ വെളിച്ചത്തിൽ അലിഗഡ് മുസ്‌ലിം സർവകലാശാല മലപ്പുറം കേന്ദ്രത്തിന് സ്പെഷ്യൽ എജ്യുക്കേഷൻ സോണായി കണക്കാക്കി കേന്ദ്ര സഹായങ്ങൾ ലഭ്യമാക്കാൻ മുൻകയ്യെടുക്കുമെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എംപി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിന് സഹകരിക്കാൻ സാധിക്കുന്നവരെ കണ്ടെത്താൻ ശ്രമിക്കും.സർവകലാശാലാ കേന്ദ്രത്...
മൂന്ന് പേരെ കാപ്പ ചുമത്തി ജില്ലയിൽ പ്രവേശനവിലക്ക് ഏർപ്പെടുത്തി
Local

മൂന്ന് പേരെ കാപ്പ ചുമത്തി ജില്ലയിൽ പ്രവേശനവിലക്ക് ഏർപ്പെടുത്തി

Perinthalmanna RadioDate: 30-01-2025പെരിന്തൽമണ്ണ∙ വിവിധ ക്രിമിനൽ കേസുകളിലെ പ്രതികളായ 3 പേർക്ക് കാപ്പ ചുമത്തി ജില്ലയിൽ പ്രവേശനവിലക്ക് ഏർപ്പെടുത്തി. ബിടാത്തി ചോരമ്പറ്റ വീട്ടിൽ മുഹമ്മദ് റാഷിദ് (34), വാഴേങ്കട കോരങ്കോട് കുനിയൻകാട്ടിൽ മുഹമ്മദ് ഷാനിഫ് (38), അങ്ങാടിപ്പുറം പുത്തനങ്ങാടി ചോരിക്കാവുങ്ങൽ സെബിൻ വർഗീസ്(26) എന്നിവരെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്. ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. തൃശൂർ റേഞ്ച് ഡപ്യൂട്ടി ഇൻസ്പെക്ടർ ആണ് ഉത്തരവിറക്കിയത്. 6 മാസക്കാലത്തേക്കാണ് ഇവർക്ക് ജില്ലയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. ഈ കാലയളവിൽ ജില്ലയിൽ പ്രവേശിക്കുന്നത് 3 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ജില്ലയിൽ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതായും ജില്ലാ പൊലീസ് മേധാവി അറിയിച്ചു...............................
കൊടികുത്തിമല ടൂറിസം കേന്ദ്രത്തെ ഹരിതടൂറിസം കേന്ദ്രമാക്കി ഇന്ന് പ്രഖ്യാപിക്കും
Local

കൊടികുത്തിമല ടൂറിസം കേന്ദ്രത്തെ ഹരിതടൂറിസം കേന്ദ്രമാക്കി ഇന്ന് പ്രഖ്യാപിക്കും

Perinthalmanna RadioDate: 30-01-2025പെരിന്തൽമണ്ണ: പഞ്ചായത്ത്, വനം വന്യ ജീവി വകുപ്പ്, ഹരിത കേരള മിഷൻ എന്നിവയുടെ നേതൃത്വത്തിൽ മാലിന്യ മുക്ത നവ കേരളം പദ്ധതിയുടെ ഭാഗമായി കൊടികുത്തിമല ടൂറിസം കേന്ദ്രത്തെ ഹരിത ടൂറിസം കേന്ദ്രമാക്കി ഇന്ന് രാവിലെ 11.30ന് മന്ത്രി വി.അബ്ദുറഹിമാൻ പ്രഖ്യാപിക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സോഫിയ ആധ്യക്ഷ്യം വഹിക്കും.ഇന്ന് നടക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ട് എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ ജനപ്രതിനിധികളോട് കൂടിയാലോചന നടത്തിയിട്ടില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് ഏകാധിപത്യ രീതിയിലാണ് തീരുമാനിച്ചതെന്നും മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ലീഗ് ജനപ്രതിനിധികളും പ്രവർത്തകരും ചടങ്ങ് ബഹിഷ്കരിക്കും. നിയോജക മണ്ഡലം പ്രസിഡന്റ് എ.കെ. നാസർ ഉദ്ഘാടനം ചെയ്തു. വി.പി.റഷീദ് ആധ്യക്ഷ്യം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ, എം.ടി.അഫ്സൽ, പ...