Tag: 300326

നിയമസഭാ തെരഞ്ഞെടുപ്പ്; ഭിന്ന ശേഷിക്കാർക്കും മുതിർന്നവർക്കുമുള്ള ഹോം വോട്ടിങ് തുടങ്ങി

Local

നിയമസഭാ തെരഞ്ഞെടുപ്പ്; ഭിന്ന ശേഷിക്കാർക്കും മുതിർന്നവർക്കുമുള്ള ഹോം വോട്ടിങ് തുടങ്ങി

Perinthalmanna RadioDate: 30-03-2026 മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർക്കും 85 നു മുകളിൽ പ്രായമുള്ളവർക്കുമുള്ള ഹോം വോട്ടിങ് ആരംഭിച്ചു. മലപ്പുറം ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലായി 181 പേരടങ്ങുന്ന ടീമിനെയാണ് ഹോം വോട്ടിങിനായി നിയോഗിച്ചിട്ടുള്ളത്. ഇവർ അർഹരായവരുടെ വീടുകളിൽ നേരിട്ടെത്തി ബാലറ്റ് പേപ്പറുകൾ നൽകി വോട്ടുകൾ സുരക്ഷിതമായി ശേഖരിക്കും. ജില്ലയില്‍ അപേക്ഷ നൽകിയ 43,964 പേരിൽ 17721 പേർക്കാണ് ഹോം വോട്ടിങിന് അനുമതി ലഭിച്ചിട്ടുള്ളത്.  മുന്‍കൂട്ടി അപേക്ഷിച്ച 85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമാണ് ഹോം വോട്ടിങ്ങിന് അവസരം. ഇവര്‍ക്ക് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേന 12 ഡി ഫോറം വിതരണം ചെയ്തിരുന്നു. ഒരു പോളിങ് ഓഫീസര്‍, ഒരു പോളിങ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്സര്‍വര്‍, ഒരു പൊലീസ് ഉദ്യോഗസ്ഥന്‍, ഒരു വീഡിയോഗ്രാഫര്‍ എന്നിവരടങ്ങുന്ന പോളിംഗ് ടീമാണ് വീടുതോറും സന്...
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത

Local

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത

Perinthalmanna RadioDate: 30-03-2026 സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും ( തിങ്കളാഴ്ചയും ചൊവ്വാഴ്ചയും) ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഇന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളിലും ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.അതേസമയം പകല്‍ സമയത്ത് പൊതുവേ ചൂട് കൂടുതലായിരിക്കും. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍...
ഡ്രൈവിങ് ലൈസൻസ് കാലാവധി കഴിഞ്ഞാലും 30 ദിവസം വരെ ഉപയോഗിക്കാം

Local

ഡ്രൈവിങ് ലൈസൻസ് കാലാവധി കഴിഞ്ഞാലും 30 ദിവസം വരെ ഉപയോഗിക്കാം

Perinthalmanna RadioDate: 30-03-2026 ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി തീർന്നാലും 30 ദിവസം വരെ അതുപയോഗിക്കാൻ അനുമതിനൽകി മോട്ടോർവാഹന നിയമത്തിൽ ഭേദഗതിവരുത്തി കേന്ദ്രം. ഇക്കാലയളവിൽ ലൈസൻസ് പുതുക്കാൻ അധികഫീസ് നൽകേണ്ട. ലൈസൻസ് കാലാവധി തീരുന്നതിന് ഒരു വർഷംമുൻപ് പുതുക്കിയാൽ കാലാവധി തീരുന്ന തീയതിമുതൽക്കാകും പ്രാബല്യം.കാലാവധി തീർന്നശേഷമാണ് പുതുക്കുന്നതെങ്കിൽ ആ തീയതിമുതൽക്കാകും പ്രാബല്യം. മോട്ടോർ വാഹനനിയമത്തിൽ മാത്രം 20 ഭേദഗതികളാണ് ലോക്സഭയിൽ വാണിജ്യ സഹമന്ത്രി ജിതിൻ പ്രസാദ അവതരിപ്പിച്ച ജൻ വിശ്വാസ് ഭേദഗതി ബില്ല്‌ലിലുള്ളത്.നിയമലംഘനങ്ങളെ ക്രിമിനൽ കുറ്റകൃത്യങ്ങളിൽനിന്നൊഴിവാക്കിയും ശിക്ഷ ലഘൂകരിച്ചും 23 മന്ത്രാലയങ്ങൾക്ക് കീഴിലെ 79 കേന്ദ്ര നിയമങ്ങളിലായി 784 ഭേദഗതികൾ വരുത്തുന്നതാണ് ജൻ വിശ്വാസ് ഭേദഗതി ബിൽ. 79 കേന്ദ്രനിയമങ്ങളുടെ കൂട്ടത്തിലാണ് 1988-ലെ മോട്ടോർവാഹന നിയമവും ഉൾപ്പെട്ടത്.കഴിഞ്ഞവർഷം അവതരിപ്പിച്ച ബിൽ സെലക്ട്...
സാദിഖലി തങ്ങളെ അധിക്ഷേപിച്ച കേസ്; പ്രതി മുഹമ്മദ് റോഷൻ അറസ്റ്റ‌ിൽ

Local

സാദിഖലി തങ്ങളെ അധിക്ഷേപിച്ച കേസ്; പ്രതി മുഹമ്മദ് റോഷൻ അറസ്റ്റ‌ിൽ

Perinthalmanna RadioDate: 30-03-2026 പെരിന്തൽമണ്ണ: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ അപകീർത്തിപരമായ പോസ്റ്റിൽ പ്രതി മുഹമ്മദ് റോഷൻ പിടിയിൽ. അങ്ങാടിപ്പുറത്ത് വച്ചാണ് പ്രതിയെ പിടി കൂടിയത്. മുസ്‌ലിം ലീഗ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. പോസ്റ്റ്‌ ഇട്ടതിനു ശേഷം പ്രതി ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തിരുന്നു.വ്യാജ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി സാദിഖലി തങ്ങളുടെ ബന്ധുവില്‍ നിന്നും 15 കോടി തട്ടിയെടുക്കാന്‍ ശ്രമിച്ചതിന്‍റെ തെളിവുകള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. ഭീഷണിക്ക് വഴങ്ങാതായതോടെയാണ് ഇയാള്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി സാദിഖലി തങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്തത്.ഇയാൾ കാപ്പാ കേസ് പ്രതിയാണ്. പെരിന്തൽമണ്ണ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സാദിഖലി തങ്ങളെ വ്യക്തിപരമായി തേജോ...
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും

Local

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും

Perinthalmanna RadioDate: 30-03-2026 സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും. ഏപ്രിൽ 16നാണ് മൂല്യനിർണയം ആരംഭിക്കുക. അതേസമയം ഫലം പ്രഖ്യാപനം മുൻ നിശ്ചയിച്ചതിൽ നിന്നും വൈകാനും സാധ്യതയുണ്ട്. സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് 5നാണ് ആരംഭിച്ചത്. 13 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. സംസ്ഥാനത്ത് 3,031 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/FXWqNeniWKuCY5QVi7FWIs---------------------------------------------®Perinthalm...
പെരിന്തൽമണ്ണയിൽ പോരാട്ടം കനക്കുന്നു; മുഖ്യമന്ത്രിയും ഷാഫി പറമ്പിലും മണ്ഡലത്തിൽ

Local

പെരിന്തൽമണ്ണയിൽ പോരാട്ടം കനക്കുന്നു; മുഖ്യമന്ത്രിയും ഷാഫി പറമ്പിലും മണ്ഡലത്തിൽ

Perinthalmanna RadioDate: 30-03-2026 പെരിന്തൽമണ്ണ: തിരഞ്ഞെടുപ്പു രംഗത്ത് ഓളങ്ങളൊരുക്കാൻ എൽഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനും യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി ഷാഫി പറമ്പിൽ എംപിയും മണ്ഡലത്തിലെ പരിപാടികളിൽ പങ്കെ‌ടുത്തു. മുഖ്യമന്ത്രി പങ്കെട‌ുത്ത തിരഞ്ഞെടുപ്പു പൊതുയോഗത്തിലും ഷാഫി പറമ്പിൽ എംപിയുടെ നേതൃത്വത്തിൽ പുലാമന്തോളിൽ നടന്ന റോഡ്‌ഷോയിലും വൻ ആൾക്കൂട്ടം പങ്കാളികളായി. രാവിലെ പുലാമന്തോൾ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച റോഡ് ഷോയിൽ ഷാഫി പറമ്പിൽ എംപി കൂടി അണിചേർന്നതോടെ നിരത്തുകൾ തിങ്ങിനിറഞ്ഞു. കിലോമീറ്ററുകൾ നടന്നാണ് റോഡ് ഷോ ചെമ്മലശ്ശേരിയിൽ അവസാനിച്ചത്.കെപിസിസി ജനറൽ സെക്രട്ടറി വി.ബാബുരാജ്, ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി സലിം കുരുവമ്പലം, മണ്ഡലം യുഡിഎഫ് ചെയർമാൻ എം.എം.സക്കീർ ഹുസൈൻ, കൺവീനർ എസ്.അബ്ദുസ്സലാം, മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് എ.കെ.നാസർ, എ.കെ.മുസ്തഫ, ഷിബു ചെറിയാൻ, സി....