Tag: 300325

മോട്ടർ വാഹന വകുപ്പിന്റെ ഒറ്റത്തവണ നികുതി തീർപ്പാക്കൽ നാളെ അവസാനിക്കും
Local

മോട്ടർ വാഹന വകുപ്പിന്റെ ഒറ്റത്തവണ നികുതി തീർപ്പാക്കൽ നാളെ അവസാനിക്കും

Perinthalmanna RadioDate: 30-03-2025മലപ്പുറം: മോട്ടർ വാഹന വകുപ്പിന്റെ ഒറ്റത്തവണ നികുതി തീർപ്പാക്കൽ പദ്ധതി നാളെ അവസാനിക്കും. ഈദുൽ ഫിത്ർ അവധി ദിവസമാണെങ്കിലും ജില്ലയിലെ എല്ലാ ആർടി ഓഫിസുകളിലും നാളെ സ്പെഷൽ കൗണ്ടർ പ്രവർത്തിപ്പിക്കും. എല്ലാ ഓഫിസുകളിലും ഹെഡ് അക്കൗണ്ടന്റ്, ക്ലാർക്ക്, ഓഫിസ് അറ്റൻഡന്റ് എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥരെ നിയമിച്ചാണു സ്പെഷൽ കൗണ്ടർ പ്രവർത്തിക്കുക. മലപ്പുറം ആർടി ഓഫിസ്, തിരൂരങ്ങാടി, പൊന്നാനി, തിരൂർ, നിലമ്പൂർ, പെരിന്തൽമണ്ണ, കൊണ്ടോട്ടി സബ് ആർടിഒ ഓഫിസുകളിലും രാവിലെ 10 മുതൽ വൈകിട്ടു 5 വരെ പ്രത്യേക കൗണ്ടർ പ്രവർത്തിക്കുമെന്ന് ജില്ലാ ആർടിഒ ബി.ഷഫീഖ് അറിയിച്ചു.പഴയ വാഹനത്തിന്മേലുള്ള നികുതി കുടിശിക തീർക്കാനും 2020 മാർച്ച് 31ന് ശേഷം ടാക്സ് അടക്കാൻ കഴിയാത്ത വാഹനം ഉപയോഗശൂന്യമാകുകയോ, വിറ്റു പോയെങ്കിലും രേഖയിൽ ഉടമസ്ഥത മാറാതിരിക്കുകയോ വാഹനത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരിക്കുകയോ ആ...
മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ
Local

മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

Perinthalmanna RadioDate: 30-03-2025കോഴിക്കോട്: ശവ്വാൽ മാസപ്പിറവി കണ്ടതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ തിങ്കളാഴ്ച ഇദുൽ ഫിത്ർ ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സംയുക്ത മഹല്ല് ജമാഅത്ത് ഖാദി ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാർ, പാളയം ഇമാം വി.പി. സുഹൈബ് മൗലവി എന്നിവർ അറിയിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/J7NWdxCLJpk9T56B3gQkSz-------------------------------------------...
കേരളത്തിൽ നാളെ ചെറിയ പെരുന്നാളിന് സാധ്യത
Local

കേരളത്തിൽ നാളെ ചെറിയ പെരുന്നാളിന് സാധ്യത

Perinthalmanna RadioDate: 30-03-2025      കേരളത്തിൽ ഇന്ന് ഒരു മണിക്കൂർ നേരം ചന്ദ്രപ്പിറ കാണാൻ സാധ്യത. ചെറിയ പെരുന്നാളിനെ വരവേൽക്കാനുള്ള അവസാന ഘട്ട ഒരുക്കങ്ങൾ നടത്തി മാസപ്പിറവിക്കായി വിശ്വാസികൾ കാത്തിരിക്കുകയാണ്.വ്രതാനുഷ്ഠാനത്തിന്റെയും പ്രാർത്ഥനയുടെയും ദിവസങ്ങളാണ് കടന്നു പോകുന്നത്. വേനലവധിയും കൂടി എത്തിയതോടെ വീടുകൾ സന്തോഷത്തിന്റെയും ഒത്തുചേരലിൻ്റെയും ഇടങ്ങളായി മാറി. പെരുന്നാളുടുപ്പുകളടക്കം എല്ലാം തയ്യാർ. മൈലാഞ്ചി ഇടാനും അണിയിക്കാനുമുള്ള തിരക്കിലാണ് പെൺകൂട്ടങ്ങൾ. ഇനി മാസപ്പിറവിക്കായുള്ള കാത്തിരിപ്പാണ്.അതേസമയം ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്. ഒമാനിൽ മാസപ്പിറവി കാണാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി നാളെയാണ് ഈദുൽ ഫിത്വർ ആഘോഷം................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എ...
പെരിന്തൽമണ്ണ നഗരസഭ ഇനി മാലിന്യമുക്ത നഗരം
Local

പെരിന്തൽമണ്ണ നഗരസഭ ഇനി മാലിന്യമുക്ത നഗരം

Perinthalmanna RadioDate: 30-03-2025പെരിന്തൽമണ്ണ:  നഗരസഭ മാലിന്യമുക്ത നഗരമായി പ്രഖ്യാപിച്ചു.മാലിന്യമുക്തം നവകേരളം ക്യാംപെയ്നിന്റെ തുടർച്ചയായ പ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ച് ബഹുജന റാലിയോടെ നടന്ന പ്രഖ്യാപന സമ്മേളനം നഗരസഭാ ചെയർമാൻ പി.ഷാജി ഉദ്ഘാടനം ചെയ്തു.മാലിന്യ സംസ്കരണ പ്രവർത്തനങ്ങളും പദ്ധതികളും കൂടുതൽ ഉത്തരവാദിത്തോടെ ഊർജിതമായി തുടരുമെന്നും നഗരസഭയുടെ നേട്ടങ്ങൾ സമൂഹത്തിന്റെയാകെ നേട്ടങ്ങളാണെന്നും എല്ലാവരുടെയും സഹകരണം തുടർന്നുമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.ഇഎംഎസ് സ്മാരക ടൗൺ സ്‌ക്വയറിൽ നടന്ന പരിപാടിയിൽ വൈസ് ചെയർപഴ്സൻ എ.നസീറ ആധ്യക്ഷ്യം വഹിച്ചു.എംസിഎഫ്ആർആർഎഫ്, ബയോ ശക്തി പ്ലാന്റ്, വേർമി വിൻഡ്രോ കമ്പോസ്റ്റ്, തുമ്പൂർമുഴി, വെയിങ് ബ്രിജ്, റിങ് കംപോസ്റ്റ്, ബോട്ടിൽ ബൂത്ത്‌, പെൻ ബൂത്ത്‌,കളക്ഷൻ ബിൻ, കരിയില സംഭരണി, തുണി സഞ്ചി വിതരണം, ബ്യൂട്ടി സ്പോട്ട് പദ്ധതി, വാഹന സൗകര്യം, ഡയപ്പർ...
ഇന്നത്തെ നോമ്പ്തുറ സമയം : 6:41 PM റംസാന്‍ – 29
Local

ഇന്നത്തെ നോമ്പ്തുറ സമയം : 6:41 PM റംസാന്‍ – 29

      Perinthalmanna RadioDate: 30-03-2025ഇന്നത്തെ നിസ്‌കാരസമയം▪️സുബ്ഹി : 05:10 AM▪️ളുഹ്‌ർ: 12:34 PM▪️അസർ: 03:49 PM▪️മഗ്‌രിബ്: 06:41 PM▪️ഇശാഅ്: 07:50 PMറംസാന്‍ സന്ദേശംറമളാൻ വിട പറയുകയാണ് അടുത്ത റമളാനിൽ ആരൊക്കെയുണ്ടാവുമെന്ന് അറിയില്ല. അല്ലാഹു നമുക്കും കുടുംബത്തിനും നമ്മോട് ബന്ധപ്പെട്ടവർക്കും ആഫിയത്തും ദീർഘായുസ്സും നൽകട്ടെ....ആമീൻ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/J7NWdxCLJpk9T56B3gQkSz---------------------------------------------®Perinthalmanna Radioവാർത്തകൾ ഇന...
ഓരാടംപാലം പുതുക്കിപ്പണിയുന്നതിന് ഒമ്പത് ലക്ഷത്തിന്റെ ഭരണാനുമതി
Local

ഓരാടംപാലം പുതുക്കിപ്പണിയുന്നതിന് ഒമ്പത് ലക്ഷത്തിന്റെ ഭരണാനുമതി

Perinthalmanna RadioDate: 30-03-2025അങ്ങാടിപ്പുറം:  കോഴിക്കോട്- പാലക്കാട് ദേശീയ പാതയിലെ പ്രധാന പാലങ്ങളിലൊന്നായ ഒരാടംപാലം പാലം പുതുക്കി പണിയുന്നതിന് ഇൻവെസ്റ്റിഗേഷൻ പ്രവൃത്തിക്ക് 9.1 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായതായി മഞ്ഞളാംകുഴി അലി എംഎൽഎ പറഞ്ഞു. നിരവധി അപകടങ്ങൾ സംഭവിക്കുകയും ഗതാഗത കുരുക്കിന് കാരണമാവുകയും ചെയ്യുന്ന ഈ പാലം പുതുക്കിപ്പണിയുക എന്നുള്ളത് ഏറെക്കാലത്തെ ആവശ്യമാണ്. തുടർ പ്രവൃത്തികൾക്ക് ആവശ്യമായ ഇടപെടൽ നടത്തുമെന്ന് മഞ്ഞളാംകുഴി അലി എംഎൽഎയും പിഡബ്ല്യൂഡി നാഷണൽ ഹൈവേ വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ ടി.കെ. ഷമീർ ബാബുവും പറഞ്ഞു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്...