Tag: 300424

പുഴയിൽ ഇറങ്ങുന്നവർക്ക് നീർനായ്‌ക്കൾ ഭീഷണി ഉയർത്തുന്നു
Local

പുഴയിൽ ഇറങ്ങുന്നവർക്ക് നീർനായ്‌ക്കൾ ഭീഷണി ഉയർത്തുന്നു

Perinthalmanna RadioDate: 30-04-2024ആലിപ്പറമ്പ് : തൂതപ്പുഴയിൽ കുളിക്കാൻ എത്തുന്നവർക്ക് ഭീഷണിയായി നീർനായ്ക്കൾ. ഒരു മാസത്തിനിടെ 25 പേർക്കാണ് പലയിടത്ത് നിന്നുമായി നീർനായ്ക്കളുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം മൂന്നു പേർക്ക് കടിയേറ്റു.കൂമ്പംപാറ വെള്ളക്കടവിൽ കുളിക്കാനിറങ്ങിയ ഉള്ളോട്ടിൽ മിഥുൻ (15), മണ്ണാത്തിക്കടവ് പൂളിക്കുഴി കടവിൽ കുളിക്കാനിറങ്ങിയ കാമ്പുറം കോഴിഫാമിലെ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ എന്നിവർക്കാണ് കടിയേറ്റത്. കഴിഞ്ഞ ദിവസം കുന്താണിക്കുണ്ടിൽ കുളിക്കാനിറങ്ങിയ കെ. മുഹമ്മദ് ഫയാസിന് (28) കടിയേറ്റു. തൃപ്പൂതാംപുഴ, കാളികടവ്, കുന്താണിക്കുണ്ട്, പുരണ്ടമണ്ണ, വെള്ളക്കടവ്, മണ്ണാത്തിക്കടവ്, പൂളിക്കുഴി, ആറാട്ടുകടവ് തുടങ്ങി എല്ലാ കടവുകളിലും നീർനായ്ക്കളുടെ ശല്യമുണ്ട്. പെരിന്തൽമണ്ണയിലെ ജില്ലാ ആശുപത്രി, ചെർപ്പുളശ്ശേരിയിലെ ഗവ. ആശുപത്രി എന്നിവിടങ്ങളിൽ നിന്നാണ് കടിയേറ്റവർ കുത്തിവെപ്പെടുക്കുന്നത്. ഗുരുതരമായി പരിക...
സംസ്ഥാനത്ത് പവർകട്ട് വേണമെന്ന് കെ.എസ്.ഇ.ബി സർക്കാരിനോട് ആവശ്യപ്പെട്ടു
Local

സംസ്ഥാനത്ത് പവർകട്ട് വേണമെന്ന് കെ.എസ്.ഇ.ബി സർക്കാരിനോട് ആവശ്യപ്പെട്ടു

Perinthalmanna RadioDate: 30-04-2024സംസ്ഥാനത്ത് പവർകട്ട് വേണമെന്ന് കെ.എസ്.ഇ.ബി സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതിന് വൈദ്യുതിമന്ത്രി മറുപടി നൽകിയിട്ടില്ല. പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി കെ.എസ്.ഇ.ബി ഉന്നതതല യോഗം ചേരും. വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്ന സാഹചര്യത്തിൽ കെ.എസ്.ഇ.ബി വലിയ വെല്ലുവിളിയാണ് നേരിടുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ പലയിടത്തും വൈദ്യുതി തടസ്സപ്പെട്ടതിനെ തുടർന്ന് ആളുകൾ കെ.എസ്.ഇ.ബി ഓഫീസിലെത്തി പ്രതിഷേധിച്ചിരുന്നു. ഓവർലോഡ് വരുന്നതിനാൽ ട്രാൻസ്‌ഫോമറുകൾ കത്തിപ്പോകുന്ന സ്ഥിതിയുമുണ്ട്. ഇതുവരെ 700ൽ കൂടുതൽ ട്രാൻസ്‌ഫോമറുകൾ തകരാറിലായെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്ക്. ഓവർലോഡ് വരുന്ന സാഹചര്യത്തിൽ ട്രാൻസ്‌ഫോമറുകൾ ഓഫാക്കി ഇടുന്നത് മാത്രമാണ് പരിഹാരമെന്നാണ് കെ.എസ്.ഇ.ബി അധികൃതർ പറയുന്നത്. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് ...
എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന് പ്രസിദ്ധീകരിക്കും
Local

എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന് പ്രസിദ്ധീകരിക്കും

Perinthalmanna RadioDate: 30-04-2024എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്. 70 ക്യാമ്പുകളിലായി നടന്ന മൂല്യ നിർണയത്തിന്റെ ടാബുലേഷനും ഗ്രേസ് മാർക്കും അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങൾ മെയ് 9ന് പ്രസിദ്ധീകരിക്കും.കഴിഞ്ഞ വർഷത്തേക്കാൾ 11 ദിവസം മുമ്പാണ് ഈ വർഷം ഫലം പ്രഖ്യാപിക്കുന്നത്. ഏപ്രിൽ 3 മുതൽ 20 വരെ ആയിരുന്നു എസ്എസ്എൽസി മൂല്യനിർണയം. 24 വരെ ഹയർ സെക്കൻഡറി മൂല്യനിർണയവും നടന്നു. പരീക്ഷാ നടപടികൾ പരാതിരഹിതമായി നടത്താൻ കഴിഞ്ഞുവന്നാണ് മന്ത്രി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. AI അധ്യാപക പരിശീലനത്തിന് കേരളത്തിൽ തുടക്കമായെന്നും പദ്ധതിയിലൂടെ 80,000 അധ്യാപകർക്ക് പരിശീലനം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.co...
ഡ്രൈവിങ് ടെസ്റ്റിനുള്ള സ്ലോട്ട് റദ്ദാക്കി ; പ്രതിഷേധവുമായി അപേക്ഷകർ
Local

ഡ്രൈവിങ് ടെസ്റ്റിനുള്ള സ്ലോട്ട് റദ്ദാക്കി ; പ്രതിഷേധവുമായി അപേക്ഷകർ

Perinthalmanna RadioDate: 30-04-2024 പെരിന്തൽമണ്ണ: ലൈസൻസിന് അപേക്ഷിച്ചവരുടെ ഡ്രൈവിങ് ടെസ്റ്റിനുള്ള സ്ലോട്ട് റദ്ദാക്കിയതിനെത്തുടർന്ന് വനിതകളടക്കമുള്ള അപേക്ഷകർ പ്രതിഷേധവുമായി പെരിന്തൽമണ്ണ സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിലെത്തി. കഴിഞ്ഞ ജനുവരി മുതൽ ലൈസൻസിന് അപേക്ഷിച്ചവരിൽ മേയ്, ജൂൺ, ജൂലായ് മാസങ്ങളിൽ അനുവദിച്ച സ്ലോട്ടാണ് റദ്ദാക്കിയത്.കഴിഞ്ഞദിവസം അപേക്ഷകരുടെ മൊബൈൽ ഫോണുകളിലേക്ക് സന്ദേശമായാണ് സ്ലോട്ട് റദ്ദാക്കിയ വിവരമെത്തിയത്. തുടർന്നാണ് വനിതകളും വിദ്യാർഥികളുമടക്കമുള്ളവർ പെരിന്തൽമണ്ണ ബൈപ്പാസ് ബസ് സ്റ്റാൻഡിനടുത്തെ ഓഫീസിൽ പ്രതിഷേധവുമായെത്തിയത്. കോവിഡ് മൂലം റദ്ദാക്കിയെന്നായിരുന്നു അപേക്ഷകർക്ക് മൊബൈൽ സന്ദേശം ലഭിച്ചത്. 1500-ഓളം അപേക്ഷകൾ റദ്ദാക്കിയതായാണ് വിവരം. ഇവർക്കിനി ഡ്രൈവിങ് ടെസ്റ്റിന് അവസരം ലഭിക്കണമെങ്കിൽ പുതിയ അപേക്ഷ നൽകി കാത്തിരിക്കേണ്ട സ്ഥിതിയാണ്.ലൈസൻസ് എടുത്ത് വിദേശത്ത് പോകാൻ കാത്തിരുന്നവർക്കും...
ചുട്ടു പൊള്ളിക്കുന്ന വേനൽച്ചൂട് ജില്ലയിൽ ഒരാഴ്ച കൂടി തുടരും
Local

ചുട്ടു പൊള്ളിക്കുന്ന വേനൽച്ചൂട് ജില്ലയിൽ ഒരാഴ്ച കൂടി തുടരും

Perinthalmanna RadioDate: 30-04-2024മലപ്പുറം: ചുട്ടു പൊള്ളിക്കുന്ന വേനൽച്ചൂട് ജില്ലയിൽ ഒരാഴ്ച കൂടി തുടരുമെന്ന് കാലാവസ്ഥാ വിദഗ്ധർ. മേയ് രണ്ടാം വാരം മുതൽ ഒറ്റപ്പെട്ട വേനൽ മഴ ലഭിച്ചു തുടങ്ങും. മേയ് പകുതിയോടെ ഇടവിട്ട് മഴ പെയ്യാൻ തുടങ്ങും. ജൂണിൽ തുടങ്ങുന്ന മഴക്കാലത്ത് നല്ല മഴ ലഭിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു. ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വേനലാണ് ഇത്തവണത്തേതെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. കടുത്ത ചൂട് തുടർച്ചയായി അനുഭവപ്പെടുന്നതും അപൂർവം. പസഫിക് സമുദ്രത്തിന്റെ കിഴക്കൻ മേഖലയിലെ താപനില വർധിക്കുന്ന എൽ നിനോ പ്രതിഭാസമാണ് കേരളത്തിലുൾപ്പെടെ ചൂട് കൂടാൻ കാരണം. ഇതിനൊപ്പം കാലാവസ്ഥാ വ്യതിയാനവും കൂടി ചേർന്നപ്പോഴാണ് അസഹ്യമായ തോതിലേക്ക് ചൂട് ഉയർന്നത്. ഇന്നലെ ജില്ലയിൽ അനുഭവപ്പെട്ട താപനില 37 ഡിഗ്രി സെൽഷ്യസാണ്. എന്നാൽ, 44 ഡിഗ്രി സെൽഷ്യസിന് സമാനമായ അന്തരീക്ഷമാണ് അനുഭവപ്പെട്ടത്. മേയ് മാസത...